ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Monday, 3 July 2017

മധുരം മലയാളം

സ്നേഹതീരം കരിച്ചേരി വാട്‌സ്  ആപ് കൂട്ടായ്മ യുടെ ധനസഹായത്തോടെ കരിച്ചേരി ഗവ.യു.പി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സ്കൂള്‍ ലീഡര്‍ക്ക് പത്രം നല്‍കി പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിക്കുള്ള ധനസഹായം ശ്രീ സുരേഷ്‌കുമാറില്‍ നിന്ന് സീനിയര്‍ അസിസ്റ്രന്റ് ശ്രീ .ജനാര്‍ദ്ദനന്‍ ഏറ്റുവാങ്ങി.ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ പരിപാടി വിസദീകരിച്ചു.ശ്രീ ഉണ്ണികൃഷ്ണന്‍,ശ്രീ.രഞ്ജിത്,ശ്രീ.അഭിലാഷ്,ശ്രീ.പ്രമോദ്, മാതൃഭൂമി ലേഖകന്‍ ജയചന്ദ്രന്‍ പൊയിനാച്ചി എന്നിവര്‍ സംബന്ധിച്ചു


പഠനനേട്ടങ്ങള്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

എസ്.എസ്.എ തയ്യാറാക്കിയ പഠനനേട്ടങ്ങളുടെ പ്രകാശനം ക്ലാസ്സ് പി.ടി.എയില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പി.പി മനോജ് നിര്‍വ്വഹിക്കുന്നു


Wednesday, 21 June 2017

ലൈബ്രറി ശാക്തീകരണം

ലൈബ്രറി ശാക്തീകരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂള്‍ലൈബ്രറിയിലേക്ക് കുട്ടികള്‍ പുസ്തകം സംഭാവന ചെയ്യുന്നു.



Thursday, 15 June 2017