ഭൂമിക്കൊരു കുട എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ മരത്തൈ നട്ടു. പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന പരിസ്ഥിതി സെമിനാര്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ഉദ്ഘാടനം ചെയ്തു. ശ്രീ ദിനേശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.പി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.ശ്രീ പ്രഭാകരന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പരിസ്ഥിതിസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും ഉപന്യാസമല്‍സരം,ക്വിസ് മല്‍സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മല്‍സരത്തില്‍ അഞ്ചല്‍ബാബു.ഇ, പ്രജുല്‍കൃഷ്ണ എന്നിവര്‍ വിജയികളായി.മല്‍സര പരിപാടികള്‍ക്ക് ശ്രീ മധുസൂദനന്‍ മാസ്റ്റര്‍, ശ്രൂമതി കെ.എന്‍ പുഷ്പ, ശ്രീമതി.ടി വല്‍സല,ശ്രീ രവി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment