ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

പി.റ്റി.ഏ

മുന്‍പേ പറക്കാം പദ്ധതി-ഇവിടെ ക്ലിക്ക്ചെയ്യൂ
   രക്ഷാകര്‍തൃസംഗമം
അവകാശാധിഷ്ഠിതവിദ്യാഭ്യാസം,ക്ലീന്‍സ്കൂള്‍,സ്മാര്‍ട്ട്സ്കൂള്‍,ശിശുസൗഹൃദവിദ്യാലയംഎന്നിവയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനും പഠനപിന്തുണ ഉറപ്പാക്കുന്നതെങ്ങിനെ എന്ന് ധാരണ കൈവരുത്തുന്നതിനുമായി ശിശുദിനത്തില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു.രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ്സ് നവംബര്‍ 14ന് രാവിലെ 9.30ന് രജിസ്ട്രേഷനോടെ ആരംഭിച്ചു.പ്രധാനധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എ.വേണുഗോപാലന്‍ അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്‌റ്റര്‍പരിപാടിഉദ്ഘാടനംചെയ്തു.91 രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. മൂല്യങ്ങള്‍,മനോഭാവങ്ങള്‍ ,ശീലങ്ങള്‍,ശുചിത്വം,പഠനപിന്തുണ,ആശയവിനിമയം,സൗഹൃദപരമായ ഗാര്‍ഹികാന്തരീക്ഷം,വൈകാരിക പിന്തുണ,ലിംഗ വിവേചനം മുതലായവയെഅടിസ്ഥാനമാക്കിയാണ് ക്ലാസ്സ് മുന്നേറിയത്.രക്ഷിതാക്കളെ ആറോളം ഗ്രൂപ്പുകളാക്കിയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.മള്‍ട്ടിമീഡിയയുടെ സാധ്യതകള്‍ ക്ലാസ്സില്‍ ഉപയോഗപ്പെടുത്തിയിരുന്നു.ഗ്രൂപ്പില്‍രക്ഷിതാക്കള്‍ഫലപ്രദമായി ഇടപെടുകയുംചര്‍ച്ചയില്‍പങ്കെടുക്കുകയുംചെയ്തു. വായനാസാമഗ്രികള്‍ ചര്‍ച്ചക്ക് പ്രയോജനപ്പെടുത്തിയിരുന്നു.
പി.ജനാര്‍ദ്ദനന്‍,ടി.മധുസൂദനന്‍,.വി.രവി,എം.ദിനേശന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.പരിപാടിയുടെ അവസാനത്തെ സെഷനില്‍ അടുത്ത ഒരു വര്‍ഷം സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് പ്രധാനധ്യാപകന്‍ കരട് രൂപരേഖ അവതരിപ്പിച്ചു.നിലവിലുള്ള യു.പി.കെട്ടിടം ചുമര്‍കെട്ടി വേര്‍തിരിച്ച് ടൈല്‍സ് പാകാനും ,സ്കൂളിനു ചുറ്റും തെങ്ങിന്‍ തൈകള്‍ വെച്ച്പിടിപ്പിക്കാനും ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.എസ്.ആര്‍.ജി കണ്‍വീനറുടെ നന്ദി പ്രസംഗത്തോടെ കൃത്യം 1.30 ന് സംഗമം അവസാനിച്ചു.രക്ഷിതാക്കള്‍ക്ക് പാഡും,പേനയും അതോടൊപ്പം ചായയും,പായസത്തോടു കൂടിയ ഉച്ചഭക്ഷണവും നല്‍കിയിരുന്നു.

                   പരിശീലനക്ലാസ്സിന്റേയും ഗ്രൂപ്പ് ചര്‍ച്ചകളുടേയും ദൃശ്യങ്ങളിലൂടെ....... 


 


ഏകദിന രക്ഷാകര്‍ത്തൃപരിശീലനം

ഗണിതപഠനത്തിന്റെ  അടിസ്ഥാനധാരണകളില്‍ രക്ഷിതാക്കള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി സംഘടിപ്പിച്ച ഏകദിന പരിശീനക്ലാസ്സ് ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 5,6,7 ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. 52 രക്ഷിതാക്കള്‍ പരിശീലനത്തില്‍ പങ്കെടുത്തു. പേന,പാഡ് എന്നിവ രജിസ്ട്രേഷന്‍ സമയത്ത് വിതരണം ചെയ്തു. പി.ടി.എ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ വെള്ളാക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം ആദ്ധ്യക്ഷം വഹിച്ചു. ഗണിതപഠനം-പ്രക്രിയ/ധാരണ എന്ന വിഷയത്തില്‍  ശ്രീ.ടി.പ്രഭാകരന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.ഗണിതപഠനം:പ്രശ്നങ്ങള്‍,പരിഹാരങ്ങള്‍ എന്ന വിഷയം ശ്രീമതി.ടി.വല്‍സല ടീച്ചര്‍ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം  ശ്രീ.പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ഗണിതപാക്കേജ് പരിചയപ്പെടുത്തി. ടി.മധുസൂദനന്‍ മാസ്റ്റര്‍, രവി മാസ്റ്റര്‍,കെ.എന്‍.പുഷ്പ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                  

                                            പരിശീലനക്ലാസ്സ് ,ചില ദൃശ്യങ്ങള്‍
                         
                              ക്ലാസ്സ് പി.ടി.എ
    ഒന്നാം ടേം മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകളിലെ ക്ലാസ്സ്തല പി.ടി.എ യോഗം ഒക്ടോബര്‍ ഒന്നിന് നടന്നു. ഏഴാം ക്ലാസ്സില്‍ 26ഉം ആറാം ക്ലാസ്സില്‍ 19ഉം അഞ്ചാം ക്ലാസ്സില്‍ 23ഉം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. 75ശതമാനത്തോളം രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പുതിയ മൂല്യനിര്‍ണയ രീതികള്‍ പരിചയപ്പെടുത്തുകയും നിരന്തരമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കുട്ടികളുടെ പഠനപുരോഗതി റിപ്പോര്‍ട്ട് യോഗത്തില്‍ വിതരണം ചെയ്തു.
     
                                    ഏഴാം ക്ലാസ്സിലെ ക്ലാസ്സ് പി.ടി.എ      
                                            ആദരിച്ചു

യൂണിയന്‍ ബാങ്ക് മുന്‍ ചെയര്‍മാനും നിരവധി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ സാരഥിയുമായ ശ്രീ.എം.വി.നായര്‍ അവര്‍കളെ കരിച്ചേരി ഗവ:യു.പി.സ്കൂള്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ "മാധവിയമ്മ സ്കൂള്‍ ലൈബ്രറി" കെട്ടിടോദ്ഘാടന ചടങ്ങില്‍വെച്ച് ബഹു:കാസര്‍ഗോഡ് എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ പൊന്നാടയണിയിച്ചു. പി.ടി.എ യുടെ സ്നേഹോപഹാരം ബഹു:എം.പി ചടങ്ങില്‍വെച്ച് ശ്രീ.എം.വി.നായര്‍ക്ക് സമര്‍പ്പിച്ചു.


       ശ്രീ.പി.കരുണാകരന്‍ എം.പി ശ്രീ.എം.വി.നായരെ പൊന്നാടയണിയിക്കുന്നു

                  എന്‍ഡോവ്മെന്റ് നല്‍കി
സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്ക് യൂണിയന്‍ ബാങ്ക് മുന്‍ ചെയര്‍മാനും നിരവധി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ സാരഥിയുമായ ശ്രീ.എം.വി.നായരും കുടുംബവും ഏര്‍പ്പെടുത്തിയ എം.കെ.ആര്‍ മെമ്മോറിയല്‍ അവാര്‍ഡ് ബഹു:കാസര്‍ഗോഡ് എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ സമ്മാനിച്ചു.2013-14 അവാര്‍ഡ് വര്‍ഷത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട അഭിജിത്ത്.കെ.നായര്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്.10000രൂപയും പ്രശസ്തിഫലകവുമാണ് അവാര്‍ഡായി നല്‍കിയത്.
                    ശ്രീ.പി.കരുണാകരന്‍ എം.പി അവാര്‍ഡ് സമ്മാനിക്കുന്നു

     മദര്‍ പി.ടി.എ 2014-2015

 കരിച്ചേരി ഗവ:യു.പി.സ്കൂള്‍ മാതൃരക്ഷാകര്‍ത്തൃസമിതിയുടെ 2014-2015 വര്‍ഷത്തെ ജനറല്‍ബോഡിയോഗം ആഗസ്റ്റ് 14ന് നടന്നു.112 രക്ഷിതാക്കള്‍ പങ്കെടുത്തു. മദര്‍ പി.ടി.എ ചുമതല വഹിക്കുന്ന വല്‍സലടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.ലതിക.എ ആദ്ധ്യക്ഷം വഹിച്ചു. പ്രധാനധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം,പി.റ്റി.എ പ്രസിഡന്റ് ശ്രീ.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.ടി.മധുസൂദനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.മാറിയ പാഠപുസ്തകം,പരീക്ഷാരീതി എന്നിവയെപ്പറ്റി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കള്‍ക്ക് എങ്ങിനെ ഫലപ്രദമായി ഇടപെടാം എന്ന് ടി.പ്രഭാകരന്‍മാസ്റ്റര്‍,ദിനേശന്‍ മാസ്റ്റര്‍ ,രവി മാസ്റ്റര്‍ ,പുഷ്പടീച്ചര്‍ എന്നിവര്‍ വിശദീകരിച്ചു.2014-15 വര്‍ഷത്തെ ഭാരവാഹികളായി ശ്രീമതി.ലതിക (പ്രസിഡന്റ്) ശ്രീമതി.ദീപ (വൈസ്‌പ്രസിഡന്റ്) ശ്രീമതി. വല്‍സല.ടി (സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.തുടര്‍ന്ന് വിവിധ ക്ലാസ്സ് പി.ടി.എ കളും നടന്നു.
                                     
                                 മദര്‍ പി.ടി.എ യോഗത്തില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍
                                   മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.ലതിക.എ

 
പച്ചക്കറി കൃഷി ആരംഭിച്ചു
പള്ളിക്കര കൃഷിഭവന്റെയും,സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളില്‍ ഇരുപത് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു.28.07.2014ന് അവധിദിനത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം,പള്ളിക്കരപഞ്ചായത്ത് കൃഷി ആഫീസര്‍ ശ്രീ.വേണുഗോപാലന്‍,പി.റ്റി.എ പ്രസിഡന്റ് ശ്രീ.വേണുഗോപാലന്‍ എ ,അധ്യാപകര്‍,പിറ്റിഎ അംഗങ്ങള്‍എന്നിവരുടെസഹായത്തോടെയാണ് കൃഷിയിറക്കിയത്.പയര്‍,വെണ്ട,വഴുതിന,ചീര,കയ്പക്ക തുടങ്ങി വിവിധ തലത്തിലുള്ള പച്ചക്കറി വിത്തുകളാണ് കൃഷി ഇറക്കിയത്.

 വിത്തിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്ന വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍ .കൃഷി ഓഫീസര്‍ ശ്രീ.വേണുഗോപാലന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു

പി റ്റി എ ജനറല്‍ ബോഡി
2014-15 വര്‍ഷത്തെ പിറ്റിഎയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം 24.07.14 ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചേര്‍ന്നു.‌യോഗത്തില്‍ പ്രധാനധ്യാപകന്‍ ശ്രീ.കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം നേര്‍ന്നു.പി.ടി.എ പ്രസിഡന്റ് ശ്രീ..വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ 142 രക്ഷിതാക്കള്‍ പങ്കെടുത്തു.2013-14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.2014-15 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
 
2014-15 വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി

1.ശ്രീ.വേണുഗോപാലന്‍. പെരളം
2.ശ്രീ.കു‌ഞ്ഞിക്കണ്ണന്‍.എ അതി‌യോടന്‍മൂല
3.ശ്രീ.മോഹനന്‍.ബി ദേവന്‍പൊടിച്ചപാറ
4.ശ്രീ.രാജേന്ദ്രന്‍.ടി ചിറക്കാല്‍
5.ശ്രീ.വിശ്വനാഥന്‍.പി മൊട്ടനടി
6.ശ്രീ..ഭാസ്ക്കരന്‍ നായര്‍ കാവിനപ്പുറം
7.ശ്രീ.കെ.വി.കരുണാകരന്‍ കൂട്ടപ്പുന്ന
8.ശ്രീ.സുരേന്ദ്രന്‍.പി.വി. പൊഴുതല.
9.ശ്രീ.കെ.വി.രാജേഷ്. വിശാഖം
10.ശ്രീ.രാധാകൃഷ്ണന്‍.കെ (പ്രധമാധ്യാപകന്‍)
11.ശ്രീ.ജനാര്‍ദനന്‍.പി (സീനിയര്‍ അധ്യാപകന്‍)
12.ശ്രീ.പ്രഭാകരന്‍.ടി (.ടി ഇന്‍ ചാര്‍ജ്)
13.ശ്രീ.ദിനേശന്‍ മാവില (ഉച്ചഭക്ഷണ ചാര്‍ജ്)
14.ശ്രീ.മധുസൂദനന്‍ നായര്‍.ടി (എസ്ആര്‍ജി കണ്‍വീനര്‍)
15.ശ്രീമതി.പുഷ്പ.കെ.എന്‍ (സ്റ്റാഫ് സെക്രട്ടറി)
പിടിഎ പ്രസിഡന്റായി ശ്രീ.വേണുഗോപാലന്‍.എ അവര്‍കളെയും ,വൈസ് പ്രസിഡന്റായി ശ്രീ.കുഞ്ഞിക്കണ്ണന്‍.എ അവര്‍കളെയും തെരഞ്ഞെടുത്തു.

             2014-15 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനായി വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. അക്കാദമികപ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ കാര്‍ഷികപ്രവര്‍-
ത്തനങ്ങള്‍, പി.ടി.എ നേതൃത്വം നല്‍കുന്ന വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍,സ്കൂള്‍ഉച്ച-ഭക്ഷണപരിപാടി എന്നിങ്ങനെ സ്കൂള്‍പ്രവര്‍ത്തനങ്ങളെ നാലു മേഖലകളാക്കി തിരിച്ച് നാല് സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്.

സബ്കമ്മിറ്റികള്‍

I അക്കാദമികം                                        II കൃഷി-പരിസ്ഥിതി

1.ശ്രീ.എം.മാധവന്‍ നമ്പ്യാര്‍ (കണ്‍വീനര്‍)              1.ശ്രീ.പി.വിശ്വനാഥന്‍ (കണ്‍വിനര്‍)
2.ശ്രീ..കുഞ്ഞിക്കണ്ണന്‍                                  2.ശ്രീ..ഭാസ്ക്കരന്‍ നായര്‍
3.ശ്രീ.കമലാക്ഷന്‍.പി                                      3.ശ്രീമതി.ഷിജി.പൊഴുതല.
4.ശ്രീമതി.എം.പ്രസന്ന.                                    4.ശ്രീമതി.ടി.ശ്രീമതി
5.ശ്രീ.പി.ജനാര്‍ദനന്‍ മാസ്റ്റര്‍                             5.ശ്രീ.ദിനേശന്‍ മാസ്റ്റര്‍
6.ശ്രീ.ടി.മധുസൂദനന്‍ മാസ്റ്റര്‍                              6.ശ്രീ..വി.രവി മാസ്റ്റര്‍                             
                                                             


III.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍                                  IV.ഉച്ചഭക്ഷണ വിതരണം-
                                                                                        ആരോഗ്യം-ശുചിത്വം
1.ശ്രീ.കെ.വി.രാജേഷ് (കണ്‍വീനര്‍)
2.ശ്രീ.കെ.വി.കരുണാകരന്‍                              1. ശ്രീ. ടി.രാജേന്ദ്രന്‍ (കണ്‍വീനര്‍)
3.ശ്രീ.മണിമോഹന്‍.പി                                     2. ശ്രീ.പി.വി.സുരേന്ദ്രന്‍
4.ശ്രീ.പി.രവീന്ദ്രന്‍                                          3.ശ്രീ.മോഹനന്‍.ബി
5.ശ്രീ.ടി.പ്രഭാകരന്‍മാസ്റ്റര്‍                                 4.ശ്രീ.ഗോപാലകൃഷ്ണന്‍.കെ
6.ശ്രീമതി.ടി.വല്‍സല ടീച്ചര്‍                               5.ശ്രീമതി.പ്രേമ.കിഴക്കെമൊട്ട
                                                                          6.ശ്രീമതി.കമല.എന്‍
                                                                          7.ശ്രീമതി.സാവിത്രി.ടി
                                                                          8.ശ്രീമതി.കെ.എന്‍.പുഷ്പടീച്ചര്‍


2014-2016 വര്‍ത്തേക്കുള്ള സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയെയും യോഗത്തില്‍വെച്ച് തെരഞ്ഞെടുത്തു

എസ്എംസി അംഗങ്ങള്‍
 1. ശ്രീ..വേണുഗോപാലന്‍.(ചെയര്‍മാന്‍)
 2. ശ്രീ.മണിമോഹന്‍ കരിമ്പാലക്കാല്‍
 3. ശ്രീ.പി.രവീന്ദ്രന്‍.മൊട്ടനടി
 4. ശ്രീ.എം.മാധവന്‍ നമ്പ്യാര്‍.കുഞ്ഞിതൊട്ടി
 5. ശ്രീ.പി.കമലാക്ഷന്‍. പടിഞ്ഞാറെക്കര
 6. ശ്രീ.ഗോപാലകൃഷ്ണന്‍.കെ. ശാസ്താംകോട്
 7. ശ്രീ.ഷിജി. പൊഴുതല.
 8. ശ്രീ.പ്രസന്ന.എം തൂവള്‍
 9. ശ്രീമതി.ടി.ശ്രീമതി പട്ടുമൂല.
 10. ശ്രീമതി. പ്രേമ.കിഴക്കെമൊട്ട
 11. ശ്രീമതി.കമല.എക്കാല്‍
 12. ശ്രീമതി.സാവിത്രി.ടി (എസ്.സി പ്രതിനിധി)
 13. ശ്രീ.രാധാകൃഷ്ണന്‍.കെ (പ്രധാനധ്യാപകന്‍)
 14. ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ (വാര്‍ഡ് മെമ്പര്‍)
 15. ശ്രീ.കെ.കുമാരന്‍ മാസ്റ്റര്‍ (വിദ്യാഭ്യാസ വിദഗ്ദ്ധന്‍)
 16. മാസ്റ്റര്‍.ഹരിപ്രസാദ് (സ്കൂള്‍ ലീഡര്‍)
 17. ശ്രീമതി.വല്‍സല.ടി (ടീച്ചര്‍)
 18. ശ്രീ.രവി..വി. (ടീച്ചര്‍)
                                               
  പി.ടി.എ യോഗം ഉദ്ഘാടനം ചെയ്ത് വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ സംസാരിക്കുന്നു

                                    പി.ടി.എ യോഗത്തില്‍ സംബന്ധിച്ച രക്ഷിതാക്കള്‍
                പി.റ്റി.എയും,നാട്ടുകാരുടെയും സഹായത്താല്‍ അടുക്കളയിലേക്ക് വാങ്ങിയ പാത്രങ്ങള്‍


                                 സ്കൂളിന്റെ ഏറ്റവും മികച്ച പരിപാടികളില്‍ ഒന്നാണ്   ' വണ്‍ഡേ വണ്‍ പാരന്റ് '    .        ഈപദ്ധതിയിലൂടെ കുട്ടികള്‍ക്ക് ദിവസവും രണ്ട് കറികള്‍ നല്‍കാന്‍ വേണ്ടി രക്ഷിതാക്കള്‍
        പച്ചക്കറിയും  മറ്റ് സാധനങ്ങളും നല്‍കുന്നു.

                                      പിറ്റിഎയുടെ നേതൃത്വത്തില്‍ ആരംഭിച്ചകുരുമുളക് കൃഷി


                                              സ്കൂളിലെ ഔഷധത്തോട്ടം
                                                                    കോളിഫ്ലവര്‍ കൃഷി ചെയ്യുന്ന കുട്ടികള്‍


                                                                 
                            പി.റ്റിഎയും,എം.പി.റ്റി.എയും ചേര്‍ന്ന് കുട്ടികള്‍ക്കായി ഒരുക്കിയ ഓണസദ്യ1 comment:

 1. പി ടി എ യുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്ന ഫോട്ടോകള്‍... ഒപ്പം ചില കുറിപ്പുകള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. ഇനിയും അത് ചെയ്യാവുന്നതേ ഉള്ളൂ...

  ReplyDelete