സുസജ്ജമായ ലൈബ്രറികെട്ടിടം സ്വന്തമായുണ്ടാവുക എന്ന കരിച്ചരി ഗവ:സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും ചിരകാലാഭിലാഷത്തിന് സാക്ഷാത്കാരമാവുകയാണ്. ശ്രീമതി.മാവില മാധവിയമ്മ അവര്‍കള്‍ നിര്‍മ്മിച്ചുനല്‍കിയ മനോഹരമായ ലൈബ്രറിമന്ദിരംആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ബഹു:കാസര്‍ഗോഡ് എം.പി ശ്രീ.പി കരുണാകരന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുകയാണ്. ശ്രീമതി.മാവില മാധവിയമ്മ അവര്‍കള്‍ ഭദ്രദീപം കൊളുത്തും. യൂണിയന്‍ ബാങ്ക് മുന്‍ ചെയര്‍മാനും നിരവധി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ സാരഥിയുമായ ശ്രീ.എം.വി.നായര്‍ അവര്‍കളെ ചടങ്ങില്‍വെച്ച് ആദരിക്കുന്നു.ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിക്കും. സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്ക് ഏര്‍പ്പെടുത്തിയ എം.കെ.ആര്‍ മെമ്മോറിയല്‍അവാര്‍ഡിന് 2013-14വര്‍ഷത്തില്‍ അര്‍ഹനായ അഭിജിത്ത് കെ നായര്‍ക്ക് ബ്ലോക്ക്പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.എം ഗൗരി അവര്‍കള്‍ അവാര്‍ഡ് സമ്മാനിക്കും. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിദ്യാലയചരിത്രത്തിന്റെ പ്രകാശനം കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ അവര്‍കള്‍ നിര്‍വ്വഹിക്കും. ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.ജയകൃഷ്ണന്‍ അവര്‍കള്‍ ഏറ്റുവാങ്ങും. ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍ നിര്‍വ്വഹിക്കും.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍, ഡയറ്റ് ലക്ചറര്‍ ശ്രീ.എം.പി.സുബ്രഹ്മണ്യന്‍, ബി.പി.ഒ ശ്രീ.പി.ശിവാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേരും
ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Saturday 9 August 2014
ലൈബ്രറി കെട്ടിടം ഉദ്ഘാടനവും എന്‍ഡോവ്മെന്റ് വിതരണവും 2014 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment