ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

തനതുപ്രവര്‍ത്തനങ്ങള്‍ 2016-17

സമ്പൂര്‍ണഗുണമേന്‍മാവിദ്യാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2016-17 വര്‍ഷം കരിച്ചേരി ഗവ.യു.പി സ്കൂള്‍ എറ്റെടുത്തുനടത്തുന്ന തനതുപ്രവര്‍ത്തനങ്ങള്‍

 ഒന്നില്‍തുടങ്ങി ഒന്നാമതെത്താം

പ്രവര്‍ത്തനപദ്ധതി


 

പരിപാടികളുടെ രൂപരേഖ

 

വിവരശേഖരണഫോര്‍മാറ്റ്


വിവരശേഖരണം -വിശകലന ഫലങ്ങള്‍ഏകദിന രക്ഷാകര്‍തൃപരിശീലനം


പരിശീലനമോഡ്യൂള്‍


പവര്‍പോയിന്റ് പ്രസന്റേഷന്‍
ഏകദിനരക്ഷാകര്‍തൃപരിശീലനം


ഒന്നില്‍തുടങ്ങി ഒന്നാമതെത്താം പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഏകദിനപരിശീലനം നടത്തി. പരിശീലനത്തില്‍ മുഴുവന്‍ രക്ഷിതാക്കളും മുഴുവന്‍ സമയവും പങ്കെടുത്തു. രാവിലെ 9 മണിക്ക് ആരംഭിച്ച പരിശീലനം പി.ടി.എ പ്രസിഡന്റ് ശിരീ.എ വേണുഗോപാലന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും കെ.എന്‍ പുഷ്പ നന്ദിയും പറഞ്ഞു.ശ്രീ.പി ജനാര്‍ദ്ദനന്‍, ശ്രീമതി ടി.വല്‍സല ,ശ്രീ മധുസൂദനന്‍ ,ശ്രീ പ്രഭാകരന്‍, ശ്രീ രവി.എ.വി എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രവര്‍ത്തനകലണ്ടര്‍ രണ്ടാം ടേം

 

ഇംഗ്ലീഷ് പരിപോഷണപരിപാടി
സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനംകരിച്ചേരി ഗവ.യു.പി സ്കൂളില്‍ 2016-17 വര്‍ഷം നടപ്പാക്കുന്ന തനതുപ്രവര്‍ത്തനം ഇംഗ്ലീഷ് പരിപോഷണപരിപാടി യുടെ ഭാഗമായി നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനു തുടക്കമായി. യു.പി വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.എല്ലാ ശനിയാഴ്ചകളിലും പരിശീലനം ഉണ്ടായിരിക്കും.കൂട്ടക്കനി ഗവ.യു.പി സ്കൂള്‍ അധ്യാപകന്‍ ശ്രീ.രാജേഷ് കൂട്ടക്കനിയാണ് ആദ്യദിവസത്തെ പരിശീലനത്തില്‍ ക്ലാസ്സ് നയിച്ചത്.ടി.പ്രഭാകരന്‍,ടി.മധുസൂദനന്‍, ദിനേശന്‍ മാവില എന്നിവര്‍ നേതൃത്വം നല്‍കി.


  09.07.2016 ന് നടന്ന സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനക്ലാസ്സില്‍  ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.


No comments:

Post a Comment