പഠനപോഷണപരിപാടി "ഗണിതോല്‍സവ"ത്തിന്റെ ഭാഗമായി യു.പി. വിദ്യാര്‍ത്ഥികള്‍ക്കായി ഗണിതക്യാമ്പ് സംഘടിപ്പിച്ചു. 14.02.2015 ശനിയാഴ്ച രാവിലെ 9 മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ ആദ്ധ്യക്ഷം വഹിച്ചു. ഹെഡ്‍മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം,പി.ടി.എ അക്കാദമിക് സബ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ സ്വാഗതവും പ്രഭാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശ്രീ.മധുസൂദനന്‍ മാസ്റ്റര്‍.ശ്രീമതി.പുഷ്പ ടീച്ചര്‍, ശ്രീമതി.വല്‍സല ടീച്ചര്‍, ശ്രീ.രവി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 6,7 ക്ലാസ്സുകളിലെ 60 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഗണിതകേളികള്‍, പസിലുകള്‍, സ്ഥലവിസ്തൃതി കണ്ടുപിടിക്കല്‍, സുഡോകു , നിത്യജീവിതത്തിലെ ഗണിതം എന്നിങ്ങനെ രസകരവും വിജ്ഞാനപ്രദവുമായ സെഷനുകള്‍ ക്യാമ്പിനെ സജീവമാക്കി.കുട്ടികള്‍ക്ക് ചായ,ലഘുഭക്ഷണം,വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ ഒരുക്കിയിരുന്നു. വൈകിട്ട് 5.30 ന് ക്യാമ്പ് സമാപിച്ചു.