ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

മികവ് 2016

കുട്ടികളുടെ ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വായന പരിപോഷിപ്പിക്കുന്നതിനും ലൈബ്രറി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നുള്ള സാര്‍ത്ഥകമായ അന്വേഷണമായിരുന്നു 2016 ല്‍ കരിച്ചേരി ഗവ.യു.പി സ്കൂളില്‍ നടത്തിയ മികവാര്‍ന്ന തനതുപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കുട്ടികളുടെ വായനയെ നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം മുതിര്‍ന്നവരുടെ വായനയാണ് എന്ന തിരിച്ചറിവില്‍നിന്നാണ് അക്ഷരവെളിച്ചം എന്ന പദ്ധതി രൂപപ്പെട്ടത്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ഇഷ്ടമാണ്. പക്ഷേ അവരുടെ സമയം അപഹരിക്കുന്ന മറ്റു ഉപാധികള്‍ വായനയില്‍ നിന്നും അവരെ അകറ്റുന്നു. മുതിര്‍ന്നവര്‍ ടി.വി യിലെ മായക്കാഴ്ചകളില്‍ അഭിരമിക്കുമ്പോള്‍ കുട്ടികള്‍ പുസ്തകങ്ങളില്‍ ആനന്ദം കണ്ടെത്തും എന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. വായനയിലേക്ക് കുട്ടികളെ അടുപ്പിക്കാനുള്ള എളുപ്പവഴി മുതിര്‍ന്നവരില്‍ നിന്നും നഷ്ടമായ വായനാശീലത്തെ തിരിച്ചുപിടിക്കുക എന്നതു തന്നെയാണ്. ഈ ദിശയില്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച വായനാന്തരീക്ഷം രൂപപ്പെടുത്താനും അതുവഴി ഭാഷയില്‍ കുട്ടികളുടെ പഠനനിലവാരം ഗണ്യമായി ഉയര്‍ത്താനും കഴിഞ്ഞു.അക്ഷരവെളിച്ചം എന്ന പരിപാടിയുടെ വിശദാംശങ്ങളിലൂടെ...........

മികവുല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ ഭാഷാശേഷിയില്‍ "അക്ഷരവെളിച്ച"ത്തിലൂടെ അവര്‍ നേടിയ മികവുകള്‍ പ്രബന്ധരൂപത്തില്‍ അവതരിപ്പിച്ചു. പ്രബന്ധത്തിലെ പ്രസക്തഭാഗങ്ങള്‍


No comments:

Post a Comment