ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Wednesday, 24 December 2014

യേശു വചനങ്ങള്‍

 • നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയവന്‍.
 • ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവര്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
 • നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയാണ് നിങ്ങളുടെ ഹൃദയവും.
 • കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും.
 • മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍
 • ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറക്കപ്പെടും
 • നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക
 • അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും
 • നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ മലയോട് മാറിപോവുക എന്നു പറഞ്ഞാല്‍ അത് മാറി പോകും
 • ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ വേര്‍പെടുത്താതിരിക്കട്ടെ
 • മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ് എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ്
 • സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.
 • നിന്റെ വലത്തു കരണത്തടിക്കുന്നവനു നിന്റെ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക.
 • നാളയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്.നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും.ഒരോ ദിവസത്തിനും അതിന്റെ ക്ലേശം മതി.
 • മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍
 • വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും
 • പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ

ക്രിസ്‌മസ് ആശംസകള്‍.


ഓരോ ക്രിസ്‌മസ്സും ഒരു ഓര്‍മ്മപ്പെടുത്തലാണ്.കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും നന്‍മയുടേയും ത്യാഗത്തിന്റേയും വീണ്ടെടുക്കലാകട്ടെ ഈ ദിനം.ഏവര്‍ക്കും ഹൃദ്യമായ ക്രിസ്‌മസ് ആശംസകള്‍.

Monday, 8 December 2014

സബ്‌ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം

  സബ്‌ജില്ലാ കലോത്സവത്തില്‍ എല്‍.പി വിഭാഗം ജലച്ഛായത്തില്‍ ഒന്നാം സ്ഥാനം നേടിയ നന്ദന.കെ

സാക്ഷരം പ്രഖ്യാപനം നടത്തി

 ജില്ലാ വിദ്യാഭ്യാസ വികസന സമിതി ആവിഷ്കരിച്ച് നടപ്പാക്കിയ സാക്ഷരം അടിസ്ഥാന ശേഷീവികസന പരിശീലന പരിപാടിയുടെ പൂര്‍ത്തീകരണപ്രഖ്യാപനം 05.12.2014 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ സാക്ഷരം പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്‍ ആദ്ധ്യക്ഷം വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സാക്ഷരം പ്രഖ്യാപനം നടത്തി. പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശ്രീ ദിനേശന്‍ മാസ്റ്റര്‍,ശ്രീ.മധുസൂദനന്‍ മാസ്റ്റര്‍ എന്നിവര്‍ വിശദീകരിച്ചു. തുടര്‍വായനക്കായി പി.ടി.എ ഒരുക്കിയ പുസ്തക കിറ്റ് വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ വിതരണം ചെയ്തു. പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അവര്‍ക്കു ലഭിച്ച പുസ്തകങ്ങള്‍ വായിച്ച് പരിചയപ്പെടുത്തി.
      വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ സാക്ഷരം പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
               ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സാക്ഷരം പ്രഖ്യാപനം നടത്തുന്നു.
                  പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.
                                                  പുസ്തക കിറ്റ്  വിതരണം
                     തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശ്രീ ദിനേശന്‍ മാസ്റ്റര്‍  വിശദീകരിക്കുന്നു.
                                                    പുസ്തക കിറ്റുമായി കുട്ടികള്‍
                                 പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന അനൂപ്
                                   പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന ബിജു
                                       പുസ്തകം വായിച്ചു പരിചയപ്പെടുത്തുന്ന കരിഷ്മ

                          സാക്ഷരം പോസ്റ്റ് ടെസ്റ്റ് ഫലം