ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Saturday 27 September 2014

ഉണര്‍ത്ത് സര്‍ഗാത്മകക്യാമ്പ്


   കളിച്ചും ചിരിച്ചും  അറിവുപങ്കുവെച്ചും കുട്ടികള്‍ സാക്ഷരം സര്‍ഗാത്മകക്യാമ്പിനെ ഉണര്‍വ്വിന്റെ ഉല്‍സവമാക്കി മാറ്റി. സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 9.30ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പ് ഡയറക്ടര്‍ ശ്രീ. ദിനേശന്‍ മാസ്റ്റര്‍ പരിപാടികള്‍ വിശദീകരിച്ചു. എസ്.ആര്‍.ജി.കണ്‍വീനര്‍ (എല്‍.പി) ശ്രീമതി.വല്‍സല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എന്‍.പുഷ്പ ടീച്ചര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനചടങ്ങിന് ശേഷം ക്യാമ്പ് പരിപാടികള്‍ ആരംഭിച്ചു.സാക്ഷരം പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ട 26 കുട്ടികളും  അവരുടെ രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. കളികള്‍, ഭാഷാകേളികള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ നടന്നു. ലഘുഭക്ഷണം,ചായ എന്നിവ ഏര്‍പ്പാടാക്കിയിരുന്നു. ഉച്ചയ്ക്ക് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സാമ്പാര്‍, പൊരിച്ച മല്‍സ്യം,വറവ്,പാല്‍പായസം എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യയും തയ്യാറാക്കിയിരുന്നു.പി.ടിഎ പ്രസിഡന്റ് ശ്രീ എ വേണുഗോപാലന്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീമതി എ.ലതിക, അദ്ധ്യാപകരായ ദിനേശന്‍.എം,ശ്രീമതി കെ.എന്‍.പുഷ്പ,ശ്രീമതി ടി.വല്‍സല,ശ്രീ എ.വി. രവി,ശ്രീമതി പി.സനിത,ശ്രീമതി പി.അനിത എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

             വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

                                        വിവിധ ക്യാമ്പ് പ്രവര്‍ത്തനങ്ങളിലൂടെ........


Wednesday 24 September 2014

പ്രവര്‍ത്തനകലണ്ടര്‍

             ഗണിതക്വിസ്സില്‍ ഒന്നാം സ്ഥാനം

24.09.2014 ന് നടന്ന സബ്‌ജില്ലാ ഗണിതക്വിസ്സില്‍ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായ റജിന്‍.ബി. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

ഇന്ത്യയുടെ സ്വന്തം ചൊവ്വ

 ഓരോ ഭാരതീയന്റെയും അഭിമാനം വാനോളം ഉയര്‍ത്തി ചൊവ്വാദൗത്യത്തില്‍ ഇന്ത്യ നിര്‍ണ്ണായകവിജയം നേടിയിരിക്കുന്നു. ചൊവ്വാദൗത്യത്തെപ്പറ്റി കൂടുതലറിയാന്‍ വായിക്കൂ.....

                             മംഗളയാത്ര

    


           2013 നവംബര്‍ 5ന് ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ . അനൗദ്യോഗികമായി ഇത് മംഗള്‍യാന്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.കൊല്‍ക്കൊത്തയില്‍ വെച്ചു നടന്ന നൂറാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്...........

കുട്ടികര്‍ഷകരുടെ കൃഷിത്തോട്ടം


 സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചക്കറിച്ചെടികള്‍ പടര്‍ന്നു കയറി പൂവിട്ടു തുടങ്ങി. കുട്ടിക്കൂട്ടായ്മയില്‍ പന്തലുമൊരുങ്ങി
      
                        പച്ചക്കറികൃഷിപരിപാലനത്തിലേര്‍പ്പെടുന്ന കാര്‍ഷികക്ലബ്ബ് പ്രവര്‍ത്തകര്‍
                  
                                        കോവയ്ക്ക വിളവെടുക്കുന്ന കുട്ടികള്‍

Sunday 7 September 2014


ഓണാഘോഷം 2014

മലയാളികളുടെ ദേശീയോല്‍സവമായ ഓണം കരിച്ചേരി ഗവ: യു.പി സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 5ന്  എല്ലാ ക്ലാസ്സുകളേയും ഉള്‍പ്പെടുത്തി ഓണപ്പൂക്കളമല്‍സരം സംഘടിപ്പിച്ചു.എല്ലാ പൂക്കളങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
        

                                             സമ്മാനര്‍ഹമായ പൂക്കളം

ഓണക്കവിതാലാപനവും ഓണക്കളികളും ഓണസദ്യയും

കുട്ടികള്‍ ശേഖരിച്ച ഓണക്കവിതകളുടെ ആലാപനവും വിവിധ ഓണക്കളികളും സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും പരിപാടിയില്‍ ആവേശത്തോടെ പങ്കെടുത്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിച്ചു.
സാമ്പാര്‍,കാളന്‍,കൂട്ടുകറി,അവിയല്‍,വിവിധതരം ഉപ്പേരികള്‍, പച്ചടികള്‍,അച്ചാര്‍,പപ്പടം,ശര്‍ക്കര,അടപ്രഥമന്‍ എന്നിങ്ങനെ  നിരവധി വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. 

                    ഓണസദ്യ ആസ്വദിക്കുന്ന കുട്ടികളും രക്ഷിതാക്കളും അധ്യാപകരും

    ഓണം പ്രശ്നോത്തരി

ഓണാഘോഷത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രസക്തി എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി പ്രശ്നോത്തരി നടത്തി. സംഘകാലത്ത് രചിക്കപ്പെട്ട മധുരൈകാഞ്ചി എന്ന പാട്ടുകൃതിയില്‍ തുടങ്ങി കേരളത്തിന്റെ തനതായ ഓണക്കളികള്‍, ജലോല്‍സവങ്ങള്‍, ആചാരങ്ങള്‍, ഓണക്കവിതകള്‍ എന്നിവ വരെ ക്വിസ്സില്‍ വിഷയമായി.യു.പി.വിഭാഗത്തില്‍ മാളവിക എല്‍.പി വിഭാഗത്തില്‍ സായന്ത് എന്നിവര്‍ വിജയികളായി. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ പ്രശ്നോത്തരി നയിച്ചു. മധുസൂദനന്‍ മാസ്റ്റര്‍, പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.