കരിച്ചേരി
ഗവ.യു.പി
സ്കൂളില്‍ 2016-17
വര്‍ഷം
നടപ്പാക്കുന്ന തനതുപ്രവര്‍ത്തനം
ഇംഗ്ലീഷ് പരിപോഷണപരിപാടി
യുടെ ഭാഗമായി നടത്തുന്ന
സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനു
തുടക്കമായി.
യു.പി
വിദ്യാര്‍ത്ഥികള്‍ക്കായാണ്
പരിശീലനം സംഘടിപ്പിക്കുന്നത്.എല്ലാ
ശനിയാഴ്ചകളിലും പരിശീലനം
ഉണ്ടായിരിക്കും.കൂട്ടക്കനി
ഗവ.യു.പി
സ്കൂള്‍ അധ്യാപകന്‍ ശ്രീ.രാജേഷ്
കൂട്ടക്കനിയാണ് ആദ്യദിവസത്തെ
പരിശീലനത്തില്‍ ക്ലാസ്സ്
നയിച്ചത്.ടി.പ്രഭാകരന്‍,ടി.മധുസൂദനന്‍,
ദിനേശന്‍
മാവില എന്നിവര്‍ നേതൃത്വം
നല്‍കി.
ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Saturday, 25 June 2016
വായനാവാരം
വായനാവാരാചരണത്തോടെ 2016-17 വര്‍ഷത്തെ വായനാപരിപോഷണപരിപാടികള്‍ക്ക് തുടക്കമായി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് വായനാപരിപോഷണത്തിനായി ആവിഷ്കരിച്ചിരിക്കുന്നത്. രക്ഷാകര്‍തൃവായന പരിപോഷിപ്പിക്കുന്നതിനായി ആവിഷ്കരിച്ച അമ്മവായന, ടീച്ചറുടെ വായന, വായനാമല്‍സരം, ക്വിസ് മല്‍സരം, ആസ്വാദനശില്‍പശാലകള്‍, വായനാചാര്‍ട്ട് തയ്യാറാക്കല്‍, വായനാക്കുറിപ്പ് മല്‍സരം, പുസ്തകപ്രദര്‍ശനം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് നടപ്പാക്കുന്നത്.
Friday, 17 June 2016
Tuesday, 14 June 2016
മധുരം മലയാളം
കരിച്ചേരി ഗവ.യു.പി സ്കൂളില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിക്ക്
തുടക്കമായി.സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ശശീന്ദ്രനാണ് തുടര്‍ച്ചയായി
രണ്ടാം വര്‍ഷവും പദ്ധതി നടപ്പാക്കുന്നത്. സ്കൂളില്‍ അസംബ്ളിയില്‍ നടന്ന
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സ്കൂള്‍
ലീഡര്‍ക്ക് പത്രം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്
ശ്രീ.എ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ലേഖകന്‍ ജയചന്ദ്രന്‍
പൊയിനാച്ചി,സര്‍ക്കുലേഷന്‍ മാനേജര്‍ എ.രാജന്‍ എന്നിവര്‍
സംബന്ധിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും സീഡ്
കോര്‍ഡിനേറ്റര്‍ ശ്രീ മധുസൂദനന്‍ നന്ദിയും പറഞ്ഞു.
മധുരം മലയാളം
കരിച്ചേരി ഗവ.യു.പി സ്കൂളില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി.സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ശശീന്ദ്രനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പദ്ധതി നടപ്പാക്കുന്നത്. സ്കൂളില്‍ അസംബ്ളിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സ്കൂള്‍ ലീഡര്‍ക്ക് പത്രം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ലേഖകന്‍ ജയചന്ദ്രന്‍ പൊയിനാച്ചി,സര്‍ക്കുലേഷന്‍ മാനേജര്‍ എ.രാജന്‍ എന്നിവര്‍ സംബന്ധിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും സീഡ് കോര്‍ഡിനേറ്റര്‍ ശ്രീ മധുസൂദനന്‍ നന്ദിയും പറഞ്ഞു.
Thursday, 9 June 2016
ക്ലാസ് പി.ടി.എ
രണ്ടു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ ക്ലാസ് പി.ടി.എ ജൂണ്‍ 9 വ്യാഴാഴ്ച നടന്നു. ക്ലാസ് തല സെഷനുശേഷം പൊതുസെഷന്‍ നടന്നു. രണ്ടു മുതല്‍ ഏഴു വരെ ക്ലാസ്സുകള്‍ ലക്ഷ്യം വെച്ച് ഈ വര്‍ഷം ആവിഷ്കരിക്കുന്ന തനതുപ്രവര്‍ത്തനം ഇംഗ്ലീഷ് പരിപോഷണപരിപാടിയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു.ഹെഡ്‌മാസ്റ്റര്‍ കെ.രാധാകൃഷ്ണന്‍,ജനാര്‍ദ്ദനന്‍മാസ്റ്റര്‍,പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
പരിസ്ഥിദിനാഘോഷം
പരിസ്ഥിതി
ദിനാഘോഷം
ക്യാമ്പസ്
ഒരു പാഠപുസ്തകം
എന്നുമദ്രാവാക്യമുയര്‍ത്തിക്കൊണ്ട്
പരിസ്ഥിതി വാരാചരണത്തിന്
കരിച്ചേരി ഗവ.യുപി
സ്കൂളില്‍ തുടക്കം കുറിച്ചു.
ജൂണ്‍
മൂന്നാം തീയ്യതി സ്കൂള്‍തല
പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു.ജൂണ്‍
6 തിങ്കളാഴ്ച്ച
രാവിലെ അസംബ്ളി ചേര്‍ന്നു.പരിസ്ഥിതി
ദിന പ്രതിജ്ഞ എടുത്തു.ഈ
വര്‍ഷത്തെ പരിസ്ഥിതി
ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
പി.ജനാര്‍ദ്ദനന്‍
മാസ്റ്റര്‍
വിശദീകരിച്ചു.പരിസ്ഥിതിവാരാചരണത്തിന്റെഭാഗമായിക്ലാസ്‌തലക്വിസ്,പതിപ്പ്,
പരിസ്ഥിതി
വിശേഷങ്ങളുള്‍പ്പെടുത്തിയ
ഡയറി,മരത്തൈ
വിതരണം ,തൊഴിലുറപ്പ്
തൊഴിലാളികളുമായി സഹകരിച്ച്
സ്കൂള്‍ വളപ്പില്‍ മരത്തൈ
നടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത് നടത്താന്‍
തീരുമാനിച്ചു.
ജൂണ്‍
6ന്
മുഴുവന്‍ കുട്ടികള്‍ക്കും
മരത്തൈ വിതരണംചെയ്തു.ഉങ്ങ്,കനിക്കൊന്ന,മഹാഗണി,വേപ്പ്
എന്നീ തൈകളാണ് വിതരണം ചെയ്തത്.
ജൂണ്‍
8ന്
തൊഴിലുറപ്പ് തൊഴിലാളികളുടെ
സഹകരണത്തോടെ സ്കൂള്‍ വളപ്പില്‍
മരത്തെകള്‍ നടുകയുണ്ടായി.
സമ്പൂര്‍ണ്ണ
ശുചിത്വ ദിനം-ജൂണ്‍-6
സംസ്ഥാന
ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം
സ്കൂളില്‍
ശുചിത്വപരിപാടികള്‍ക്ക്
തുടക്കം കുറിച്ചു.എല്ലാ
ക്ലാസ്സിലും ആവശ്യമായ
ശുചിത്വ
ഉപകരണങ്ങള്‍ വിതരണം
ചെയ്തു.മൂത്രപ്പുര,കക്കൂസ്,
അടുക്കള ഭക്ഷണശാല,എന്നിവിടങ്ങളില്‍
ശുചീകരിച്ചു.ടോയ്‌ലറ്റുകളും
മറ്റും ശുചിയാക്കാന്‍
അധ്യാപകരുടെ നേതൃത്വത്തില്‍
കുട്ടികള്‍ക്ക് ഗ്രൂപ്പടിസ്ഥാനത്തില്‍
ചുമതല നല്‍കി.പ്ലാസ്റ്റിക്ക്
മാലിന്യങ്ങള്‍ പ്രത്യേകം
ശേഖരിക്കുവാന്‍ തീരുമാനിച്ചു.ഓരോ
ദിവസവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍
മോണിറ്റര്‍ ചെയ്യുവാന്‍
തീരുമാനിച്ചു.അസംബ്ലിയില്‍
ശുചിത്വ സന്ദേശ
പ്രതിജ്ഞയെടുത്തു.ഓരോ
ക്ലാസിലും ശുചിത്വസേന
രൂപീകരിച്ചു.ഓരോ
ക്ലാസ്സിലും തിളപ്പിച്ചാറ്റിയ
കുടിവെള്ളം പ്രത്യേക പാത്രങ്ങളില്‍
വിതരണം ചെയ്ത് തുടങ്ങി.
Wednesday, 1 June 2016
അക്ഷരമുറ്റത്തേക്ക് സ്വാഗതം
ഗവ.യു.പി
സ്കൂള്‍ കരിച്ചേരി
പ്രവേശനോല്‍സവം
2016 ജൂണ്‍
1
2016-17
വര്‍ഷത്തെ
സ്കൂള്‍ പ്രവേശനോല്‍സവം
വര്‍ണാഭമായ പരിപാടികളോടെ
നടന്നു. കിരീടവും
ബലൂണുകളും നല്‍കിയാണ് നവാഗതരെ
സ്വീകരിച്ചത്.
അതിനുശേഷം
വാദ്യഘോ- ഷങ്ങളുടെ
അകമ്പടിയോടെ ഘോഷയാത്ര നടത്തി.
നവാഗതരെ
വേദിയിലേക്ക് ആനയിച്ചു.
ക്ഷണിക്കപ്പെട്ട
പ്രശസ്ത ചിത്രകാരന്‍മാരുടെ
നേതൃത്വത്തില്‍ കുട്ടികള്‍
വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ
കാന്‍വാസില്‍ വരകളുടെയും
വര്‍ണങ്ങളുടേയും വിസ്മയലോകം
തീര്‍ത്തു.
ശ്രീ.വിനോദ്
അമ്പലത്തറ,ശ്രീ.ദിവാകരന്‍
പെരളം, ശ്രീമതി.സജിത
എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന്
പി.ടി.എ
പ്രസിഡന്റ് ശ്രീ.
എ
വേണുഗോപാലന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ്
മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി
സൗജന്യ പഠനോപകരണങ്ങള്‍ വിതരണം
ചെയ്തു.'സ്വസ്തി
ക്ലബ്ബ് കൂട്ടപ്പുന്ന'
യാണ്
ബാഗ്,നോട്ടുപുസ്തകങ്ങള്‍,ക്രയോണ്‍സ്,
പെന്‍സില്‍,ചിത്രപുസ്തകങ്ങള്‍
എന്നിവയടങ്ങിയ സമ്മാനകിറ്റ്
സ്പോണ്‍സര്‍ ചെയ്തത്.
ഹെഡ്‌മാസ്റ്റര്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം 2016-17 വര്‍ഷത്തെ
തനതുപ്രവര്‍ത്തനങ്ങളുടെ
പ്രഖ്യാപനം നടത്തി.ഒന്നാം
ക്ലാസ്സിലെ കുട്ടികളുടെ
സമഗ്രവികാസം ലക്ഷ്യമിട്ടുകൊണ്ട്
ആവിഷ്കരിച്ച "ഒന്നില്‍ത്തുടങ്ങി
ഒന്നാമതെത്താം"പഠനപരിപോഷണപരിപാടി,
2 മുതല്‍
7 വരെ
കുട്ടികളില്‍ ഇംഗ്ലീഷ്
ഭാഷാശേഷി വികസിപ്പിക്കാനായി
ആവിഷ്കരിച്ച ഇംഗ്ലീഷ്
പരിപോഷണപരിപാടി EEP(English
Enrichment Programme) എന്നിവയാണ്
പ്രഖ്യാപിക്കപ്പെട്ട
തനതുപ്രവര്‍ത്തനങ്ങള്‍.പി.ടി.എ
,എം.പി.ടി.എ,എസ്.എം.സി
അംഗങ്ങള്‍,രക്ഷിതാക്കള്‍,
സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍
എന്നിവര്‍ ചടങ്ങില്‍
പങ്കെടുത്തു.മുഴുവന്‍പേര്‍ക്കും
പായസം ഒരുക്കിയിരുന്നു.
ഉദ്ഘാടനപരിപാടികള്‍ക്ക്
ശേഷം ഒന്നാം ക്ലാസ്സിലെ
രക്ഷിതാക്കളുടെ യോഗം നടന്നു.
"ഒന്നില്‍ത്തുടങ്ങി
ഒന്നാമതെത്താം"
പരിപാടിയുടെ
ഭാഗമായി രക്ഷിതാക്കള്‍ക്ക്
വിവരശേഖരണഫോര്‍മാറ്റ് വിതരണം
ചെയ്തു.
പരിപാടിയെക്കുറിച്ചും
ഫോര്‍മാറ്റ് പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും
എസ്.ആര്‍.ജി
കണ്‍വീനര്‍ വിശദീകരിച്ചു.
ഉച്ചയ്ക്ക്
1.30 ന്
പരിപാടികള്‍ അവസാനിച്ചു.
പ്രവേശനോല്‍സവദൃശ്യങ്ങളിലൂടെ
ഒരുക്കം
വിദ്യാലയശില്‍പശാല
ജി.യു.പി.എസ്
കരിച്ചേരി
31.05.2016
2016-17
അധ്യയനവര്‍ഷത്തെ
സ്കൂള്‍ പ്രവര്‍ത്തനപരിപാടികള്‍
ആവിഷ്കരിക്കുക, സമ്പൂര്‍ണ
ഗുണമേന്‍മാ വിദ്യാലയം എന്ന
ലക്ഷ്യം നേടിയെടുക്കുന്നതിനായി
സ്കൂളിന്റെ ഭൗതിക-അക്കാദമിക
അന്തരീക്ഷം ഗുണപരമായി
മാറ്റിയെടുക്കാന്‍ സഹായകരമായ
തരത്തില്‍ സ്കൂള്‍ കലണ്ടര്‍
തയ്യാറാക്കുക,
തനതുപ്രവര്‍ത്തനങ്ങള്‍
ആവിഷ്കരിക്കുക എന്നീ ലക്ഷ്യങ്ങള്‍
മുന്‍നിര്‍ത്തി 31.05.2016ന്
ഒരുക്കം ശില്‍പശാല നടന്നു.എസ്.എം.സി
അംഗങ്ങള്‍,പി.ടി.എ
അംഗങ്ങള്‍,അധ്യാപകര്‍
എന്നിവര്‍ ശില്‍പശാലയില്‍
പങ്കെടുത്തു.
എസ്.ആര്‍.ജി
കണ്‍വീനര്‍ ശില്‍പശാലയുടെ
ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.തുടര്‍ന്ന്
വിവിധ ഗ്രൂപ്പുകളിലായി
ജൂണ്‍,ജുലൈ,ആഗസ്റ്റ്
മാസങ്ങളിലെ കലണ്ടര്‍,
തനതുപ്രവര്‍ത്തനങ്ങള്‍,
എന്നിവയുടെ
കരട് തയ്യാറാക്കി.
അവതരണത്തിനുശേഷം
പൊതുചര്‍ച്ച നടന്നു.
ചര്‍ച്ചയില്‍
ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍
പരിഗണിച്ച് മെച്ചപ്പെടുത്തിയ
പ്രവര്‍ത്തനപരിപാടികളും
കലണ്ടറും തയ്യാറാക്കാന്‍
എസ്.ആര്‍.ജിയെ
ചുമതലപ്പെടുത്തി.
പരിപാടികളുടെ
കൃത്യമായ നടത്തിപ്പിന്
സഹായകരമായ രീതിയില്‍ ചുമതലാവിഭജനം
നടത്തി.
തനതുപ്രവര്‍ത്തനങ്ങള്‍
1.
ഒന്നില്‍ത്തുടങ്ങി
ഒന്നാമതെത്താം
ഗുണമേന്‍മയുള്ള
വിദ്യാഭ്യാസം നല്‍കുന്ന പൊതു
ഇടങ്ങളായി പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളെ മാറ്റിയെടുക്കുക
എന്നത് നമ്മുടെ പ്രഖ്യാപിത
ലക്ഷ്യമാണല്ലോ.
കുട്ടിയുടെ
വ്യക്തിത്വത്തെ പൂര്‍ണമായും
പരിഗണിച്ചുകൊണ്ടും അവരുടെ
ക്രിയാത്മകതയും പരിസരത്തു
നിന്ന് അറിവ്
ആര്‍ജ്ജിക്കാനുള്ള കഴിവിനെ
കണക്കിലെടുത്തുകൊണ്ടുമാണ്.
ക്ലാസ്
മുറിയില്‍ പഠനാനുഭവങ്ങള്‍
നല്‍കേണ്ടത്. ചെറിയ
ക്ലാസ്സുകളില്‍ കുട്ടിയുടെ
പഠനവേഗതയും ഗാര്‍ഹികാന്തരീക്ഷവും
കണക്കിലെടുക്കാതെ ക്ലാസ്സില്‍
പൊതുവായി നല്‍കുന്ന
പഠനപ്രവര്‍ത്തനങ്ങളാണ്
പലപ്പോഴും പിന്നോക്കക്കാരെ
സൃഷ്ടിക്കുന്ന ഒരു കാരണം.
ഇതിനുള്ള
പരിഹാരപ്രവര്‍ത്തനങ്ങള്‍
തുടക്കത്തില്‍തന്നെയാണ്
ആവിഷ്കരിക്കപ്പെടേണ്ടത്.
ഈ പശ്ചാത്തലത്തിലാണ്
ഒന്നില്‍ തുടങ്ങി ഒന്നാമതെത്താം
എന്ന പഠനപരിപോഷണ പരിപാടിക്ക്
2016-17 വര്‍ഷം
കരിച്ചേരി ഗവ.യു.പി.സ്കൂള്‍
തനതായി രൂപംനല്‍കിയിട്ടുള്ളത്.
ലക്ഷ്യങ്ങള്‍
1. ഒന്നാം
ക്ലാസ്സില്‍ ഈ വര്‍ഷം ചേരുന്ന
മുഴുവന്‍ കുട്ടികളേയും
വര്‍ഷാവസാനത്തോടെ
പ്രതീക്ഷിത
പഠനനേട്ടങ്ങളിലെത്തിക്കുക.
2. എല്ലാ
കുട്ടികളേയും എഴുത്ത്,വായന,
അക്കശേഷി
എന്നിവയില്‍ പ്രാപ്തരാക്കുക.
3. വായനാശീലം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പ്രാരംഭപ്രവര്‍ത്തനങ്ങള്‍
നടത്തുക.
4. സ്വയം
പഠനത്തിനും തുടര്‍പഠനത്തിനും
കുട്ടികളെ പ്രാപ്തരാക്കുന്നതിനും
റഫറന്‍സ്
സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിനും
വായനാമൂല സൃഷ്ടിപരമായി
സജ്ജീകരിക്കുക.
5.രക്ഷാകര്‍തൃപരിശീലനങ്ങളിലൂടെ
ഗാര്‍ഹികപിന്തുണ വളര്‍ത്തിയെടുക്കുക.
6.രക്ഷിതാക്കളില്‍
വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ
കുട്ടികളുടെ വായന
പുഷ്ടിപ്പെടുത്തുക.
7.കോര്‍ണര്‍
പി.ടി.എ
കള്‍ സംഘടിപ്പിക്കുന്നതിലൂടെ
സ്കൂള്‍ മികവുകള്‍ സമൂഹത്തില്‍
പ്രചരിപ്പിക്കുക.
- ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുന്നതിന് പര്യാപ്തമായ പഠനാനുഭവങ്ങള്‍ക്ക്
തുടക്കം
കുറിക്കുക.
9. സ്പോക്കണ്‍
ഇംഗ്ലീഷില്‍ കുട്ടികളുടെ
പ്രായത്തിനും ഭാഷാശേഷിക്കും
ഇണങ്ങം വിധം
ലഘുവായ
പരിശീലനങ്ങള്‍ നല്‍കുക.
10. ഇംഗ്ലീഷ്
ഗാനങ്ങള്‍,
കാര്‍ട്ടൂണുകള്‍
എന്നിവ കാണാന്‍ സൗകര്യമൊരുക്കുക.
- അധ്യയനവര്‍ഷാവസാനത്തില്‍ മികവുല്‍സവത്തില്‍ ഒന്നാം ക്ലാസ് കുട്ടികളുടെ സ്കിറ്റുകളും അവതരണങ്ങളും നടത്തുക.
- കുട്ടികളുടെ പതിപ്പുകള്‍ പൊതുപങ്കാളിത്തത്തോടെ പ്രസിദ്ധീകരിക്കുക.
- ഒന്നാം ക്ലാസ്സിന്റെ ഭൗതിക-അക്കാദമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക.
- മള്‍ട്ടിമീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
2. EEP (
English Enrichment Programme)
ഇംഗ്ലീഷ്
ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍
കുട്ടികള്‍ക്ക് കൂടുതല്‍
പഠനാനുഭവം ലഭിക്കുന്നതിനും
സഹായകരമായ പഠനപരിപോഷണപരിപാടി.
Subscribe to:
Posts (Atom)