ഫ്ളാഷ് ന്യൂസ്** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday, 26 February 2017

മലയാളത്തിളക്കം വിജയപ്രഖ്യാപനം

പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ മലയാളത്തിളക്കം പരിപാടിയുടെ വിജയപ്രഖ്യാപനം ഫെബ്രുവരി 23ന് നടന്നു. വാര്‍ഡ്മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. 30 മണിക്കൂര്‍ പരിശീലത്തിലൂടെ മികച്ച പഠനനേട്ടങ്ങള്‍ കൈവരിച്ച 3,4 ക്ലാസ്സുകളിലെ 8 കുട്ടികളും പരിപാടിയില്‍ പഠനമികവുകള്‍ പങ്കുവെച്ചു. ശ്രീ ദിനേശന്‍ മാവില പരിപാടിക്ക് നേതൃത്വം നല്‍കി.No comments:

Post a Comment