സ്കൂള്‍ വളപ്പില്‍ കാര്‍ഷികക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇറക്കിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ആഗസ്റ്റ് 21 ന് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞിമാസ്റ്റര്‍ ,കാസര്‍ഗോഡ് ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ പ്രദീപ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സജിനിമോള്‍, പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ആദ്ധ്യക്ഷം വഹിച്ചു. ശ്രീ.ദിനേശന്‍ മാവില സ്വാഗതവും ശ്രീ.ജനാര്‍ദ്ദനന്‍.പി നന്ദിയും പറഞ്ഞു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറിവിത്തുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
വിളവെടുത്ത പച്ചക്കറികളുമായി കുട്ടികള്‍
സ്കൂള്‍ പച്ചക്കറിത്തോട്ടം: ഒരു ദൃശ്യംവിളവെടുത്ത പച്ചക്കറികളുമായി കുട്ടികള്‍
ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു.
ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷി പരിപാലനത്തെ പറ്റി ക്ലാസ്സെടുക്കുന്നു.
ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു.