ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday 16 August 2015

കൗമാരപോഷണം ബോധവല്‍ക്കരണക്ലാസ്സ്

സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റേയും ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കായി ആഗസ്റ്റ് 13 വ്യാഴാഴ്ച കൗമാരപോഷണം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസ്സ്  സംഘടിപ്പിച്ചു. സംസ്ഥാന പോഷകാഹാര ഗവേഷണ കേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശാനുസരണമാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സ് എടുത്തു. കുട്ടികളില്‍ കാണുന്ന പോഷകവൈകല്യങ്ങള്‍, ശരിയായ ആരോഗ്യ-ഭക്ഷണ ശീലങ്ങള്‍, ഫാസ്റ്റ് ഫുഡ്ഡിന്റെയും ബേക്കറി ഉല്‍പ്പന്നങ്ങളുടെയും അമിതോപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ക്ലാസ്സില്‍ വിശദീകരിച്ചു. ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ച ക്ലാസ്സ് 4 മണി വരെ നീണ്ടുനിന്നു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ .എ. വേണുഗോപാലന്‍ ക്ലാസ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്  എം.പി.ടി.എ യോഗവും നടന്നു.
                                  കൗമാരപോഷണം ക്ലാസ്സ് ശ്രവിക്കുന്ന രക്ഷിതാക്കള്‍

No comments:

Post a Comment