ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Thursday, 24 December 2015

സംസ്ഥാനതല ക്വിസ് മൽസരം

കെ എസ് ടി എ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട്   നടന്ന എല്‍.പി വിഭാഗം സംസ്ഥാന തല  ക്വിസ് മല്‍സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കരിച്ചേരി ഗവ.യു.പി സ്കൂളിലെ സായന്ത്.കെ ശ്രേയസ് പി എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങുന്നു.

Saturday, 12 December 2015

ആദരവ് ഏറ്റു വാങ്ങി സ്കൂളിലെ പ്രതിഭകള്‍

സബ്‌ജില്ല, ജില്ലാ ,സംസ്ഥാന തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ വിജയം നേടി സ്കൂളിന്റെ അഭിമാനമായി മാറിയ കുട്ടികളെ അദ്യാപകരക്ഷാകര്‍തൃസമിതി അനുമോദിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി എം ഗൗരി , പഞ്ചായത്ത്  വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സന്‍ പി ലക്ഷ്മി,വാര്‍ഡ് മെമ്പര്‍ ശ്രീമതി എം പ്രസന്ന എന്നിവര്‍ കുട്ടികളെ അനുമോദിച്ച് സംസാരിച്ചു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി പി ഇന്ദിര ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്കൂള്‍  പി ടി എ പ്രസിഡന്റ്  ശ്രീ.എവേണുഗോപാലന്‍,ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം,  അധ്യപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

Monday, 30 November 2015

ഹാമെലിനിലെ കുഴലൂത്തുകാരന്‍

ആറാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ ഹാമെലിനിലെ കുഴലൂത്തുകാരന്‍ എന്ന പാഠഭാഗത്തെ കുട്ടികളുടെ വിവിധ ഗ്രൂപ്പുകള്‍ നാടകമായി പുനരാവിഷ്കരിച്ചു. നാടകവേഷമണിഞ്ഞുനില്‍ക്കുന്ന കുട്ടികള്‍

Friday, 6 November 2015

സ്കൂൾ കലോത്സവം

നവംബർ 5, 6 തിയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു .
സ്കൂള്‍ കലോത്സവം ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ഉദ്ഘാടനം ചെയ്തു. അധ്യപകര്‍, മദര്‍ പി.റ്റി,എ പ്രസിഡന്റ് ശ്രീമതി ലതിക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. രക്ഷിതാക്കളും നാട്ടുകാരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.


ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം കലോത്സവം ഉദ്ഘാടനം ചെയ്യുന്നു                                           കലോല്‍സവ കാഴ്ചകളിലൂടെ
Wednesday, 4 November 2015

ജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ്

ജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസിൽ എൽ പി വിഭാഗത്തിൽ സായന്ത് കെ ,ശ്രേയസ് പി എന്നിവർ ഒന്നാം സ്ഥാനം നേടി.
യു. പി വിഭാഗത്തിൽ അഞ്ജൽ ബാബുവും അഭിഷേക് കെ ടി യും രണ്ടാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
സ്കൂൾ അസംബ്ലിയിൽ വിജയികളെ അഭിനന്ദിച്ചു

Tuesday, 27 October 2015

സ്കൂൾ കായികമേള സംഘടിപ്പിച്ചു

ലൈറ്റ് , സോയിൽ , വാട്ടർ എന്നീ സ്കോഡുകളായി കുട്ടികൾ മേളയിൽ  മത്സരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാധാകൃഷ്ണൻ കെ മേള ഉത്ഘാടനം ചെയ്തു.

Friday, 23 October 2015

സാമൂഹ്യശാസ്ത്രക്വിസില്‍ ഒന്നാം സ്ഥാനം

ബേക്കല്‍ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ എല്‍.പി,യു.പി വിഭാഗം ക്വിസ് മല്‍സരത്തില്‍ കരിച്ചേരി സ്കൂള്‍ ജേതാക്കളായി. എല്‍.പി വിഭാഗത്തില്‍ സായന്ത്.കെ,ശ്രേയസ്.പി എന്നിവരും യു.പി വിഭാഗത്തില്‍ അഞ്ചല്‍ബാബു,പ്രജുല്‍കൃഷ്ണ എന്നിവരുമാണ് ഒന്നാം സ്ഥാനം നേടിയത്.

സായന്ത്.കെ  ശ്രേയസ്.പി

അഞ്ചല്‍ബാബു,പ്രജുല്‍കൃഷ്ണ


സബ്‌ജില്ലാ -ജില്ലാ അക്ഷരമുറ്റം ക്വിസില്‍ തിളക്കമാര്‍ന്ന വിജയം

അക്ഷരമുറ്റം സബ്‌ജില്ലാ-ജില്ലാ ക്വിസ് മല്‍സരങ്ങളില്‍ എല്‍.പി വിഭാഗത്തില്‍  തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കരിച്ചേരി സ്കൂളിലെ മിടുക്കന്‍മാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി . നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ സായന്ത്.കെ ,ശ്രേയസ്.പി എന്നിവരാണ് അക്ഷരമുറ്റം സബ്‌ജില്ലാ-ജില്ലാ ക്വിസ് മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്.
      ജില്ലാമല്‍സരവിജയികള്‍ക്കുള്ള പുരസ്കാരം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റില്‍നിന്നും   ഏറ്റുവാങ്ങുന്നു

Tuesday, 20 October 2015

ബേക്കല്‍ സബ് ജില്ലാ ശാസ്ത്രോത്സവം 2015


ബേക്കല്‍ സബ് ജില്ലാ ശാസ്ത്രോത്സവം 2015
ഗണിതമേളയിലും ഐറ്റി മേളയിലും വറോള്‍ രണ്ടാം സ്ഥാനം
എല്‍ പി സാമൂഹ്യശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം 
എല്‍ പി ശാസ്ത്രക്വിസ്  ഒന്നാം സ്ഥാനം

യു പി ജ്യോമട്രിക്കല്‍ ചാര്‍ട്ട് ഒന്നാം സ്ഥാനം
യു പി വിഭാഗം ഐ.ടി ക്വിസ് ഒന്നാം സ്ഥാനം

യു പി വിഭാഗം ഗണിതമേള വിജയികള്‍
                        


എല്‍. പി വിഭാഗം ഗണിതമേള വിജയികള്‍

                  സബ്‌ജില്ലാ സയന്‍സ് ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ സായന്ത്.കെ


Monday, 5 October 2015

സ്കൂള്‍ തല ശാസ്ത്രമേള

2015-16 വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രമേള ഒക്ടോബര്‍ 3 ശനിയാഴ്ച നടന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍കാമലം മേള ഉദ്ഘാടനം ചെയ്തു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേളയിലെ വിവിധ ഇനങ്ങ ളിലായി നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
                              മേളയുടെ ദൃശ്യങ്ങളിലൂടെ.............

ഗാന്ധിജയന്തി ആഘോഷിച്ചു

ഗാന്ധിജയന്തിദിനത്തില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കൈകോര്‍ത്ത് ശുചീകരണത്തിനിറങ്ങി.സ്കൂള്‍ ഔഷധത്തോട്ടം,ശൗചാലയങ്ങള്‍,കളിസ്ഥലം എന്നിവ ശുചീകരിച്ചു.അന്‍പതോളം രക്ഷിതാക്കള്‍ ശുചീകരണത്തില്‍ പങ്കാളികളായായി. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം, പി.ടി.എ പ്രസിഡന്റ്  ശ്രീ.വേണുഗോപാലന്‍ പെരളം മദര്‍ പി.ടി.എ പ്രസിഡന്റ്  ശ്രീമതി.എ ലതിക എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന ഗാന്ധിസ്മൃതി പരിപാടിയില്‍ "ഞാന്‍ അറിഞ്ഞ ഗാന്ധിജി"  എന് വിഷയത്തില്‍ കുട്ടികളുടെ സെമിനാര്‍ നടന്നു. അഞ്ചല്‍ബാബു, പ്രജുല്‍കൃഷ്ണ,ഉദ്യമ, ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു.

                             ശുചീകരണത്തില്‍  ഏര്‍പ്പെടുന്ന കുട്ടികളും രക്ഷിതാക്കളും

Monday, 28 September 2015

ആദരാഞ്ജലികള്‍

കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച കല്ലേന്‍ പൊക്കുടന് കരിച്ചേരി ഗവ.യു.പി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ ആദരാ‍ഞ്ജലികള്‍


Friday, 28 August 2015

വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

സ്കൂള്‍ വളപ്പില്‍ കാര്‍ഷികക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇറക്കിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ആഗസ്റ്റ് 21 ന് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ ,കാസര്‍ഗോഡ് ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ പ്രദീപ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സജിനിമോള്‍, പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ആദ്ധ്യക്ഷം വഹിച്ചു. ശ്രീ.ദിനേശന്‍ മാവില സ്വാഗതവും ശ്രീ.ജനാര്‍ദ്ദനന്‍.പി നന്ദിയും പറഞ്ഞു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറിവിത്തുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
                              വിളവെടുത്ത പച്ചക്കറികളുമായി കുട്ടികള്‍
                                          സ്കൂള്‍ പച്ചക്കറിത്തോട്ടം: ഒരു ദൃശ്യം
         ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു.
       ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷി പരിപാലനത്തെ പറ്റി ക്ലാസ്സെടുക്കുന്നു.
                       ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

ഓണാഘോഷം

സ്കൂള്‍തല ഓണാഘോഷം ആഗസ്റ്റ് 21 ന് വിപുലമായ പരിപാടികളോടെ നടന്നു. പൂക്കളമല്‍സരം, ക്വിസ് മല്‍സരം,ഓണപ്പതിപ്പ് നിര്‍മ്മാണം എന്നിവ നടന്നു. ഓണം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ക്വിസ് മല്‍സരത്തില്‍ സായന്ത്.കെ, അഞ്ചല്‍ബാബു എന്നിവര്‍ വിജയികളായി. ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്വിസ് നയിച്ചു.തുടര്‍ന്ന് ഓണക്കവിതാലാപനം, ഓണക്കളികള്‍ എന്നിവ നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം, പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍,പി.ടി.എ അംഗങ്ങള്‍,അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷദൃശ്യങ്ങളിലൂടെ...