ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday 11 December 2016

പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം

സമ്പൂര്‍ണഗുണമേന്‍മാ വിദ്യാലയവികസനപദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട്  ഡിസംബര്‍ 11 ഞായറാഴ്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. കെ.ശ്രീധരന്‍ മുഖ്യാതിഥി ആയിരുന്നു. പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന്റെ പ്രസക്തിയേക്കുറിച്ച് ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വിശദീകരിച്ചു.സ്കൂളിലെ മികച്ച അക്കാദമികപ്രതിഭ, കായികപ്രതിഭ,കലാപ്രതിഭ എന്നിവര്‍ക്കായി സ്വസ്തി ക്ലബ്ബ് കൂട്ടപ്പുന്ന ഗള്‍ഫ് കൂട്ടായ്മ ഏര്‍പ്പെടുത്തിയ ഉപഹാരവും ക്യാഷ് അവാര്‍ഡും ബഹു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിതരണം ചെയ്തു. അതോടൊപ്പം എസ്.എസ്.എല്‍.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും  എ പ്ലസ് നേടിയ തേജസ്.പി,ശ്രീരാഗ്, ശിവാനന്ദ്, ശ്യാമിനി, ശിവലക്ഷ്മി പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും  എ പ്ലസ് നേടിയ അശ്വതി എന്നിവര്‍ക്ക് പി.ടി.എ ഏര്‍പ്പെടുത്തി യ ഉപഹാരങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ഹരിതകേരളം പരിപാടിയുമായി  ബന്ധപ്പെട്ട് സ്കൂളില്‍ നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മുന്‍ പി.ടി.എ പ്രസിഡന്റുമാരായ ശ്രീ കുഞ്ഞിരാമന്‍ നായര്‍, ശ്രീ ദാമോദരന്‍ നായര്‍, ശ്രീ മാധവന്‍നായര്‍ ശ്രീ ഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്‍മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശ്രീ കുഞ്ഞിരാമന്‍ നായര്‍ ചെയര്‍മാനും ശ്രീ മാധവന്‍ നായര്‍ വൈസ് ചെയര്‍മാനും ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ കണ്‍വീനറും ശ്രീ പങ്കജാക്ഷന്‍ ജോയിന്റ് കണ്‍വീനറും ആയി ഇരുപത്തി അഞ്ച് അംഗ അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വിദ്യാലയവികസനവുമായി ബന്ധപ്പെട്ട് വിവിധവര്‍ഷങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഫോറങ്ങള്‍ വിളിച്ചുചേര്‍ക്കാനും 2017 ജനുവരി പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും വികസനസെമിനാറും സംഘടിപ്പിക്കാനും തീരുമാനിച്ചു.

 

 

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ ദൃശ്യങ്ങളിലൂടെ.............





 










No comments:

Post a Comment