ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Thursday 7 August 2014

സാക്ഷരം 2014


സാക്ഷരം ക്ലാസ് ആരംഭിച്ചു.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി 'സാക്ഷരം 'അടിസ്ഥാനശേഷി വികസന പരിശീലനപരിപാടി 06.08.14 ന് ആരംഭിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികള്‍ക്കുള്ള ക്ലാസ് 4മണിക്ക് ആരംഭിച്ചു.സാക്ഷരം പദ്ധതിയില്‍ എല്‍.പി യില്‍ നിന്ന് 17 കുട്ടികളും,യു.പിയില്‍ നിന്ന് 10 കുട്ടികളുമാണ് ഉള്ളത്.എല്ലാ ദിവസവും വൈകുന്നേരം 4.00 മണി മുതല്‍ 5.00 മണിവരെയാണ് ക്ലാസ്.
 വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു

                                ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിക്കുന്നു
                                                            സദസ്സ്
     പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 05.08.2014 ന് പ്രത്യേക എസ്.ആര്‍.ജി യോഗം ചേരുകയുണ്ടായി 

എസ്.ആര്‍.ജി യോഗം




പദ്ധതിയുടെ വിജയത്തിനായി പി.ടി.എ കമ്മിറ്റി പ്രത്യേക യോഗം ചേരുകയും അക്കാദമിക സബ് കമ്മിറ്റിക്ക് ചുമതല നല്‍കുകയും ചെയ്തു. പദ്ധതിയില്‍പ്പെടുന്ന കുട്ടികള്‍ക്ക് വൈകിട്ട് ലഘുഭക്ഷണം നല്‍കാന്‍ തീരുമാനിച്ചു. ആയതിന്റെ ചെലവ് പി.ടി.എ അംഗങ്ങള്‍ ഏറ്റെടുത്തു. പത്താം ദിവസ പരീക്ഷക്കു മുന്‍പായി പദ്ധതിയില്‍പ്പെടുന്ന കുട്ടികളുടെ ഗൃഹസന്ദര്‍ശനം നടത്താനും തീരുമാനിച്ചു.
                          

No comments:

Post a Comment