ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Friday, 28 November 2014

             NUMATS ജില്ലാതലമല്‍സരത്തിന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചല്‍ബാബു.ഇ.

അഭിനന്ദനങ്ങള്‍

 2014-15 വര്‍ഷത്തെ കേന്ദ്രമാനവശേഷിവകുപ്പിന്റെ ഇന്‍സ്പെയര്‍ അവാര്‍ഡിന് അര്‍ഹനായ രജിന്‍.ബി

സാക്ഷരം സര്‍ഗോത്സവം


സാക്ഷരം അടിസ്ഥാനശേഷീവികസനപരിപാടിയുടെ ഭാഗമായി നടന്നുവരുന്ന അധികസമയ പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സര്‍ഗോത്സവം നവംബര്‍ 27 ന് നടന്നു. സാധാരണക്ലാസ്സുകളില്‍ ലേഖനപ്രവര്‍ത്തനങ്ങളിലും സര്‍ഗ്ഗാത്മകരചനാപ്രവര്‍ത്തനങ്ങളിലും വിമുഖത കാണിക്കുന്ന കുട്ടികള്‍ ആവേശത്തോടെയാണ് കഥകളും കവിതകളും എഴുതുകയും കഥ-കവിത പൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തത്

Monday, 17 November 2014

ജില്ലാതല ക്വിസ്സില്‍ ഒന്നാം സ്ഥാനം


17.11.2014ന് നടന്ന ജില്ലാതല സാമൂഹ്യശാസ്ത്ര ക്വിസ്സ് എല്‍.പി വിഭാഗത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ സായന്ത്.കെ, ശ്രേയസ്സ്.പി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

Friday, 14 November 2014

രക്ഷാകര്‍തൃസംഗമംഅവകാശാധിഷ്ഠിതവിദ്യാഭ്യാസം,ക്ലീന്‍സ്കൂള്‍,സ്മാര്‍ട്ട്സ്കൂള്‍,ശിശുസൗഹൃദവിദ്യാലയംഎന്നിവയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനും പഠനപിന്തുണ ഉറപ്പാക്കുന്നതെങ്ങിനെ എന്ന് ധാരണ കൈവരുത്തുന്നതിനുമായി ശിശുദിനത്തില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു.രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ്സ് നവംബര്‍ 14ന് രാവിലെ 9.30ന് രജിസ്ട്രേഷനോടെ ആരംഭിച്ചു.പ്രധാനധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതം പറഞ്ഞ ചടങ്ങില്‍പി.ടി.എപ്രസിഡന്റ്എ.വേണുഗോപാലന്‍അധ്യക്ഷനായിരുന്നു.വാര്‍ഡ്‌മെമ്പര്‍ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്‌റ്റര്‍പരിപാടി
ഉദ്ഘാടനംചെയ്തു.91രക്ഷിതാക്കള്‍യോഗത്തില്‍പങ്കെടുത്തു.മൂല്യങ്ങള്‍,മനോഭാവങ്ങള്‍,ശീലങ്ങള്‍,ശുചിത്വം,പഠനപിന്തുണ,ആശയവിനിമയം,
സൗഹൃദപരമായഗാര്‍ഹികാന്തരീക്ഷം,വൈകാരികപിന്തുണ,ലിംഗവിവേചനംമുതലായവയെഅടിസ്ഥാനമാക്കിയാണ്ക്ലാസ്സ്മുന്നേറിയത്. 
രക്ഷിതാക്കളെആറോളംഗ്രൂപ്പുകളാക്കിയാണ്ക്ലാസ്സ്കൈകാര്യംചെയ്തത്.മള്‍ട്ടിമീഡിയയുടെസാധ്യതകള്‍ക്ലാസ്സില്‍ഉപയോഗപ്പെടുത്തിയിരുന്നു.
ഗ്രൂപ്പില്‍രക്ഷിതാക്കള്‍ഫലപ്രദമായിഇടപെടുകയുംചര്‍ച്ചയില്‍പങ്കെടുക്കുകയുംചെയ്തു. വായനാസാമഗ്രികള്‍ ചര്‍ച്ചക്ക് പ്രയോജനപ്പെടുത്തിയിരുന്നു.പി.ജനാര്‍ദ്ദനന്‍,ടി.മധുസൂദനന്‍,.വി.രവി,എം.ദിനേശന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.പരിപാടിയുടെ അവസാനത്തെ സെഷനില്‍ അടുത്ത ഒരു വര്‍ഷം സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് പ്രധാനധ്യാപകന്‍ കരട് രൂപരേഖ അവതരിപ്പിച്ചു.നിലവിലുള്ള യു.പി.കെട്ടിടം ചുമര്‍കെട്ടി വേര്‍തിരിച്ച് ടൈല്‍സ് പാകാനും ,സ്കൂളിനു ചുറ്റും തെങ്ങിന്‍ തൈകള്‍ വെച്ച്പിടിപ്പിക്കാനും ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.എസ്.ആര്‍.ജി കണ്‍വീനറുടെ നന്ദി പ്രസംഗത്തോടെ കൃത്യം 1.30 ന് സംഗമം അവസാനിച്ചു.രക്ഷിതാക്കള്‍ക്ക് പാഡും,പേനയും അതോടൊപ്പം ചായയും,പായസത്തോടു കൂടിയ ഉച്ചഭക്ഷണവും നല്‍കിയിരുന്നു.
 പരിശീലനക്ലാസ്സിന്റേയും ഗ്രൂപ്പ് ചര്‍ച്ചകളുടേയും ദൃശ്യങ്ങളിലൂടെ.......


സാക്ഷരം സാഹിത്യസമാജം

സാക്ഷരം അടിസ്ഥാനശേഷീവികസനപരിപാടിയുടെ ഭാഗമായി നടന്നുവരുന്ന അധികസമയ പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രത്യേക സാഹിത്യസമാജം ശിശുദിനത്തില്‍ നടന്നു.മുഖ്യധാരാപരിപാടികളില്‍നിന്ന് പൊതുവേ വിട്ടുനില്‍ക്കുന്ന കുട്ടികള്‍ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതപ്രസംഗം,അദ്ധ്യക്ഷത,നന്ദിപ്രസംഗം എന്നിവ നിര്‍വ്വഹിച്ചത് കുട്ടികള്‍ തന്നെയായിരുന്നു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സാഹിത്യസമാജം ഉദ്ഘാടനം ചെയ്തു.


                                       സ്വാഗതം ആശംസിക്കുന്ന അര്‍ജുന്‍.കെ
                                        അദ്ധ്യക്ഷപ്രസംഗം നടത്തുന്ന അഖില്‍രാജ്
                                               നന്ദിപ്രസംഗം: അനൂപ്
                                                 മിമിക്രി അവതരിപ്പിക്കുന്ന അക്ഷയ്

                                        കരിഷ്മയും സംഘവും പ്രാര്‍ത്ഥന ആലപിക്കുന്നു

ജില്ലാ ഗണിതക്വിസ്സില്‍ രണ്ടാം സ്ഥാനം

14.11.2014 ന് നടന്ന യു.പി വിഭാഗം ജില്ലാതല ഗണിതക്വിസ്സില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി രജിന്‍.ബി രണ്ടാം സ്ഥാനം നേടി
                                                    രജിന്‍.ബി
            വിജയികള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.സി.രാഘവന്‍ അവര്‍കള്‍ക്കൊപ്പം

Thursday, 13 November 2014

സ്കൂള്‍ കലോല്‍സവം

2014-15 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം നവംബര്‍ 12,13 തീയതികളില്‍ നടന്നു. പ്രശസ്ത തെയ്യം കലാകാരനും മുന്‍ പ്രധാനാധ്യാപകനുമായ കുമാരന്‍മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു
കലോല്‍സവദൃശ്യങ്ങളിലൂടെ...............

Sunday, 9 November 2014

കെന്‍ സരോ വിവ


ഇന്ന് നവംബര്‍ പത്ത് കെന്‍ സാരോ വിവയുടെ ഇരുപതാം രക്തസാക്ഷിദിനം ആണ്.കെന്‍സാരോ വിവയുടെ ജീവചരിത്രം നൈജര്‍ ഡെല്‍റ്റയില്‍ എണ്ണ ഭീമന്‍ റോയല്‍ ഡച്ച് ഷെല്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നടന്ന പോരാട്ടത്തിന്റെ ചരിത്രമാണ്.ലോകമെങ്ങും നടന്ന്‌ കൊണ്ടിരിക്കുന്ന പരിസ്ഥിതി സമരങ്ങള്‍ക്ക്‌ ആവേശം പകരുന്നതാണ് കെന്‍സാരോവിവയുടെ ജീവിതം.

മികച്ച ബ്ളോഗിനുള്ള ജില്ലാതല പുരസ്കാരം കരിച്ചേരി സ്കൂള്‍ ബ്ലോഗിന്ജില്ലാ വിദ്യാഭ്യാസ വികസനസമിതി,വിദ്യാഭാസവകുപ്പ്,ഡയറ്റ്,.ടി.@സ്കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന ബ്ലെന്‍ഡ് പദ്ധതിയില്‍ ഏറ്റവും മികച്ച യു.പി.സ്കൂള്‍ ബ്ലോഗിനുള്ള ജില്ലാതല പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂള്‍ ബ്ലോഗിന് ലഭിച്ചു. ബ്ലെന്‍ഡ് പൂര്‍ത്തീകരണപ്രഖ്യാപനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗം ബഹു. കാസര്‍ഗോഡ് എം.പി ശ്രീ .പി കരുണാകരന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ബഹു.കാസര്‍ഗോഡ് എം.എല്‍.എ ശ്രീ.എന്‍.. നെല്ലിക്കുന്ന് അവര്‍കള്‍ സ്കൂളിന് അവാര്‍ഡ് സമ്മാനിച്ചു.

Sunday, 2 November 2014

ഉപഹാരം നല്‍കി

അക്ഷരമുറ്റം ജില്ലാതലമല്‍സരത്തില്‍ എള്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സായന്ത്.കെ,സായന്ത്.സി എന്നിവര്‍ക്കുള്ള സമ്മാനദാനച്ചടങ്ങ്  സ്കൂളില്‍വെച്ച് നടന്നു. ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ സംഘടിപ്പിച്ച ചടങ്ങ് ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി എ.ജാസ്മിന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ഹെ‍ഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ആദ്ധ്യക്ഷം വഹിച്ചു. ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ ചീഫ് ശ്രീ എം.ഒ വര്‍ഗ്ഗീസ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്രീ എ.ബാലകൃഷ്ണന്‍ കാവിനപ്പുറം,പി.ടി.എ പ്രസിഡന്റ് ശ്രീ  എ.വേണുഗോപാലന്‍,മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി എ.ലതിക എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ശ്രീ.പി.ജനാര്‍ദ്ദനന്‍ സ്വാഗതവും ശ്രീ ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.
                            ശ്രീമതി എ.ജാസ്മിന്‍ അവര്‍കള്‍ പരിപാടി ഉദ്ഘാടനം ചെയ്യുന്നു
                                        ശ്രീ എം.ഒ വര്‍ഗ്ഗീസ്
                             ഉപഹാരവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങുന്ന സായന്ത്.കെ
                               ഉപഹാരവും കാഷ് അവാര്‍‍ഡും ഏറ്റുവാങ്ങുന്ന സായന്ത്.സി