ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday 9 November 2014

മികച്ച ബ്ളോഗിനുള്ള ജില്ലാതല പുരസ്കാരം കരിച്ചേരി സ്കൂള്‍ ബ്ലോഗിന്



ജില്ലാ വിദ്യാഭ്യാസ വികസനസമിതി,വിദ്യാഭാസവകുപ്പ്,ഡയറ്റ്,.ടി.@സ്കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന ബ്ലെന്‍ഡ് പദ്ധതിയില്‍ ഏറ്റവും മികച്ച യു.പി.സ്കൂള്‍ ബ്ലോഗിനുള്ള ജില്ലാതല പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂള്‍ ബ്ലോഗിന് ലഭിച്ചു. ബ്ലെന്‍ഡ് പൂര്‍ത്തീകരണപ്രഖ്യാപനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗം ബഹു. കാസര്‍ഗോഡ് എം.പി ശ്രീ .പി കരുണാകരന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ബഹു.കാസര്‍ഗോഡ് എം.എല്‍.എ ശ്രീ.എന്‍.. നെല്ലിക്കുന്ന് അവര്‍കള്‍ സ്കൂളിന് അവാര്‍ഡ് സമ്മാനിച്ചു.

1 comment:

  1. ഞാന്‍ ഇന്ന് സാമൂഹികശാസ്ത്രം ടീച്ചിംഗ് മാന്വലാണ് നോക്കിയത്. അതിനോട് എനിക്ക് പ്രതികരിക്കണമെന്നുണ്ട് . പക്ഷേ പോസ്റ്റിന്റെ സ്വഭാവം കാരണം വഴങ്ങുന്നില്ല. പ്രത്യേ പോസ്റ്റായി ഇടുന്നതിനെന്താണ് തടസ്സം? ടീച്ചിംഗ് മാന്വലെന്ന ലേബല്‍ കൊടുത്താല്‍ പോരെ?
    ലേബല്‍ എന്ന സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ നന്നാകും?
    ടീച്ചിംഗ് മാന്വലിലെ വിലയിരുത്തലില്‍ ഞാന്‍ ശ്രദ്ധിച്ചത് പഠനനേട്ടം എത്രത്തോളം നേടാനായി എല്ലാവര്‍ക്കും എന്ന പരമാര്‍ശമാണ്. അതു കണ്ടില്ല.പ്രക്രിയാ പേജില്‍ പരസ്പര വിലയിരുത്തല്‍ എന്നു സൂചിപ്പിക്കുന്നു. എങ്ങനെ എന്നു വ്യക്തമല്ല. ഭൂപടവായനയില്‍ ചിലര്‍മികച്ചു നിന്നു എന്ന് വിലയിരുത്തല്‍ പേജില്‍? ഭൂപടവായന ഏഴാം ക്ലാസ് നിലവാരം സൂചകങ്ങളെന്തെല്ലാമാണ്? എന്താണ് എല്ലാവരും മികവിലേക്ക് വരാന്‍ തടസ്സമായ ഘടകം? എന്തു പിന്തുണ നല്‍കി?
    നല്ല ചര്‍ച്ചയ്ക്ക് സാധ്യത?
    പ്രക്രിയാപരമായ മുറുക്കം കൂട്ടണമെന്നു തോന്നുന്നു.
    ശാസ്ത്രത്തിന്റെ പി ഡി എഫ് ടീച്ചിംഗ് മാന്വല്‍ ഡൗണ്‍ലോഡ് ചെയ്തു.

    ReplyDelete