ശാസ്ത്രസെമിനാര്‍ നടത്തി
ശാസ്ത്ര
പഠന പരിപോഷണപരിപാടിയുടെ
ഭാഗമായി ശാസ്ത്രസെമിനാര്‍
നടത്തി.കുട്ടികളുടെ
വിവിധ സയന്‍സ് സര്‍ക്കിളുകള്‍
തങ്ങളുടെ ശാസ്ത്രാന്വേഷണങ്ങളും
കണ്ടെത്തലുകളും രക്ഷിതാക്കളുടെ
യോഗത്തിലാണ് അവതരിപ്പിച്ചത്.
ജലവിനിയോഗം,സുസ്ഥിരവികസനത്തിന്
ആരോഗ്യമുള്ള മണ്ണ്, ആഹാരവും
ആരോഗ്യവും,പ്ലാസ്റ്റിക്
മലിനീകരണം ഉയര്‍ത്തുന്ന
ഭീഷണിയും പരിഹാരവും,ആവാസവ്യവസ്ഥകള്‍
നേരിടുന്ന ഭീഷണി, പോഷകാഹാരം
എന്നീ വിഷയങ്ങളുമായി
ബന്ധപ്പെട്ടാണ് സെമിനാര്‍
പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്.
പരീക്ഷണങ്ങള്‍,മാതൃകകള്‍
എന്നിവ അവതരണത്തിന് മാറ്റ്
കൂട്ടി. 85ഓളം
രക്ഷിതാക്കള്‍ സെമിനാറില്‍
പങ്കെടുത്തു. ശാസ്ത്രാശയങ്ങളുടെ
സാമൂഹ്യ പ്രസക്തി തിരിച്ചറിയാനും
അതിലുപരി ശാസ്ത്രപഠനത്തിന്റെ
രീതിശാസ്ത്രം പരിചയപ്പെടാനും
സെമിനാര്‍ അവസരമൊരുക്കി.
ഗണിതസ്കിറ്റുകള് അവതരിപ്പിച്ചു
ഗണിതപഠപരിപോഷണത്തിന്റെ
ഭാഗമായി ഗണിതക്ലബ്ബിന്റെ
നേതൃത്വത്തില്‍ ഗണിത സ്കിറ്റുകള്‍
അവതരിപ്പിച്ചു. ഗണിതാശയങ്ങളുടെ
നിത്യജീവിതത്തിലെ പ്രസക്തി
വിലിച്ചോതുന്നതായിരവുന്നു
സ്കിറ്റുകള്‍. രക്ഷിതാക്കളുടെ
സദസ്സിലാണ് സ്കിറ്റുകള്‍
അവതരിപ്പിച്ചത്. വിവിധ
വിഷയങ്ങളെ അധികരിച്ച് സെമിനാര്‍
പ്രബന്ധങ്ങളും
അവതരിപ്പിച്ചു.ഗണിതപ്രദര്ശനവും
ഒരുക്കിയിരുന്നു
ജൈവഭക്ഷ്യമേള സംഘടിപ്പിച്ചു.
ജീവിതശൈലീരോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത്
ജൈവഭക്ഷണത്തിന്റെ പ്രസക്തിയും
പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതിനായി
സയന്‍സ് ക്ലബ്ബിന്റെ
നേതൃത്വത്തില്‍ ജൈവഭക്ഷ്യമേള
സംഘടിപ്പിച്ചു. രക്ഷിതാക്കള്‍
പരിസരത്തുനിന്നും ശേഖരിച്ച
വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍
ഉപയോഗിച്ച് വിഭവങ്ങള്‍
തയ്യാറാക്കികൊണ്ടുവരികയായിരുന്ന.വാഴപ്പിണ്ടി,വാഴക്കൂമ്പ്,മാതളനാരകയില,മുത്തിള്‍,കറിവേപ്പില,മുതിര,കുമ്പളങ്ങത്തോട്,
ചക്കക്കുരു,മുരിങ്ങപ്പൂവ്,മുരിങ്ങയില,പയറില,കോവയില,ചീര,സാമ്പാര്‍ചീര,വസള,ചേന,ചേമ്പ്,മുണ്ട്യ,കാച്ചില്,കൂര്‍ക്ക,
കാന്താരിമുളകില,ചേനയില,ചേമ്പില,തുടങ്ങിയവ
ഉപയോഗിച്ച് ചമ്മന്തി,തോരന്‍,പുഴുക്ക്,പുളിങ്കറി
എന്നിങ്ങനെ വ്യത്യസ്തങ്ങളായ
42 വിഭവങ്ങള്‍
തയ്യാറാക്കിയിരുന്നു.
വിഭവങ്ങളുടെ പ്രദര്‍ശനവും
നടന്നു.പി.ടി.എ
പ്രസിഡന്റ് ശ്രീ.എ
വേണുഗോപാലന്റെ അധ്യക്ഷതയില്‍
വാര്‍ഡ് മെമ്പര്‍ ശ്രീമതി
പ്രസന്നകുമാരി മേള ഉദ്ഘാടനം
ചെയ്തു. ബേക്കല്‍
എ.ഇ.ഒ
യിലെ സീനിയര്സൂപ്രണ്ട്
ശ്രീ.നന്ദകുമാര്‍
മുഖ്യാതിഥിയായിരുന്നു.
ജൈവഭക്ഷണത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
ജനാര്ദ്ദനന് മാസ്റ്റര്‍
ക്ലാസ്സെടുത്തു.എം.പി.ടി.എ
പ്രസിഡന്റ് ശ്രീമതി ലതിക,പി.ടി.എ
വൈസ് പ്രസിഡന്റ് ശ്രീ.രാജേഷ്,
ശ്രീ പ്രഭാകരന്
മാസ്റ്റര്‍ എന്നിവര്‍
സംസാരിച്ചു. ഹെഡ്മാസ്റ്റര്
ശ്രീ.രാധാകൃഷ്ണന്
കാമലം സ്വാഗതവും എസ്.ആര്.ജി
കണ്‍വീനര്‍ മധുസൂദനന്
മാസ്റ്റര്‍ നന്ദിയും പറഞ്ഞു.85
ഓളം രക്ഷിതാക്കളും
മുഴുവന്‍ കുട്ടികളും സ്വാദിഷ്ഠമായ
വിഭവങ്ങള്‍ ആസ്വദിച്ചു
കഴിച്ചു.
വനയാത്ര നടത്തി
സ്കൂള്‍
പരിസ്ഥിതിക്ലബ്ബിന്റെയും
സയന്‍സ് ക്ലബ്ബിന്റെയും
നേതൃത്വത്തില്‍ ജാല്‍സൂര്‍-പരപ്പ
വനത്തിലേക്ക് പഠനയാത്രനടത്തി.
വനംവകുപ്പിന്റെ
സഹകരണത്തോടെയാണ് ഏകദിന
പഠനയാത്രയും ക്യാമ്പും
സംഘടിപ്പിച്ചത്. 40
വിദ്യാര്‍ത്ഥികള്‍
വനയാത്രയില്‍ പങ്കെടുത്തു.
അത്യപൂര്‍വ്വങ്ങളായ
സസ്യജന്തുജാലങ്ങളെ കാണാനും
നിരവധി ആവാസവ്യവസ്ഥകളെ
അടുത്തറിയാനും ക്യാമ്പ്
കൊണ്ട് കഴിഞ്ഞു. വനം
വകുപ്പ് ഉദ്യോഗസ്ഥര്‍
വിവിധവിഷയങ്ങളെ അധികരിച്ച്
ക്ലാസ്സ് എടുത്തു. അധ്യാപകരായ
ദിനേശന് മാവില,പ്രഭാകരന്,മധുസൂദനന്,വല്‍സല
എന്നിവര്‍ നേതൃത്വം നല്കി.
വനയാത്രയുടെ ദൃശ്യങ്ങളിലൂടെ...
ഹരിതഭംഗി തീര്‍ത്ത് പച്ചക്കറിത്തോട്ടം
സ്കൂള്‍
കാര്‍ഷികക്ലബ്ബും സീഡ്
ക്ലബ്ബും കൈകോര്‍ത്ത്
വിളവിറക്കിയ പച്ചക്കറിത്തോട്ടം
പടര്‍ന്ന് പൂവിട്ടുതുടങ്ങി.
30 സെന്റ് സ്ഥലത്ത്
വെളളരി,കക്കരി,വെണ്ട,പയര്‍
തുടങ്ങിയവ തഴച്ചു വളരുന്നത്
മനോഹരമായ കാഴ്ചയാണ്.
ജൈവകീടനാശിനി നിര്‍മ്മിച്ചു
ഏഴാം
ക്ലാസ്സ് അടിസ്ഥാനശാസ്ത്രത്തിലെ
മണ്ണില്പൊന്ന് വിളയിക്കാം
എന്ന പാഠഭാഗത്തുനിന്ന് ലഭിച്ച
അറിവ് കുട്ടികള്‍ സ്കൂള്‍
കൃഷിയിടത്തില്‍ പ്രയോഗത്തില്‍
വരുത്തി.
പരിസ്ഥിതി
ക്ലബ്ബിന്റേയും സീഡ്
ക്ലബ്ബിന്റേയും നേതൃത്വത്തില്‍
ചെയ്ത പച്ചക്കറികൃഷിക്ക്
ജൈവകീടനാശിനി നിര്‍മ്മിച്ചാണ്
കുട്ടികള്‍ പാഠങ്ങളില്‍
നിന്ന് പാടത്തേക്കിറങ്ങിയത്.
പുകയിലക്കഷായം,
സ്കൂള്‍
ഔഷധത്തോട്ടത്തില്‍ നിന്ന്
ശേഖരിച്ച വേപ്പില കൊണ്ട്
വേപ്പിന് കഷായം എന്നിവയാണ്
കുട്ടികള്‍ നിര്‍മ്മിച്ചത്.
അധ്യാപകരായ
ദിനേശന് മാവില,പി.ജനാര്ദ്ദനന്,
ടി
മധുസൂദനന്,
ടി.പ്രഭാകരന്
എന്നിവര്‍ നേതൃത്വം നല്കി.
ജൈവകീടനാശിനി നിര്‍മ്മിച്ച് കൃഷിയിടത്തില്‍ തളിക്കുന്നു
കൈതച്ചക്ക കൃഷിയിറക്കി ജൈവവേലിയൊരുക്കി
പച്ചക്കറി
കൃഷിയിറക്കി
സ്കൂള്‍
പരിസ്ഥിതി ക്ലബ്ബും കരിച്ചേരി
ഗവ.യു.പി.സ്കൂളിലെ
സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന്
സ്കൂള്‍ പറമ്പില്‍ കൃഷിയിറക്കി.
30 സെന്റ് സ്ഥലത്ത്
പി.ടി. എ
യുടെ സഹകരണത്തോടെ നിലമൊരുക്കി
വെളളരി,വെണ്ട,
കക്കരി,പയര്‍
എന്നിവയാണ് കൃഷിയിറക്കിയത്.ഹെഡ്മാസ്റ്റര്
രാധാകൃഷ്ണന് കാമലം,പി.ടി.എ
പ്രസിഡന്റ് എ.വേണുഗോപാലന്‍
സീഡ് കോ ഓര്‍ഡിനേറ്റര്‍
ടി.മധുസൂദനന്,പരിസ്ഥിതി
ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍
ദിനേശന് മാവില എന്നിവര്‍
നേതൃത്വം നല്കി.
പൂന്തോട്ടമൊരുക്കി സീഡ് പ്രവര്‍ത്തകര്‍
സ്കൂള്‍
കെട്ടിടത്തിനുമുന്നില്‍
കരിച്ചേരി ഗവ.യു.പി.സ്കൂളിലെ
സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍
പൂന്തോട്ടമൊരുക്കി.
പെരളടുക്കം ടാഷ്കോ
ക്രഷര്‍ ഉടമ ശ്രീ.അബ്ദുള്‍
ഖാദര്‍ പൂച്ചെടികള്‍ സ്പോണ്സര്
ചെയ്തു. കെട്ടിടത്തിന്റെ
മുന്‍വശം പ്രത്യേകം
കല്ലുകെട്ടിത്തിരിച്ച്
പ്ലാസ്റ്റര്‍ ചെയ്തശേഷം
മണ്ണുനിറച്ചാണ് ചെടികള്‍
നട്ടുപിടിപ്പിച്ചത്.
വായനോല്‍സവത്തിന് തുടക്കമായി
വായനവാരാചരണം "വായനോല്‍സവം 2015" ന് തിളക്കമാര്‍ന്ന തുടക്കം. ജൂണ്‍ 19 വെള്ളിയാഴ്ച 3 മണിക്ക് പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ശ്രീ.വിജയന് ശങ്കരമ്പാടി വായനാവാരം ഉദ്ഘാടനം ചെയ്തു. കഥകളിലൂടെയും പാട്ടുകളുകളിലൂടെയും ലഘുനാടകങ്ങളിലൂടെയും വായനയുടെ സന്ദേശം അവതരിപ്പിക്കപ്പെട്ടപ്പോള്‍ കുട്ടികള്‍ക്ക് അത് നവ്യാനുഭവമായി.ശ്രീ.പ്രവിരാജ് പാടി വായനാനുഭവങ്ങള്‍ പങ്കുവെച്ചു.ചടങ്ങില്‍ ഹെഡ്മാസ്റ്റര് ശ്രീ രാധാകൃഷ്ണന് കാമലം അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജനാര്ദ്ദനന് മാസ്റ്റര്‍ സ്വാഗതവും ശ്രീ ദിനേശന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.പരിസ്ഥിതി ദിനം 2015-16
ഭൂമിക്കൊരു
കുട എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട്
പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍
സ്കൂള്‍ വളപ്പില്‍ മരത്തൈ
നട്ടു. പരിസ്ഥിതി
ക്ലബ്ബ് പ്രവര്‍ത്തകര്‍
നേതൃത്വം നല്കി.തുടര്‍ന്ന്
നടന്ന പരിസ്ഥിതി സെമിനാര്‍
ഹെഡ്മാസ്റ്റര് ശ്രീ
രാധാകൃഷ്ണന് കാമലം ഉദ്ഘാടനം
ചെയ്തു. ശ്രീ
ദിനേശന് മാസ്റ്റര്‍ അദ്ധ്യക്ഷത
വഹിച്ചു. ശ്രീ.പി
ജനാര്ദ്ദനന് മാസ്റ്റര്‍
ക്ലാസ്സെടുത്തു.ശ്രീ
പ്രഭാകരന് മാസ്റ്റര്‍
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പരിസ്ഥിതിസംരക്ഷണം
എന്ന വിഷയവുമായി ബന്ധപ്പെട്ട്
ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും
ഉപന്യാസമല്‍സരം,ക്വിസ്
മല്‍സരം എന്നിവ സംഘടിപ്പിച്ചു.
ക്വിസ്
മല്‍സരത്തില്‍ അഞ്ചല്‍ബാബു.ഇ,
പ്രജുല്‍കൃഷ്ണ
എന്നിവര്‍ വിജയികളായി.മല്‍സര
പരിപാടികള്‍ക്ക് ശ്രീ മധുസൂദനന്
മാസ്റ്റര്‍, ശ്രൂമതി
കെ.എന്‍
പുഷ്പ, ശ്രീമതി.ടി
വല്‍സല,ശ്രീ
രവി മാസ്റ്റര്‍ എന്നിവര്‍
നേതൃത്വം നല്കി.
പാതയോരത്ത്
തണല്‍ മരം
പള്ളിക്കര
ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ്
പദ്ധതിയില്‍പ്പെടുത്തി
നടപ്പാക്കിയ പാതയോരത്ത്
തണല്‍ മരം പദ്ധതിയുമായി
സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ്
പ്രവര്‍ത്തകര്‍ കൈകോര്‍ത്തു.
കരിച്ചേരി
സ്കൂള്‍ മുതല്‍ കൂട്ടപ്പുന്ന
വരെയുള്ള ഒരു കിലോമീറ്റര്‍
പാതയോരത്ത് നൂറോളം മരത്തൈകളാണ്
കുടുംബശ്രീ പ്രവര്‍ത്തകരും
കുട്ടികളും ചേര്‍ന്ന് നട്ടത്.
വാര്‍ഡ്
മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്ററര്
പരിപാടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി
ക്ലബ്ബ് കണ്‍വീനര്‍ നിത്യ.എ,
അദ്ധ്യാപകരായ
ജനാര്ദ്ദനന്.പി,
ദിനേശന്
മാവില, മധുസൂദനന്.ടി
എന്നിവര്‍ നേതൃത്വം നല്കി
പാതയോരത്ത് മരത്തൈ നടുന്ന കുട്ടികള്‍
കുട്ടികര്‍ഷകരുടെ കോവല്‍ തോട്ടം
സ്കൂള്‍
മുറ്റത്തെ കോവല്‍ കൃഷി പടര്‍ന്ന്
പന്തലിക്കാന്‍ തുടങ്ങിയ
നിലയില്‍
കപ്പകൃഷി വിളവെടുത്തു
സ്കൂള്‍ കാര്‍ഷിക
ക്ലബ്ബിന്റെ നേതൃത്വത്തില്‍
സ്കൂള്‍ വളപ്പില്‍ കൃഷിയിറക്കിയ
കപ്പ വിളവെടുത്തു തുടങ്ങി.
മികച്ച വിളവാണ്
ലഭിച്ചത് . ആദ്യ
ദിവസത്തെ വിളവെടുത്ത കപ്പ
ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന്
രുചികരമായ കപ്പ സ്റ്റൂ
ഉണ്ടാക്കി.തുടര്‍ന്നുള്ള
ദിവസങ്ങളിലും വിളവെടുത്ത്
ഉച്ചഭക്ഷണത്തിന്റെ കൂടെ
ഉപയോഗിക്കാനാണ് കാര്‍ഷിക
ക്ലബ്ബിന്റെ തീരുമാനം.കാര്‍ഷിക
ക്ലബ്ബിന്റെ ചുമതലയുള്ള
ദിനേശന് മാസ്റ്റര്‍,
മധുസൂദനന്മാസ്റ്റര്,
അഖില്‍രാജ്,
അശ്വിന്,അഞ്ചല്‍ബാബു,വിപിന്‍,ഹക്കീം
തുടങ്ങിയവര്‍ വിളവെടുപ്പിന്
നേതൃത്ത്വം നല്കി.
കുട്ടികള്‍
വിളവെടുത്ത കപ്പയുമായി
പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു
വീട്ടിലൊരു
പച്ചക്കറി കൃഷിത്തോട്ടം എന്ന
പരിപാടിയുടെ ഭാഗമായി സ്കൂളിലെ
മുഴുവന്‍ കുട്ടികള്‍ക്കും
പച്ചക്കറിവിത്തുകള്‍ വിതരണം
ചെയ്തു.സ്കൂള്‍
കാര്‍ഷികക്ലബ്ബ്,പള്ളിക്കര
കൃഷിഭവന് എന്നിവയുടെ
ആഭിമുഖ്യത്തിലാണ് വിത്തുകള്‍
വിതരണം ചെയ്തത്.വീട്ടിലൊരുക്കുന്ന
പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ച്
വിലയിരുത്താന്‍ കുട്ടികളും
അദ്ധ്യാപകരും അടങ്ങുന്ന
മോണിറ്ററിംഗ് സമിതിയും
രൂപീകരിച്ചു.
പച്ചക്കറി
വിത്തുകള്‍ ഉയര്‍ത്തിപ്പിടിച്ച്
കുട്ടികള്‍ ഹരിതപ്രതിജ്ഞയെടുക്കുന്നു
പച്ചക്കറികൃഷി വിളവെടുത്തുതുടങ്ങി
സ്കൂള്‍ കാര്‍ഷിക
ക്ലബ്ബിന്റെ നേതൃത്വത്തില്‍
ആരംഭിച്ച പച്ചക്കറി കൃഷിയില്‍
നിന്ന് വിളവെടുത്തു
തുടങ്ങി.നേന്ത്രക്കുല,
നരമ്പന്,
കക്കരി,വെണ്ട,വെള്ളരി
എന്നിവ വിളവെടുത്ത്
ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു.
പച്ചക്കറി വിളവെടുക്കുന്ന കുട്ടികള്‍ കുട്ടികര്‍ഷകരുടെ കൃഷിത്തോട്ടം
സ്കൂള്‍
കാര്‍ഷിക ക്ലബ്ബിന്റെ
നേതൃത്വത്തില്‍ കൃഷി ചെയ്ത
പച്ചക്കറിച്ചെടികള്‍ പടര്‍ന്നു
കയറി പൂവിട്ടു തുടങ്ങി.കുട്ടിക്കൂട്ടായ്മയില്‍
പന്തലുമൊരുങ്ങി
പച്ചക്കറികൃഷിപരിപാലനത്തിലേര്പ്പെടുന്ന
കാര്‍ഷികക്ലബ്ബ് പ്രവര്‍ത്തകര്‍
കോവയ്ക്ക വിളവെടുക്കുന്ന കുട്ടികള്‍
ഗണിത ശാസ്ത്ര ക്സബിന്റെ ഉദ്ഘാടനവും ഭാസ്കരാചാര്യ സെമിനാറും
സ്കൂള്ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര് ശ്രീ രാധാകൃഷ്ണന് കെ നിര്‍വ്വഹിക്കുന്നു
ഭാസ്കരാചാര്യ സെമിനാര്‍
സ്കൂള്‍തല
ഭാസ്കരാചാര്യ സെമിനാറില്‍
നാല് കുട്ടികള്‍ കേരളീയ
ഗണിതശാസ്ത്രജ്ഞരുടെ സംഭാവനകള്‍
എന്ന വിഷയത്തില്‍ പ്രബന്ധം
അവതരിപ്പിച്ചു. ഏഴാം
തരത്തിലെ ശ്രീലക്ഷ്മിയും
നവ്യയും,ആറാം
ക്ലാസിലെ അഞ്ജല്ബാബു,അഞ്ചാം
തരത്തിലെ ഉദ്യമ എന്നിവരാണ്
മത്സരത്തില്‍ പങ്കെടുത്തത്.ഇതില്‍
ആറാം തരത്തിലെ അഞ്ജല്ബാബു
ഒന്നാം സ്ഥാനവും ഏഴാം തരത്തിലെ
ശ്രീലക്ഷ്മി രണ്ടാം സ്ഥാനവും
നേടി.
ഭാസ്കരാചാര്യ സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജല്ബാബു
ടാന്ഗ്രാം
മത്സരം സംഘടിപ്പിച്ചു
സ്കൂളിലെ
യു.പി.,
എല്‍.
പി വിഭാഗം
കുട്ടികള്‍ക്ക് ടാന്ഗ്രാം
മത്സരം സംഘടിപ്പിച്ചു.
യു.പി.
വിഭാഗത്തില്‍
നിന്നും
9 കുട്ടികളും
എല്‍. പി.
വിഭാഗത്തില്‍
നിന്നും 3 കുട്ടികളും
മത്സരത്തില്‍ പങ്കെടുത്തു.യു.പി.
വിഭാഗത്തില്‍
അഞ്ജല്‍ ബാബു ഒന്നാം സ്ഥാനവും
പ്രജുല്‍ കൃഷ്ണ രണ്ടാം സ്ഥാനവും
രജിന് ബി മൂന്നാം സ്ഥാനവും
നേടി.എല്‍.പി
വിഭാഗത്തില്‍ മൂന്നാം ക്ലാസിലെ
സായന്ത് കെ ഒന്നാം സ്ഥാനം
നേടി
കുട്ടികള്‍ തയ്യാറാക്കിയ ടാന്ഗ്രാം
വായനാവാരം 2014
വിദ്യാരംഗം കലാസാഹിത്യവേദിയുടെ
ആഭിമുഖ്യത്തില്‍ വായനാവാരം
വിവിധങ്ങളായ പരിപാടികളോടെ
ആഘോഷിച്ചു.19.06.14ന്
ചേര്‍ന്ന അസംബ്ലിയില്‍
വായനയുടെ പ്രാധാന്യത്തെക്കുറിച്ച്
ഹെഡ്മാസ്റ്റര് ശ്രീ.രാധാകൃഷ്ണന്
കാമലം സംസാരിച്ചു.സ്കൂളില്‍
നടത്തുന്ന പരിപാടികളെക്കുറിച്ച്
ശ്രീ.ജനാര്ദ്ദനന്
മാസ്റ്റര്‍ വിശദീകരിച്ചു.ക്ലാസ്സ്
ലൈബ്രറി വിതരണം,ഓരോ
ക്ലാസ്സിലും വായനാമൂല ഒരുക്കല്‍
എന്നിവയ്ക്ക് വായനാവാരത്തില്‍
ആരംഭം കുറിച്ചു.ലൈബ്രറി
ഹാളില്‍ ഒരുക്കിയ പുസ്തക
പ്രദര്‍ശനത്തില്‍ നിന്നും
കുട്ടികള്‍ അവര്‍ക്ക്
വായിക്കേണ്ട പുസ്തകങ്ങളുടെ
ലിസ്റ്റ് തയ്യാറാക്കി.ഒരാഴ്ചക്കാലം
നീണ്ടു നിന്ന പുസ്തകപ്രദര്ശനം
രക്ഷിതാക്കള്‍ സന്ദര്‍ശിക്കുകയും
അതു വഴി അമ്മ വായനയ്ക്ക്
തുടക്കം കുറിക്കുകയും
ചെയ്തു.എല്ലാ ദിവസവും
വൈകുന്നേരം 3.30ന്
എല്‍ പിയിലും,യു.പിയിലും
അധ്യാപകര്‍ നടത്തിയ പുസ്തക
പരിചയംഉണ്ടായിരുന്നു
ആകാശവാണിയിലൂടെപത്രവായന,പുസ്തകപരിചയം,ആസ്വാദനക്കുറിപ്പുകള്‍,അവതരണം
തുടങ്ങിയ പരിപാടികള്‍
പ്രവര്‍ത്തകര്‍ പോയത് രാകേഷ്
കൂട്ടപ്പുന്നയുടെ അടുത്തേക്കാണ്.അരക്ക്
കീഴെ തളര്‍ന്ന് വീല്‍ച്ചെയറില്‍
തന്നെ ജീവിതം തള്ളിനീക്കുന്ന
രാകേഷ് നല്ല ഒരു വായനക്കാരനും
സ്കൂള്‍ ലൈബ്രറി വളരെ നന്നായി
ഉപയോഗപ്പെടുത്തുന്ന
ആളുമാണ്.വായനയുടെ
അത്ഭുത ലോകത്തെക്കുറിച്ചുംതനിക്കേറ്റവും
ഇഷ്ടപ്പെട്ട ബെന്യാമിന്റെ'
ആട് ജീവിതം' എന്ന
പുസ്തകത്തെക്കുറിച്ചും
രാകേഷ് സംസാരിച്ചു.കുട്ടികളുടെ
സംശയങ്ങള്‍ക്ക് മറുപടി
നല്കി.തെരഞ്ഞെടുക്കപ്പെട്ട
15 പുസ്തകങ്ങള്‍
കുട്ടികള്‍ക്ക് വിതരണം
ചെയ്തു.അവയുടെ
ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍
മല്‍സരം നടത്തി.കൂടാതെ
സാഹിത്യ ക്വിസ് മല്‍സരവും
ഉണ്ടായിരുന്നു.വിജയികള്‍ക്ക്
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കടുത്ത
ശാരീരിക വൈഷമ്യങ്ങള്‍ക്കിടയിലും
വായനാശീലവും പുസ്തകപ്രേമവും കാത്തുസൂക്ഷിക്കുന്ന
ശ്രീ.രാകേഷ്
കൂട്ടപ്പുന്നയെ
വായനാവാരത്തോടനുബന്ധിച്ച്
വിദ്യാര്‍ത്ഥികള്‍
സന്ദര്‍ശിച്ചപ്പോള്‍.
വിദ്യാരംഗം
കലാസാഹിത്യവേദിയുടെ സ്നേഹോപഹാരം
ഹെഡ്മാസ്റ്റര് രാകേഷിന്
സമ്മാനിക്കുന്നു
രാകേഷ്
പാഴ്വസ്തുക്കളില് നിന്നും
നിര്‍മ്മിച്ച ശില്പങ്ങള്
ജനസംഖ്യ
ദിനം -ജൂലായ്
1
ലോക
ജനസംഖ്യാ ദിനമായ ജൂലായ് 11ന്
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ
നേതൃത്വത്തില്‍
വിവിധ പരിപാടികള്‍
നടന്നു.എല്‍.പി,യു.പി
കുട്ടികള്‍ക്കായി ക്വിസ്
മത്സരം നടത്തി .
ആകാശവാണിയില്‍
പത്രവാര്‍ത്തകള്‍
ഉള്‍ക്കൊള്ളിച്ചുകൊണ്ട്
പ്രത്യേക പരിപാടിനടത്തി.
ദിനാചരണത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചും,ലോകജനസംഖ്യ
വര്‍ദ്ധിക്കുന്നതിന്റെ
ഭീകരതയെപ്പറ്റിയും മധുമാസ്റ്റര്‍
ക്ലാസ്സെടുത്തു.
ചാന്ദ്രദിനം
ഈ
വര്‍ഷത്തെ ചാന്ദ്രദിനാഘോഷം
വ്യത്യസ്തങ്ങളായ പരിപാടികളോടെ
സയന്‍സ്
ക്ലബ്ബിന്റെ
നേതൃത്വത്തില്‍ ആഘോഷിച്ചു.ഒരു
മാസക്കാലം ചന്ദ്രനെ നിരീക്ഷിച്ച്
ആകൃതി,പ്രത്യേകതകള്‍
എന്നിവ ഉള്‍പ്പെടുത്തി ഡയറി
തയ്യാറാക്കല്‍ മല്‍സരം
നടന്നു.ബഹിരാകാശ
വിസ്മയങ്ങളെക്കുറിച്ച് സിഡി
ഷോ ഉണ്ടായിരുന്നു.ക്ലാസ്
തലത്തില്‍ ചാന്ദ്രദനിന ക്വിസ്
നടത്തുകയും ,തെരഞ്ഞെടുക്കപ്പെട്ട
കുട്ടികള്‍ക്ക്
എല്‍.പി,യു.പി
പ്രത്യേകമായി ക്വിസ് മല്‍സരം
നടത്തുകയും ചെയ്തു.കൂടാതെ
'ഇന്നറിയാന്‍ 'എന്ന
പേരില്‍
ഒരോ
ദിവസത്തെയും ഇംഗ്ലീഷ്
തീയ്യതി,കൊല്ല
വര്‍ഷ തീയ്യതി,നക്ഷത്രം,തിഥി,ഹിജ്റ
വര്‍ഷം,ശകവര്‍ഷം
എന്നിവ തയ്യാറാക്കി ക്ലാസില്‍
പ്രദര്‍ശിപ്പിച്ചു.മികച്ച
പ്രവര്‍ത്തനം നടത്തിയ ക്ലാസ്സിന്
സമ്മാനം നല്‍കുകയും ചെയ്തു.'നാളത്തെ
ചന്ദ്രന്' എന്ന
പേരില്‍ കുറിപ്പ് തയ്യാറാക്കല്‍
മല്‍സരം നടത്തുകയും ചെയ്തു.
കുട്ടികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കപ്പകൃഷി
സ്കൂള്‍
കാര്‍ഷികക്ലബ്ബിന്റെ
നേതൃത്വത്തില്‍ സ്കൂള്‍വളപ്പില്‍
കപ്പകൃഷിയിറക്കി. ഏതാണ്ട്
30 സെന്റ് സ്ഥലത്ത്
550 തടം കപ്പയാണ്
വിളവിറക്കിയത്.ഹെഡ്മാസ്റ്റര്
ശ്രീ.രാധാകഷ്ണന്‍
കാമലം,കാര്‍ഷികക്ലബ്ബിന്റെ
ചുമതല വഹിക്കുന്ന ദിനേശന്
മാസ്റ്റര്‍ ക്ലബ്ബ് ഭാരവാഹികളായ
അഖില്‍രാജ്,രജിന്
എന്നിവര്‍ നേതൃത്വം നല്കി
പരിസ്ഥിതി ദിനം
ജൂണ്‍ 5 പരിസ്ഥിതി
ദിനം പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ മരത്തൈ
നട്ടുകൊണ്ടാണ് കുട്ടികള്‍
ആഘോഷിച്ചത്. 100- ലധികം
മരത്തൈകള്‍ നചുകയും ഓരോന്നിന്റേയും
സംരക്ഷണച്ചുമതല യു.പി
വിഭാഗത്തിലെ ഓരോ കുട്ടികള്ഏറ്റെടുക്കുകയും
ചെയ്തു.
കുട്ടികളുടെ ആകാശവാണി
ആകാശവാണി പ്രക്ഷേപണ സമയം
വായനാവാരത്തോടനുബന്ധിച്ചൊരുക്കിയ പുസ്തക വിരുന്ന്
വായനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ശ്രീ. ബിജു ജോസഫ്
എഴുത്തുകാരനായ ശ്രീ.ത്യാഗരാജന് ചാളക്കടവ് ക്ലാസ്സെടുക്കുന്നു
wow..good
ReplyDelete