ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Tuesday, 26 January 2016

റിപ്പബ്ലിക്ക് ദിനാഘോഷം

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 9.10 ന് ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റിപ്പബ്ലിക് ദിന സമ്മേനത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം ആറാം ക്ലാസ്സില്‍ മികച്ച പഠനനിലവാരം കാഴ്ചവെച്ച വിദ്യാര്‍ത്ഥിക്കുള്ള ശ്രീ കുമാരന്‍നായര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് അഞ്ചല്‍ബാബുവിന് വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സമ്മാനിച്ചു. യൂണിയന്‍ ബാങ്കിന്റെ പൊയിനാച്ചി ശാഖ സ്കൂളിന് നല്‍കിയ രണ്ടു കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ശാഖാമാനേജര്‍ ശ്രീ.ഹരികൃഷ്ണന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ ഭരണഘടന എന്നവിഷയത്തില്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.അതിനുശേഷം നടന്ന ക്വിസ് മല്‍സരത്തിന് അധ്യാപകരായ ശ്രീ പ്രഭാകരന്‍  ടി,ദിനേശന്‍മാവില, ശ്രീ.മധുസൂദനന്‍,ശ്രീമതി.പുഷ്പ കെ.എന്‍, ശ്രീമതി.വല്‍സല,എന്നിവര്‍ നേതൃത്വം നല്‍കി

 കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ശാഖാമാനേജര്‍ ശ്രീ.ഹരികൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു
വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി  എന്‍ഡോവ്മെന്റ് അവാര്‍ഡ് നല്‍കുന്നു


Saturday, 23 January 2016

സബ്‌ജില്ലാതല മലര്‍വാടി ക്വിസ്സില്‍ ഒന്നാം സ്ഥാനം

സബ്‌ജില്ലാതല മലര്‍വാടി ക്വിസ്സില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ അഞ്ചല്‍ബാബുവും എല്‍.പി വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ സായന്തും ഒന്നാം സ്ഥാനം നേടി. എല്‍.പി വിഭാഗത്തില്‍ രണ്ടാംസ്ഥാനം ശ്രേയസ്സ് കെ നേടി

Wednesday, 20 January 2016

ഉപജില്ലാതല സാഹിത്യശില്‍പശാലനടത്തി

ബേക്കല്‍ ഉപജില്ലാതല സാഹിത്യശില്‍പശാല കരിച്ചേരി ഗവ.യു.പി സ്കൂളില്‍ നടന്നു.സബ്‌ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ  എല്‍.പി, യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 250 ഓളം കുട്ടികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഹെഡ്‍മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി.പ്രസന്നകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു.ബേക്കല്‍ എ.ഇ.ഒ ശ്രീ.കെ രവിവര്‍മ്മന്‍ മുഖ്യപ്രഭാഷണം നടത്തി.ബി.പി.ഒ ശ്രീ  പി.ശിവാനന്ദന്‍ ,ബി.ആര്‍.സി ട്രെയിനര്‍ ശ്രീ രാധാകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് ശ്രീ.വേണുഗോപാലന്‍, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.രാജേഷ്,വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍ ശ്രീ.സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ.പി ജനാര്‍ദ്ദനന്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ മധുസൂദനന്‍ നന്ദിയും പറഞ്ഞു. കഥ,തിരക്കഥ,കവിത, കാവ്യാലാപനം,  ചിത്രം,നാടന്‍പാട്ട്,പുസ്തകാസ്വാദനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍ വ്യത്യസ്ത വേദികളിലായി നടന്നു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് പുറമേ വീടുകളില്‍ നിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന രുചികരമായ ഇലയടയും പി.ടി.എ യുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങളുടെ അവതരണത്തിന് ശേഷം 4.30 ന് പരിപാടി അവസാനിച്ചു.



 

 വാര്‍ഡ് മെമ്പര്‍ ശ്രീമതി.പ്രസന്നകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്യുന്നു

 എ.ഇ.ഒ ശ്രീ.കെ രവിവര്‍മ്മന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

 ഹെഡ്‍മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍മാസ്റ്റര്‍

 ബി.പി.ഒ ശ്രീ  പി.ശിവാനന്ദന്‍

 വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍ ശ്രീ.സെബാസ്റ്റ്യന്‍

 എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക

 സ്വാഗതപ്രസംഗം


 സദസ്സ്

 കുട്ടികള്‍ ക്യാമ്പില്‍ നിന്നും പരസ്പരം നോക്കിവരച്ച ചിത്രങ്ങളില്‍ ചിലത്


Monday, 18 January 2016

ഉപജില്ലാതല സാഹിത്യശില്‍പശാല


ജൈവഭക്ഷ്യമേള സംഘടിപ്പിച്ചു

ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ജൈവഭക്ഷണത്തിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതിനായി സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൈവഭക്ഷ്യമേള സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ പരിസരത്തുനിന്നും ശേഖരിച്ച വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് വിഭവങ്ങള്‍ തയ്യാറാക്കി കൊണ്ടുവരികയായിരുന്നു.വാഴപ്പിണ്ടി,വാഴക്കൂമ്പ്,മാതളനാരകയില,മുത്തിള്‍,കറിവേപ്പില,മുതിര,കുമ്പളങ്ങത്തോട്,
ചക്കക്കുരു,മുരിങ്ങപ്പൂവ്,മുരിങ്ങയില,പയറില,കോവയില,ചീര,സാമ്പാര്‍ചീര,വസള,ചേന,ചേമ്പ്,മുണ്ട്യ,കാച്ചില്‍,
കൂര്‍ക്ക,കാന്താരിമുളകില,ചേനയില,ചേമ്പില,തുടങ്ങിയവ ഉപയോഗിച്ച് ചമ്മന്തി,തോരന്‍,പുഴുക്ക്,പുളിങ്കറി എന്നിങ്ങനെ വ്യത്യസ്തങ്ങളായ 42 വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. വിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു.പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി മേള ഉദ്ഘാടനം ചെയ്തു. ബേക്കല്‍ എ.ഇ.ഒ യിലെ സീനിയര്‍സൂപ്രണ്ട് ശ്രീ.നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ജൈവഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.രാജേഷ്, ശ്രീ പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.അധ്യാപകരായ ദിനേശന്‍ മാവില,വല്‍സല.ടി,കെ.എന്‍ പുഷ്പ,രവി.എ.വി എന്നിവര്‍ നേതൃത്വം നല്‍കി.85 ഓളം രക്ഷിതാക്കളും മുഴുവന്‍ കുട്ടികളും സ്വാദിഷ്ഠമായ വിഭവങ്ങള്‍ ആസ്വദിച്ചു കഴിച്ചു.





"മാപ് മാത്‌സ് " ഗണിതസ്കിറ്റുകള്‍ അവതരിപ്പിച്ചു

ഗണിതപഠനപരിപോഷണത്തിന്റെ ഭാഗമായി ഗണിതക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗണിത സ്കിറ്റുകള്‍ അവതരിപ്പിച്ചു. ഗണിതാശയങ്ങളുടെ നിത്യജീവിതത്തിലെ പ്രസക്തി വിലിച്ചോതുന്നതായിരവുന്നു സ്കിറ്റുകള്‍. രക്ഷിതാക്കളുടെ സദസ്സിലാണ്  സ്കിറ്റുകള്‍ അവതരിപ്പിച്ചത്. വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാര്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചു.ഗണിതപ്രദര്‍ശനവും ഒരുക്കിയിരുന്നു.

"വിംഗ്സ് "ശാസ്ത്രസെമിനാര്‍ നടത്തി

ശാസ്ത്ര പഠന പരിപോഷണപരിപാടിയുടെ ഭാഗമായി ശാസ്ത്രസെമിനാര്‍ നടത്തി.കുട്ടികളുടെ വിവിധ സയന്‍സ് സര്‍ക്കിളുകള്‍ തങ്ങളുടെ ശാസ്ത്രാന്വേഷണങ്ങളും കണ്ടെത്തലുകളും രക്ഷിതാക്കളുടെ യോഗത്തിലാണ് അവതരിപ്പിച്ചത്. ജലവിനിയോഗം,സുസ്ഥിരവികസനത്തിന് ആരോഗ്യമുള്ള മണ്ണ്, ആഹാരവും ആരോഗ്യവും,പ്ലാസ്റ്റിക് മലിനീകരണം ഉയര്‍ത്തുന്ന ഭീഷണിയും പരിഹാരവും,ആവാസവ്യവസ്ഥകള്‍ നേരിടുന്ന ഭീഷണി, പോഷകാഹാരം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. പരീക്ഷണങ്ങള്‍,മാതൃകകള്‍ എന്നിവ അവതരണത്തിന് മാറ്റ് കൂട്ടി. 85ഓളം രക്ഷിതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു. ശാസ്ത്രാശയങ്ങളുടെ സാമൂഹ്യ പ്രസക്തി തിരിച്ചറിയാനും അതിലുപരി ശാസ്ത്രപഠനത്തിന്റെ രീതിശാസ്ത്രം പരിചയപ്പെടാനും സെമിനാര്‍ അവസരമൊരുക്കി.

  സെമിനാര്‍ അവതരണത്തിലൂടെ...





Wednesday, 13 January 2016

വനയാത്ര നടത്തി

സ്കൂള്‍ പരിസ്ഥിതിക്ലബ്ബിന്റെയും സയന്‍സ്  ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ജാല്‍സൂര്‍-പരപ്പ വനത്തിലേക്ക് പഠനയാത്രനടത്തി. വനംവകുപ്പിന്റെ സഹകരണത്തോടെയാണ് ഏകദിന പഠനയാത്രയും ക്യാമ്പും സംഘടിപ്പിച്ചത്. 40 വിദ്യാര്‍ത്ഥികള്‍ വനയാത്രയില്‍ പങ്കെടുത്തു. അത്യപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങളെ കാണാനും നിരവധി ആവാസവ്യവസ്ഥകളെ അടുത്തറിയാനും ക്യാമ്പ് കൊണ്ട് കഴിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധവിഷയങ്ങളെ അധികരിച്ച് ക്ലാസ്സ് എടുത്തു. അധ്യാപകരായ ദിനേശന്‍ മാവില,പ്രഭാകരന്‍,മധുസൂദനന്‍,വല്‍സല എന്നിവര്‍ നേതൃത്വം നല്‍കി.


  വനയാത്രയുടെ ദൃശ്യങ്ങളിലൂടെ...





Saturday, 9 January 2016

സാഹിത്യോല്‍സവം ശില്‍പശാല സംഘടിപ്പിച്ചു

വിദ്യാരംഗം സാഹിത്യോല്‍സവത്തിന്റെ ഭാഗമായുള്ള സ്കൂള്‍തല ശില്‍പശാല ജനുവരി 9 ശനിയാഴ്ച നടന്നു.രാവിലെ 9.30 ന് വാര്‍ഡ് മെമ്പര്‍.ശ്രീമതി പ്രസന്നകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു.യു.പി, എല്‍.പി വിഭാഗങ്ങള്‍ക്കായി പ്രത്യേകമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. നാടന്‍പാട്ടുകള്‍, കഥയെ അറിയാം, കാവ്യലോകം,വര്‍ണലോകം  എന്നിങ്ങനെ വ്യത്യസ്ത സെഷനുകളിലൂടെ ആസ്വാദനത്തിന്റെയും സര്‍ഗസൃഷ്ടിയുടെയും വിവിധ തലങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടാന്‍ കഴിഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെ സര്‍ഗാത്മകസൃഷ്ടികളുടെ അവതരണവും കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പങ്കുവെക്കലും നടന്നു. ശില്‍പശാല നല്‍കിയ അനുഭവങ്ങള്‍ പങ്കുവെച്ച സമാപനച്ചടങ്ങോടുകൂടി 4.30ന് പരിപാടി അവസാനിച്ചു.

             വാര്‍ഡ് മെമ്പര്‍.ശ്രീമതി പ്രസന്നകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്യുന്നു





Friday, 8 January 2016

വായനാവസന്തം

വിദ്യാരംഗം സാഹിത്യോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യശില്‍പശാല "വായനാവസന്തം" ജനുവരി 9ന് ശനിയാഴ്ച

   രാവിലെ 9.15: ഉദ്ഘാടനം

   സ്വാഗതം:     ശ്രീമതി.വല്‍സല.ടി

   അദ്ധ്യക്ഷന്‍:   ശ്രീ.രാധാകൃഷ്ണന്‍ കാമലം(ഹെഡ്‌മാസ്റ്റര്‍)

   ഉദ്ഘാടനം:   ശ്രീമതി.പ്രസന്നകുമാരി (വാര്‍ഡ് മെമ്പര്‍)

   9.30 മുതല്‍ സാഹിത്യോല്‍സവം-ശില്‍പശാല

   യു.പി വിഭാഗം:  കാര്യപരിപാടികള്‍

  9.30 : നാടന്‍പാട്ടുകളിലൂടെ...

          ക്ലാസ്സ് നയിക്കുന്നത് : ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍

 11.30 : കഥയറിയാം,കഥയെ അറിയാം

         ക്ലാസ്സ് നയിക്കുന്നത് : ശ്രീ.മധുസൂദനന്‍ മാസ്റ്റര്‍

12.30 : കാവ്യലോകം

        ക്ലാസ്സ് നയിക്കുന്നത് : ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍

2.00 :  രചനയിലേക്ക് 

        ക്ലാസ്സ് നയിക്കുന്നത് : ശ്രീ.പ്രഭാകരന്‍ മാസ്റ്റര്‍

 3.00: അവതരണം

        ക്ലാസ്സ് നയിക്കുന്നത് : ശ്രീ.രവി മാസ്റ്റര്‍

എല്‍.പി വിഭാഗം: കാര്യപരിപാടികള്‍

9.30 :കഥ

          ക്ലാസ്സ് നയിക്കുന്നത് :ശ്രീമതി.വല്‍സല.ടീച്ചര്‍

 11.30 : കവിത

         ക്ലാസ്സ് നയിക്കുന്നത് : ശ്രീ.ദിനേശന്‍ മാസ്റ്റര്‍

12.30 : വര്‍ണ്ണലോകം

        ക്ലാസ്സ് നയിക്കുന്നത് : ശ്രീമതി.പുഷ്പടീച്ചര്‍

2.00 :  രചനയിലേക്ക് 

        ക്ലാസ്സ് നയിക്കുന്നത് :ശ്രീമതി.വല്‍സല.ടീച്ചര്‍

 3.00: അവതരണം

        ക്ലാസ്സ് നയിക്കുന്നത് :ശ്രീ.ദിനേശന്‍ മാസ്റ്റര്‍

4.00 : സമാപനം