സ്റ്റാന്‍ഡാര്‍ഡ് 5
സ്റ്റാന്‍ഡാര്‍ഡ് 7യൂണിറ്റ് 12
യൂണിറ്റ് 13
കേരളചരിത്രം
കേരളനിയമസഭാചരിത്രം
മഹാത്മാഗാന്ധി
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം
1990 ല്‍ ആണ് MOSOP (Movement for the Survival of Ogoni People) എന്ന സംഘടന രൂപം കൊള്ളുന്നത്. എണ്ണഖനനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ചെറുവിഹിതമെങ്കിലും ഒഗോണികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുക, എണ്ണഖനനം മൂലം ഒഗോണിലാന്റിനുണ്ടായ പരിസ്ഥിതിനാശത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച സംഘടന ഒഗോണികളുടെ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ചു. എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, ടെലിവിഷന്‍ പ്രൊഡ്യൂസറും ഒക്കെയായിരുന്ന വിവ MOSOPന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു. ബഹുരാഷ്ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ് എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും 'ഷെല്‍' എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി സമരം നയിച്ചു. ഒഗോണികളുടെ സമരത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി വിവ യൂറോപ്പിലും അമേരിക്കയിലും സഞ്ചരിച്ചു.
തുടരെത്തുടരെ വന്ന സൈനിക സര്‍ക്കാരുകള്‍ നിലനിന്നത് രാജ്യത്തിലെ എണ്ണവ്യവസായം നല്കുന്ന ഭീമമായ ആദായത്താലാണ്. സൈനികനേതാക്കള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചു. ആ ധനപ്രവാഹത്തെ തടയാന്‍ ഏതു ശക്തി മുന്നോട്ടു വന്നാലും പട്ടാളഭരണം അതിനെ നശിപ്പിച്ചുകളയും. അബാച്ചയും കൂട്ടുകാരും സാരോ-വിവയെ ശത്രുവായി കണ്ടു.വിവയെ നിരവധി തവണ അറസ്റ്റ്ചെയ്തു. സമരത്തെ നേരിടുന്നതില്‍ കമ്പനിക്കും സര്‍ക്കാരിനും ഒരേ നയമായിരുന്നു. MOSOPനെ ഭീകരസംഘടനയായി ചിത്രീകരിച്ച് ഒഗോണികളില്‍ വിഭാഗീയത വളര്‍ത്തി ആഭ്യന്തരയുദ്ധം വളര്‍ത്തുകയായിരുന്നു പട്ടാളഭരണകൂടം ചെയ്തത്. അങ്ങനെയുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ അനേകായിരം ഒഗോണികള്‍ മരണപ്പെട്ടു. സര്‍ക്കാറിനെ പിന്താങ്ങിയിരുന്ന നാല് ഗ്രാമത്തലവന്മാര് കൊല ചെയ്യപ്പെട്ട കുറ്റം, വിവയുടെയും കൂട്ടുകാരുടെയും മേല്‍ കെട്ടിവച്ച് അവരെ അറസ്റ്റ് ചെയ്യാന്‍ കെണിയൊരുക്കുകയായിരുന്നു ഭരണകൂടം.
ഒരു രഹസ്യ സൈനിക ക്യാമ്പിലാക്കിയ ഹൃദ്രോഗിയായ സരോ-വിവായ്ക്കു ഭക്ഷണവും ചികിത്സയും നിഷേധിച്ചു.വിവയേയും കൂട്ടാളികളെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. 'ഷെല്‍' നു വിവയുടെ അറസ്റ്റുമായുള്ള ബന്ധവും പ്രോസിക്യൂഷന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും വലിയ പ്രതിഷേധത്തിനിടയാക്കി. സ്വാഭാവികമായും 'ഷെല്‍' ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ വിവ തന്റെ സമരത്തില്‍ നിന്ന് പിന്മാറിയാല് അദ്ദേഹത്തിനെ സ്വതന്ത്രനാക്കാന്‍ ശ്രമിക്കാം എന്ന് ഷെല്‍ നൈജീരിയ തലവന്‍ ബ്രയാന്‍ ആണ്ടേഴ്സണ്‍ വിവയുടെ സഹോദരന് ഉറപ്പ് നല്കിയിരുന്നത്രേ....!
തന്റെ എട്ട് കൂട്ടാളികളോടൊപ്പം 1995 നവംബര്‍ 10-ന് കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം വധശിക്ഷയ്ക്ക്വിധേയനാക്കി.എന്നാല്പോരാട്ടംഅവിടെഅവസാനിക്കുന്നില്ല.
Centre for Constitutional Rights (CCR), Earth Rights International (ERI), തുടങ്ങി മനുഷ്യാവകാശ സംഘടനകളും വിവയുടെ കുടുംബാങ്ങങ്ങളും ഷെല്ലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെ തിരെ നിയമ നടപടികള്‍ ആരംഭിച്ചു. 1996 ല്‍ വിവ തൂക്കിലേറ്റപ്പെട്ടതിന് ഒരു വര്‍ഷത്തിന് ശേഷം കെന്‍ സാരോ വിവയുടെ സഹോദരന് ഓവന്‍സ് വിവയും അദ്ദേഹത്തിന്റെ മകന് കെന്‍ വിവയും കൊടുത്തതാണ് ആദ്യ കേസ്.വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 'ഷെല്‍' 15.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് കോടതിയ്ക്ക് പുറത്ത് നടന്ന ഒത്തുതീര്‍പ്പില്‍ സമ്മതിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ആരോപണം നേരിട്ട ഒരു ബഹുരാഷ്ട്ര കമ്പനി നല്‍കേണ്ടി വന്ന ഏറ്റവും ഭീമമായ നഷ്ടപരിഹാരത്തുക എന്ന രീതിയില്‍ ഇത് ചരിത്രത്തില്‍ ഇടം നേടി.ബഹുരാഷ്ട്ര കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന അമിതമായ വിഭവ ചൂഷണത്തിനെതിരെയും പരിസ്ഥിതി-മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
കെന്‍ സാരോ വിവ
“ചോര്‍ന്നൊലിക്കുന്ന
മേല്ക്കൂരയല്ല
പാടുന്ന കൊതുകുകളല്ല
ഈര്‍പ്പമാര്‍ന്ന നികൃഷ്ടമായ ജയിലറയില്‍.
വാര്ഡന് നിങ്ങളെ അകത്താക്കിപ്പൂട്ടുമ്പോള്‍
കേള്‍ക്കുന്ന താക്കോല്‍ക്കിലുക്കമല്ല
മനുഷ്യനോ മൃഗത്തിനോ പറ്റാത്ത ഭക്ഷണമല്ല
രാത്രിയുടെ രിക്തതയില്‍ മുങ്ങുന്ന
പകലിന്റെ ശൂന്യതയുമല്ല.
അതല്ല
അതല്ല
അതല്ല.
ഒരു തലമുറയില്‍ നിങ്ങളുടെ കാതുകളില്‍
മുഴക്കത്തോടെ കയറ്റിയ കള്ളങ്ങളാണ്
ഒരു ദിവസത്തെ വൃത്തികെട്ട ഭക്ഷണത്തിനായി
ക്രൂരമായ ഭീഷണാജ്ഞകളെ
നിര്‍വഹിക്കാന്‍ കൊലവിളി വിളിച്ചുകൊണ്ട്
ഓടുന്ന സെക്യൂരിറ്റി എജന്റാണ്
അര്‍ഹിക്കാത്തതെന്ന് മജിസ്ട്രേട്ടിന് അറിയാവുന്ന ശിക്ഷ
അവള് പുസ്തകത്തില്‍ എഴുതുന്നതാണ്
സ്വേച്ഛാധികാരത്തിനു വ്യാജമായ നീതിമത്കരണം നല്കുന്ന
സന്മാര്ഗത്തിന്റെ ക്ഷയോന്മുഖത്വമാണ്
മനസ്സിന്റെ അനുചിതത്വമാണ്
നമ്മുടെ ഇരുണ്ട ആത്മാവുകളില്‍
തങ്ങുന്ന അനുസരണശീലത്തിന്റെ
മുഖാവരണമിട്ട ഭീരുത്വമാണ്
മൂത്രം കഴുകിക്കളയാന്‍ നമ്മള് ധൈര്യപ്പെടാത്ത
കാലുറകളെ നനയ്ക്കുന്ന പേടിയാണ്
ഇതാണ്
ഇതാണ്
ഇതാണ്
പ്രിയപ്പെട്ട സുഹൃത്തേ നമ്മുടെ സ്വതന്ത്രലോകത്തെ
ഇരുണ്ട തടവറയായി മാറ്റുന്നത്.”

ബഹുരാഷ്ട്ര
എണ്ണ കമ്പനി 'ഷെല്‍'
നൈജീരിയന്‍ പട്ടാള
ഭരണകൂടത്തിന്റെ ഒത്താശയോടെ
നടത്തിയ ചൂഷണത്തിന് എതിരെ
പോരാടി രക്തസാക്ഷിയായ കെന്‍
സാരോ വിവയുടെ വാക്കുകള്‍
ആണിത്. നൈജീരിയയില്‍
മാത്രമല്ല, ലോകമെങ്ങും
നടന്ന് കൊണ്ടിരിക്കുന്ന
പരിസ്ഥിതി സമരങ്ങള്‍ക്ക്
ആവേശം പകരുന്നതാണ്കെന്സാരോവിവയുടെജീവിതം.ഇന്ന് നവംബര്‍
പത്ത് കെന്‍ സാരോ വിവയുടെ ഇരുപതാം രക്തസാക്ഷിദിനം
ആണ്.കെന്‍സാരോ
വിവയുടെ ജീവചരിത്രം Niger
Delta യില്‍ എണ്ണ ഭീമന്
Royal Dutch Shell നടത്തിയ
മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ
നടന്ന പോരാട്ടത്തിന്റെ
ചരിത്രമാണ്.
നൈജീരിയയുടെ തെക്ക്കിഴക്കേയറ്റത്ത് നൈജര്‍ നദീതടത്തില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരാണ് ഒഗോണികള്‍. കൃഷിയും മത്സ്യബന്ധനവും ആയിരുന്നു അവരുടെ ജീവിത മാര്‍ഗ്ഗം. പെട്രോളിയം നിക്ഷേപങ്ങളാല്‍ സമ്പന്നമാണ് ഒഗോണിലാന്റ് . നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950കള്‍ മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഈ പ്രദേശത്തെ എണ്ണ ഖനനം ചെയ്തിരുന്നത് പ്രധാനമായും ‘റോയല്‍ ഡച്ച് ഷെല്‍’ എന്ന ബഹു രാഷ്ട്ര എണ്ണക്കമ്പനിയായിരുന്നു.എണ്ണ ചോര്‍ച്ചയും ഗ്യാസ് ഫ്ളയറിങ്ങും അത് മൂലമുണ്ടാകുന്ന വന്‍ തോതിലുള്ള പാരിസ്ഥിതിക നാശവും, ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതും ജനജീവിതം ദുസ്സഹമാക്കി. ഷെല്‍ പൈപ്പ് ലൈനുകള്‍ക്ക് വേണ്ടി കണ്ടല്‍ക്കാടുകള്‍ അനധികൃതമായി വെട്ടി നശിപ്പിക്കപ്പെട്ടു. എണ്ണ ഖനനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ വിഹിതം പോലും പ്രാദേശിക വികസനത്തിന് ഉപയോഗിച്ചില്ല. 1970ല്‍ 'ഷെല്‍'ന് എതിരെ ഒഗോണി ഗോത്ര നേതൃത്വം ലോക്കല്‍ മിലിട്ടറി ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചു. അതേ വര്‍ഷം തന്നെയാണ് 'ബോമി 'എണ്ണപ്പാടം തീപിടിച്ചതും അനുബന്ധ ദുരന്തങ്ങളുണ്ടായതും. 1980കളില്‍ ഒഗോണി ജനത ശുദ്ധമായ വെള്ളത്തിനും നിര്‍മ്മലമായ വായുവിനും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. എന്നാല്‍ Mobile Police Force (MPF)ന്റെ സഹായത്തോടെ കമ്പനികള്‍ പ്രക്ഷോഭകാരികളെ നിഷ്കരുണം വേട്ടയാടി.നാനൂറോളം സമരക്കാര്‍ ഭവനരഹിതരായി.
കെന്‍ സാരോ വിവയുടെ വാക്കുകള്‍ ഇങ്ങനെ:

"ഒഗോണികളുമായി ചര്‍ച്ചക്ക് ഷെല്‍ തയ്യാറല്ല. ജനരോഷം കൂടുമ്പോള്‍ അവര്‍ നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായം തേടും. "നിങ്ങളുടെ വിദേശ വിനിമയ വരുമാനത്തിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്നത് എണ്ണവ്യവസായമാണ്. അതിന് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ സമ്പദ്ഘടന തകരും. അതുകൊണ്ട് നിങ്ങള്‍ ഈ ജനങ്ങളെ, ഈ സമരക്കാരെ നേരിടണം.” ഇതാണ് ഷെല്‍ സര്‍ക്കാരിനോട് പറയുന്നത്. സര്‍ക്കാര്‍ അവര്‍ക്ക് വഴങ്ങി പാവം ജനങ്ങളുടെ മേല്‍ കൊടിയ പീഡനം അഴിച്ചുവിടും. എണ്ണ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് താഴെയാണ് ജനങ്ങളുടെ സ്ഥാനം .വളരെയേറെ കാലമായി നൈജീരിയ പട്ടാള ഏകാധിപത്യത്തിന് കീഴിലാണ്. എണ്ണ കമ്പനികള്‍ക്ക് പട്ടാള ഏകാധിപത്യമാണ് പ്രിയം . കാരണം അവര്‍ അഴിമതിക്കാരാണ് എന്നത് തന്നെ. അടിസ്ഥാനമായ മനുഷ്യാവകാശങ്ങള്‍ പോലും ധ്വംസിക്കപ്പെടുന്നു."
1990 ല്‍ ആണ് MOSOP (Movement for the Survival of Ogoni People) എന്ന സംഘടന രൂപം കൊള്ളുന്നത്. എണ്ണഖനനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ചെറുവിഹിതമെങ്കിലും ഒഗോണികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുക, എണ്ണഖനനം മൂലം ഒഗോണിലാന്റിനുണ്ടായ പരിസ്ഥിതിനാശത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച സംഘടന ഒഗോണികളുടെ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ചു. എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, ടെലിവിഷന്‍ പ്രൊഡ്യൂസറും ഒക്കെയായിരുന്ന വിവ MOSOPന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു. ബഹുരാഷ്ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ് എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും 'ഷെല്‍' എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി സമരം നയിച്ചു. ഒഗോണികളുടെ സമരത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി വിവ യൂറോപ്പിലും അമേരിക്കയിലും സഞ്ചരിച്ചു.
തുടരെത്തുടരെ വന്ന സൈനിക സര്‍ക്കാരുകള്‍ നിലനിന്നത് രാജ്യത്തിലെ എണ്ണവ്യവസായം നല്കുന്ന ഭീമമായ ആദായത്താലാണ്. സൈനികനേതാക്കള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചു. ആ ധനപ്രവാഹത്തെ തടയാന്‍ ഏതു ശക്തി മുന്നോട്ടു വന്നാലും പട്ടാളഭരണം അതിനെ നശിപ്പിച്ചുകളയും. അബാച്ചയും കൂട്ടുകാരും സാരോ-വിവയെ ശത്രുവായി കണ്ടു.വിവയെ നിരവധി തവണ അറസ്റ്റ്ചെയ്തു. സമരത്തെ നേരിടുന്നതില്‍ കമ്പനിക്കും സര്‍ക്കാരിനും ഒരേ നയമായിരുന്നു. MOSOPനെ ഭീകരസംഘടനയായി ചിത്രീകരിച്ച് ഒഗോണികളില്‍ വിഭാഗീയത വളര്‍ത്തി ആഭ്യന്തരയുദ്ധം വളര്‍ത്തുകയായിരുന്നു പട്ടാളഭരണകൂടം ചെയ്തത്. അങ്ങനെയുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ അനേകായിരം ഒഗോണികള്‍ മരണപ്പെട്ടു. സര്‍ക്കാറിനെ പിന്താങ്ങിയിരുന്ന നാല് ഗ്രാമത്തലവന്മാര് കൊല ചെയ്യപ്പെട്ട കുറ്റം, വിവയുടെയും കൂട്ടുകാരുടെയും മേല്‍ കെട്ടിവച്ച് അവരെ അറസ്റ്റ് ചെയ്യാന്‍ കെണിയൊരുക്കുകയായിരുന്നു ഭരണകൂടം.
ഒരു രഹസ്യ സൈനിക ക്യാമ്പിലാക്കിയ ഹൃദ്രോഗിയായ സരോ-വിവായ്ക്കു ഭക്ഷണവും ചികിത്സയും നിഷേധിച്ചു.വിവയേയും കൂട്ടാളികളെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. 'ഷെല്‍' നു വിവയുടെ അറസ്റ്റുമായുള്ള ബന്ധവും പ്രോസിക്യൂഷന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും വലിയ പ്രതിഷേധത്തിനിടയാക്കി. സ്വാഭാവികമായും 'ഷെല്‍' ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ വിവ തന്റെ സമരത്തില്‍ നിന്ന് പിന്മാറിയാല് അദ്ദേഹത്തിനെ സ്വതന്ത്രനാക്കാന്‍ ശ്രമിക്കാം എന്ന് ഷെല്‍ നൈജീരിയ തലവന്‍ ബ്രയാന്‍ ആണ്ടേഴ്സണ്‍ വിവയുടെ സഹോദരന് ഉറപ്പ് നല്കിയിരുന്നത്രേ....!
"അന്ത്യം ഇതായിരിക്കുമെന്ന് അന്നേ ഞാനറിഞ്ഞിരുന്നു.ഈ അറിവ് എനിക്ക് ശക്തിയായിരുന്നു. ധൈര്യമായിരുന്നു. ആഹ്ളാദമായിരുന്നു. ശത്രുവിന്റെ മേല്‍ മാനസിക മേല്‍ക്കോയ്മ നേടിത്തന്നതും ഈ അറിവായിരുന്നു.ഞാന്‍ മരിക്കുമോ ജീവിക്കുമോ എന്നതല്ല പ്രശ്നം ലോകമാസകലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ടതകള്‍ക്കെതിരെ പൊരുതാന്‍ സമയവും പണവും കരുത്തും കണ്ടെത്തുന്ന ആളുകളുണ്ട്. എന്നറിയുന്നതുതന്നെ ധാരാളം. ഇന്നവര്‍ തോറ്റേക്കാം. പക്ഷേ നാളെ അവരാണ് വിജയിക്കുക. മനുഷ്യ കുലത്തിന് കൂടുതല്‍ മെച്ചപ്പെട്ടോരു ലോകം സൃഷ്ടിക്കാന്‍ നമുക്ക് ശ്രമം തുടര്‍ന്നേ പറ്റൂ. ഓരോരുത്തരും സ്വന്തം നിലക്ക് അവനവന്റെ സ്വന്തം പങ്ക് നിര്‍വ്വഹിച്ചാല്‍ മതി."
- കെന്‍
സാരോ വിവ
തന്റെ എട്ട് കൂട്ടാളികളോടൊപ്പം 1995 നവംബര്‍ 10-ന് കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം വധശിക്ഷയ്ക്ക്വിധേയനാക്കി.എന്നാല്പോരാട്ടംഅവിടെഅവസാനിക്കുന്നില്ല.
Centre for Constitutional Rights (CCR), Earth Rights International (ERI), തുടങ്ങി മനുഷ്യാവകാശ സംഘടനകളും വിവയുടെ കുടുംബാങ്ങങ്ങളും ഷെല്ലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെ തിരെ നിയമ നടപടികള്‍ ആരംഭിച്ചു. 1996 ല്‍ വിവ തൂക്കിലേറ്റപ്പെട്ടതിന് ഒരു വര്‍ഷത്തിന് ശേഷം കെന്‍ സാരോ വിവയുടെ സഹോദരന് ഓവന്‍സ് വിവയും അദ്ദേഹത്തിന്റെ മകന് കെന്‍ വിവയും കൊടുത്തതാണ് ആദ്യ കേസ്.വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 'ഷെല്‍' 15.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് കോടതിയ്ക്ക് പുറത്ത് നടന്ന ഒത്തുതീര്‍പ്പില്‍ സമ്മതിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ആരോപണം നേരിട്ട ഒരു ബഹുരാഷ്ട്ര കമ്പനി നല്‍കേണ്ടി വന്ന ഏറ്റവും ഭീമമായ നഷ്ടപരിഹാരത്തുക എന്ന രീതിയില്‍ ഇത് ചരിത്രത്തില്‍ ഇടം നേടി.ബഹുരാഷ്ട്ര കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന അമിതമായ വിഭവ ചൂഷണത്തിനെതിരെയും പരിസ്ഥിതി-മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
സ്വാതന്ത്ര്യ
സമരത്തെ അറിയാന്‍
1.ഗാന്ധിജി
ഏറ്റവും കൂടുതല്‍ കാലം
ചെലവഴിച്ചത് ഏത് ജയിലിലാണ്?
യര്‍വാദ
2.ഇന്ത്യന്‍
സ്വാതന്ത്ര്യ സമരത്തിലെ
ആദ്യവനിത രക്തസാക്ഷി?
പ്രീതി
ലതാവധേര.
3.'ഒരു
ഇരുണ്ട പശ്ചാത്തലത്തിലെ
പ്രകാശമാനമായ ബിന്ദു 'എന്ന്
നെഹ്രു വിശേഷിപ്പിച്ചതാരെ?
ഝാന്‍സി
റാണി.
4.LV1711MSM
എന്ന
നമ്പറിന് കേരളത്തിലെ ഏത്
സ്വാതന്ത്ര്യ സമര
സംഭവുമായാണ് ബന്ധം?
വാഗണ്‍
ട്രാജഡി.
5.'ഇന്ത്യ'
എന്ന
പത്രത്തിന്റെ സ്ഥാപകന്‍?
സുബ്രഹ്മണ്യം
ഭാരതി.
6.വട്ടമേശ
സമ്മേളനങ്ങള്‍ നടന്നപ്പോള്ബ്രിട്ടീഷ്
പ്രധാനമന്ത്രി?
റാംസെ
മക്ഡൊണാള്‍ഡ്
7.ഇല്‍ബര്‍ട്ട്
ബില്‍(1863)
നടപ്പിലാക്കിയ
വൈസ്രോയി?
റിപ്പണ്‍
പ്രഭു.
8.ബംഗാളിലെ
മതാചാര്യന്മാരുടെ നേതൃത്വത്തില്‍
ബ്രിട്ടീഷുകാര്‍ക്കെതിരെ
നടത്തിയ
കലാപം?
ഫക്കീര്‍
കലാപം
9.ഇന്ത്യന്‍
വിപ്ലവത്തിന്റെ മാതാവ്?
മാഡം
ബിക്കാജികാമ.
10.'ദി
ഇന്ത്യന്‍ സ്ട്രഗിള്‍'
ആരുടെ
കൃതി?
സുഭാഷ്
ചന്ദ്രബോസ്.
1. ഗാന്ധിജിയുടെ
ജനനം എന്ന്, എവിടെ
വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്ഗാന്ധി , മാതാവ് പുത്ത് ലീഭായ്
3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂര്‍ബാ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുഭാഷ് ചന്ദ്രബോസ്
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന് നിയമത്തില്‍ പ്രതിഷേധിച്ച്)
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)
10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്സ്റ്റന് ചര്‍ച്ചില്‍
11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത
12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി
16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി
18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്
19. ദക്ഷിണാഫ്രിക്കയിലെ ഡര്ബണില് നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന് (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൗരിചൗരാ സംഭവം
23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍
24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ് റ്റു ദിസ് ലാസ്റ്റ്“ (Unto this last)
25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്
26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി
30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്
32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി നല്കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന് എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി
35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന് ട്രസ്റ്റ്
36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ഗുരുനാഥന്
37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് (Madlin Slad)
40. ഗാന്ധിജിയുടെ നാല് പുത്രന്മാര് ആരെല്ലാം?
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
41. സത്യാഗ്രഹികളുടെ രാജകുമാരന് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു
42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന് ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു
45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി
46. ദേശസ്നേഹികളുടെ രാജകുമാരന് എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്
47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍
51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, [1] പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർവ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.[2] സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു
രണ്ടാം ലോകമഹായുദ്ധവും ഇന്ത്യയുടെ നിലപാടും
രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ ഭാഗഭാക്കാക്കിയതിന് ബ്രിട്ടനോട് ഇന്ത്യയിലെ ദേശീയനേതാക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ പ്രതിഷേധം ബ്രിട്ടനെ അവർ നേരിട്ടറിയിച്ചു. മുസ്ലിം ലീഗ് യുദ്ധത്തെ പിന്തുണച്ചെങ്കിലും, കോൺഗ്രസ്സ് അതിനു തയ്യാറായില്ല. കോൺഗ്രസ്സിന്റെ വാർദ്ധാ സമ്മേളനത്തിൽവെച്ച് ഫാസിസത്തിനോടു ചെയ്യുന്ന യുദ്ധത്തിൽ ബ്രിട്ടനോടൊപ്പം പങ്കുചേരാൻ കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ഇതിനുപകരമായി ഇന്ത്യ ചോദിച്ചത്. സുഭാസ് ചന്ദ്രബോസിനെപ്പോലുള്ള നേതാക്കൾ യുദ്ധം സാമ്രാജ്യത്വത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് യുദ്ധത്തിൽ ചേരാൻ വിസമ്മതിക്കുകയായിരുന്നു.[3] ബ്രിട്ടനെ ഇന്ത്യയുടെ മണ്ണിൽ നിന്നും പുറത്താക്കാൻ ഇതൊരു സുവർണ്ണാവസരമാണെന്നതായിരുന്നു സുഭാസ് ചന്ദ്രബോസിന്റെ നിലപാട്.[4] ഗാന്ധിജി ഈയൊരു തീരുമാനത്തിനെതിരായിരുന്നു. ബ്രിട്ടന്റെ ചാരത്തിൽനിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യക്ക് ആവശ്യമില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് പിന്നീട് ഗാന്ധിജിയും ഇതിനെ പിന്തുണക്കുകയുണ്ടായി. സുഭാസ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി ജപ്പാനോടു കൂടി ചേർന്ന് ബ്രിട്ടനെതിരേ ഗറില്ലായുദ്ധം നടത്തി.ക്രിപ്സ് കമ്മീഷൻ
താല്പര്യമില്ലാതെ യുദ്ധത്തിൽ പങ്കെടുക്കുന്ന അസംതൃപ്തി ബാധിച്ച ഒരു ഉപഭൂഖണ്ഡത്തെയും യൂറോപ്പിലും തെക്കു കിഴക്കേ ഏഷ്യയിൽ യുദ്ധസ്ഥിതി വഷളാവുന്നതും ഇന്ത്യൻ സൈനികർക്കിടയിലും, പ്രത്യേകിച്ച് യൂറോപ്പിലെ യുദ്ധമുന്നണികളിൽ യുദ്ധം ചെയ്യുന്ന ഇന്ത്യൻ സൈനികർക്കിടയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനതയ്ക്കിടയിലും വളരുന്ന അസംതൃപ്തിയും അഭിമുഖീകരിച്ച ബ്രിട്ടീഷ് സർക്കാർ സ്റ്റാൻഫോർഡ് ക്രിപ്സിനു കീഴിൽ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷൻ എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തിൽനിന്നും വൈസ്രോയിൽ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നിയമസഭയ്ക്കു നൽകുന്നതിനു പകരമായി കോൺഗ്രസിൽ നിന്നും യുദ്ധകാലത്ത് പൂർണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തിൽ ഒരു ഉടമ്പടിയിൽ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം.ക്വിറ്റ് ഇന്ത്യാ പ്രമേയം
1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു.സി.രാജഗോപാലാചാരി ഈ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചു. ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ് എന്നിവർ തീരുമാനത്തോട് മനസ്സില്ലാമനസ്സോടെ സമ്മതം മൂളുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തെ തൽക്കാലം എതിർക്കാൻ ഇവർ താൽപര്യപ്പെട്ടിരുന്നില്ല. സർദാർ വല്ലഭായ് പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, ജയപ്രകാശ് നാരായൺ എന്നിവർ ഈ തീരുമാനത്തെ പിന്തുണച്ചു.പ്രമേയത്തോടുള്ള എതിർപ്പ്
മറ്റു രാഷ്ട്രീയപാർട്ടികളേയും തങ്ങളുടെ തീരുമാനത്തിനു പിന്നിൽ കൊണ്ടുവരാൻ കോൺഗ്രസ്സിന് ഒരു പരിധി വരെ സാധിച്ചു. ഹിന്ദു മഹാസഭയെപ്പോലുള്ള ചെറിയ രാഷ്ട്രീയപാർട്ടികൾ പ്രമേയത്തെ എതിർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ തള്ളിക്കളഞ്ഞു. അവർ യുദ്ധത്തെ പിന്തുണക്കുകയാണുണ്ടായത്.[5]മുഹമ്മദ് അലി ജിന്ന പ്രമേയത്തെ എതിർക്കുകയാണുണ്ടായത്. മുസ്ലിം സഹോദരരോട് പട്ടാളത്തിൽ ചേരുവാനും ബ്രിട്ടനെ യുദ്ധത്തിൽ സഹായിക്കുവാനും ജിന്ന ആഹ്വാനം ചെയ്തു.[6] മുസ്ലിം ലീഗിന് ധാരാളം പുതിയ അംഗങ്ങളെ അക്കാലഘട്ടത്തിൽ ലഭിക്കുകയുണ്ടായി. പ്രവിശ്യകളിലെ നിയമനിർമ്മാണ സഭകളിൽ നിന്നും കോൺഗ്രസ്സ് അംഗങ്ങൾ കൂട്ടത്തോടെ രാജിവെക്കാൻ തുടങ്ങി.[7][8]
സമരം
ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ജാപ്പനീസ് സൈന്യം ഇന്ത്യ-ബർമ്മ അതിർത്തിവരെ എത്തിയതിൽ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാർ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. ബ്രിട്ടീഷുകാർ കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽസ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. ഇന്ത്യൻ അധോലോക സംഘടനകൾ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹന നിരകളിൽ ബോംബ് ആക്രമണങ്ങൾ നടത്തി, സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തു. മുസ്ലീം ലീഗ് ഉൾപ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴിൽ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. എങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂർദ്ധന്യത്തിൽ കോൺഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.
No comments:
Post a Comment