ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

ഞങ്ങളുടെ സ്കൂള്‍

 

               അറിവിന്റെയും നന്മയുടെയും ലോകത്തിലേക്ക് സ്വാഗതം  

                              
                                   
             ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂള്‍. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1954 ഡിസംബര്‍ ഇരുപത്തിയേഴാം തീയ്യതിയാണ്.പനയാല്‍ ഗ്രാമ പട്ടേലറായിരുന്ന ശ്രീ .കൂക്കള്‍ കുമാരന്‍ നായരായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കരിച്ചേരി പുഴയുടെ അനുഗ്രഹത്താല്‍ ഹരിതാഭമായി തീര്‍ന്ന ഈ പ്രദേശത്തേക്ക് അക്ഷരവെളിച്ചം കൊണ്ടുവരാന്‍ കഴിഞ്ഞത് ഒരു കൂട്ടം ജനങ്ങളുടെ അക്ഷീണപ്രവര്‍ത്തനഫലമായാണ്. 'കരിച്ചേരി വിദ്യാലയം' എന്ന സ്വപ്നസാക്ഷാത്ക്കരണത്തിനായി ശ്രീ അവ്വാടുക്കം കുഞ്ഞമ്പു നായര്‍ ഭൂമി നല്‍കുകയും അതോടൊപ്പം നാട്ടുകാരുടെ നിരന്തര ശ്രമഫലം കൊണ്ട് താല്‍ക്കാലിക കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.ആദ്യവര്‍ഷം സ്കൂളില്‍ ചേര്‍ന്ന 30 കുട്ടികള്‍ക്ക് അക്ഷരത്തിന്റെ തിരുമധുരം പകര്‍ന്ന് നല്‍കിയത് ശ്രീ.കരിപ്പോടി കുഞ്ഞമ്പു നായരായിരുന്നു.അദ്ദേഹമായിരുന്നു കരിച്ചേരി എന്ന ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യാധ്യാപകന്‍.
1962 ല്‍ നാട്ടുകാരുടെ ആവേശപൂര്‍വ്വമായ ശ്രമഫലമായി അല്പം വലിയൊരുകെട്ടിടം സര്‍ക്കാര്‍ അനുവദിച്ചു നല്‍കി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സാമൂഹ്യ പ്രവര്‍ത്തകനും ,അഭിഭാഷകനുമായിരുന്ന ശ്രീ. പി.കൃഷ്ണന്‍ നായര്‍, പുല്ലൂര്‍ അവര്‍കളായിരുന്നു.പുതിയ കെട്ടിടം വന്നതോടെ നാലാം ക്ലാസ് വരെയുള്ള പഠനം നടത്താനുള്ള സൗകര്യം ലഭിച്ചു.
              1980 ല്‍ അന്നത്തെ ഉദുമ എം എല്‍ എ ശ്രീ.കെ.പുരുഷോത്തമന്റെ ആത്മാര്‍ത്ഥ ശ്രമഫലമായി കരിച്ചേരി ഗവ.എല്‍ പി സ്കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഭൗതികമായ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി വന്നപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ച്ചെലവ് നാട്ടുകാര്‍ തന്നെ സ്വരൂപിച്ചു. 2002-2003 വര്‍ഷത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചത് ശ്രീ.ടി.ഗോവിന്ദന്‍ എം.പി.യുടെ അനുഭാവംകൊണ്ടാണ്. മൂന്ന് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം അദ്ദേഹം അനുവദിക്കുകയുണ്ടായി. ഉദുമ എം.എല്‍.എ ആയിരുന്ന ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ അനുവദിച്ച 2 കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് 2005-ല്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.ബഹു:കാസര്‍ഗോഡ് നിയോജകമണ്ഡലം എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ അനുവദിച്ച 4കമ്പ്യൂട്ടറുകളും എസ്.എസ്.എ യില്‍നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളും അടക്കം 10 കമ്പ്യൂട്ടറുകള്‍ ഇന്ന് ഐ.ടി.ലാബിലുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച അടുക്കള,പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഭക്ഷണശാല എന്നിവ വിദ്യാലയത്തിന്റെ ഭൗതികപരിമിതികളെ മറികടക്കാന്‍ ഒരളവോളം സഹായകമായിട്ടുണ്ട്. 2011-12 അധ്യയനവര്‍ഷം മുതല്‍ പ്രീപ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പ്രീപ്രൈമറി വിഭാഗംഅടക്കം ആകെ 244 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു.

                   ഭൗതികവും,അക്കാദമികവുമായ സൗകര്യം മെച്ചപ്പെടുത്താന്‍ പിറ്റിഎയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹായസഹകരണങ്ങളാണ് എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ ഉരു മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂണിയന്‍ബാങ്ക് മുന്‍ചെയര്‍മാന്‍ ശ്രീ.എം.വി.നായര്‍ അനുവദിച്ചുതന്ന ലൈബ്രറി കെട്ടിടം പൂര്‍ത്തിയായിക്കഴിഞ്ഞു.അറുപത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന കാലയളവില്‍ അക്കാദമിക-അക്കാദമികേതര രംഗങ്ങളില്‍ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാന്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവില്‍ നിന്ന് നിറവിലേക്കുള്ള പ്രയാണത്തില്‍ ഒരു നാടു മുഴുവന്‍ വിദ്യാലയത്തിനു താങ്ങായി നില്‍ക്കുന്നു.
                    സ്കൂള്‍ലൈബ്രറി ഉദ്ഘാടനം ചെയ്തു
                                           മാധവിയമ്മ സ്കൂള്‍ ലൈബ്രറി

കരിച്ചേരി ഗവ:യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ചിരകാലസ്വപ്നത്തിന് സാക്ഷാത്കാരമേകിക്കൊണ്ട് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. യൂണിയന്‍ ബാങ്ക് മുന്‍ചെയര്‍മാനും സിബില്‍ ചെയര്‍മാനുമായ ശ്രീ.എം.വി.നായര്‍ അവര്‍കളും കുടുംബവും നിര്‍മ്മിച്ചുനല്‍കിയ "മാധവിയമ്മ സ്കൂള്‍ ലൈബ്രറി"സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ബഹു:കാസര്‍ഗോഡ് എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി ആലക്കാല്‍ മാധവിയമ്മ അവര്‍കള്‍ ഭദ്രദീപം കൊളുത്തി.600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അതിമനോഹരമായി പണികഴിപ്പിച്ച കെട്ടിടത്തില്‍ 3000 -ത്തിലധികം പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള ഗ്ലാസ്സ് കൊണ്ടുള്ള ചുമരലമാരകളും നിര്‍മ്മിച്ചിട്ടുണ്ട്. ഒരേ സമയം മുപ്പതിലധികം കുട്ടികള്‍ക്ക് ഇരുന്നുവായിക്കാനുള്ള ഫര്‍ണ്ണീച്ചറുകള്‍ മരത്തില്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ഗ്രാനൈറ്റ് കൊണ്ടു നിര്‍മ്മിച്ച റീഡിംഗ് ടേബിളുകളും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിനു മുന്‍പിലായി ഇന്റര്‍ലോക്ക് ചെയ്ത മുറ്റവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ ആദ്ധ്യക്ഷം വഹിച്ചു.കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍,ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍,വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍,ഡയറ്റ് ലക്ചറര്‍ ശ്രീ.എം.പി.സുബ്രഹ്മണ്യന്‍, ബി.പി.ഒ ശ്രീ.പി.ശിവാനന്ദന്‍,ശ്രീമതി.ഇന്ദു നായര്‍,ശ്രീ.ആലക്കാല്‍ രാഘവന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ..വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. കെട്ടിടം പണി സ്തുത്യര്‍ഹമായി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ ശ്രീ.ബി.കെ മുഹമ്മദ്കുഞ്ഞി അവര്‍കള്‍ക്ക് പി.ടി.എ യുടെ സ്നേഹോപഹാരം ബഹു:എം.പി ചടങ്ങില്‍വെച്ച് നല്‍കി.വിദ്യാര്‍ത്ഥികള്‍ക്കും സന്നിഹിതരായ മറ്റ് മുഴുവന്‍ ആളുകള്‍ക്കും ശ്രീ.ബി.കെമുഹമ്മദ്കുഞ്ഞി അവര്‍കളുടെ വകയായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

                 ശ്രീ.പി.കരുണാകരന്‍ എം.പി ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു

                 ശ്രീമതി ആലക്കാല്‍ മാധവിയമ്മ അവര്‍കള്‍ ഭദ്രദീപംകൊളുത്തുന്നു

                       ശ്രീ.എം.വി.നായര്‍ അവര്‍കള്‍ ഭദ്രദീപംകൊളുത്തുന്നു

                   ശ്രീ.പി.കരുണാകരന്‍ എം.പി അവര്‍കള്‍ ഭദ്രദീപംകൊളുത്തുന്നു

              ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ അധ്യക്ഷപ്രസംഗം നടത്തുന്നു
                                         ഉദ്ഘാടനപ്രസംഗം
                             ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം

                                               സദസ്സ്

                                 വേദിയിലെ വിശിഷ്ടവ്യക്തികള്‍
                       ശ്രീമതി മാവില മാധവിയമ്മയെ പൊന്നാട അണിയിക്കുന്നു

                        ശ്രീ.ബി.കെ മുഹമ്മദ്കുഞ്ഞി അവര്‍കള്‍ക്ക് ഉപഹാരം നല്‍കുന്നു
                                ഡയറ്റ്പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍
                              വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍
                   ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ശ്രീ.കെ.രവിവര്‍മ്മന്‍
                                ഡയറ്റ് ലക്ചറര്‍ശ്രീ.എം.പി.സുബ്രഹ്മണ്യന്‍

                                  ബി.പി.ഒ ശ്രീ.പി.ശിവാനന്ദന്‍
                                    ശ്രീ.ബാലകൃഷ്ണന്‍ കാവിനപ്പുറം
                                              ശ്രീ.എം.വി.നായര്‍
                                 പി.ടി.എ പ്രസിഡന്റ് ശ്രീ..വേണുഗോപാലന്‍

 സ്വാതന്ത്ര്യദിനാഘോഷം-2014
കരിച്ചേരി ഗവ:യു.പി.സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം ബഹു:കാസര്‍ഗോഡ് എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം പതാക ഉയര്‍ത്തി.ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍,വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ പി.ടി.എ പ്രസിഡന്റ് ശ്രീ..വേണുഗോപാലന്‍, എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്നു നടന്ന സ്വാതന്ത്ര്യദിനക്വിസ്സില്‍ അഞ്ജല്‍ ബാബു.(യു.പി) ,സായന്ത്.കെ(എല്‍.പി) എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍ അവര്‍കള്‍ സമ്മാനദാനം നടത്തി.

                        ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം പതാക ഉയര്‍ത്തുന്നു
                  എ.ഇ.ഒ ശ്രീ.കെ.രവിവര്‍മ്മന്‍ അവര്‍കള്‍ സമ്മാനദാനം നടത്തുന്നു

   പ്രവേശനോല്‍സവം



                                 വരവേല്‍പ്പ്




  
                                            ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കായി ഒരുക്കിയ
                                                   പ്രവേശനോല്‍സവ പരിപാടികള്‍
                                      
                                         
                                      

ഒന്നാം ക്ലാസ്സിന്റെ പ്രവേശന വിരുന്ന്

സ്മാര്‍ട്ട് ക്ലാസ്സ് റൂം

                            
                                പഠനത്തിനുതകുന്ന വിവിധ സജ്ജീകരണങ്ങള്‍




സ്മാര്‍ട്ട് ക്ലാസ്സ് മുറിയില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ഇരിപ്പിടങ്ങള്‍


കുട്ടികളുടെ ഹോണസ്റ്റി ഷോപ്പ് 

                                              ഹോണസ്റ്റി ഷോപ്പിന്റെ ഉല്‍ഘാടനം

കൗണ്‍സലിംഗ് ക്ലാസ്സ്



                                

                                               
                                കൗണ്‍സിലിംഗ് ക്ലാസ്സില്‍ പങ്കെടുക്കാനെത്തിയവര്‍

                            


                               ശുചിത്വ വിദ്യാലയം


                             തയ്യല്‍ പരിശീലനം                              

    
                                                     കുട്ടികള്‍ ഉണ്ടാക്കിയ വസ്ത്രങ്ങള്‍
പച്ചക്കറി കൃഷി
           
                                             ജൈവ അജൈവ മാലിന്യങ്ങള്‍  നിക്ഷപിക്കാനുള്ള കുഴി
      

                                സയന്‍സ് ലാബ്

           

                              സി ഡി ലൈബ്രറി





                                  ഔഷധത്തോട്ടം

         

എല്ലാ ക്ലാസ്സിനു മുന്നിലും വേസ്റ്റ് ബിന്‍

                                                
              

                               വണ്‍ ഡേ വണ്‍ പാരന്‍റ്  പദ്ധതി

                                                   
 ഉച്ചഭക്ഷണത്തിന് അധികകറി സ്പോണ്‍സര്‍ ചെയ്യുന്ന രക്ഷിതാക്കളുടെ പേര്‌വിവരം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ്



                              കമ്പ്യൂട്ടര്‍ ലാബ്

             
                              

വൃത്തിയുള്ള ശൗചാലയങ്ങള്‍




1 comment:

  1. എന്റെ വിദ്യാലയം :) അക്ഷരമുറ്റത്ത് ഞാൻ പിച്ച വെച്ച് തുടങ്ങിയത് ഈ വല്യ സ്കൂളിൽ ആണ്...! അതെ എനിക്കിതാണ്‌ ഏറ്റവും വല്യ സ്കൂൾ :)

    ReplyDelete