ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday, 11 December 2016

പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം

സമ്പൂര്‍ണഗുണമേന്‍മാ വിദ്യാലയവികസനപദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട്  ഡിസംബര്‍ 11 ഞായറാഴ്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. കെ.ശ്രീധരന്‍ മുഖ്യാതിഥി ആയിരുന്നു. പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന്റെ പ്രസക്തിയേക്കുറിച്ച് ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വിശദീകരിച്ചു.സ്കൂളിലെ മികച്ച അക്കാദമികപ്രതിഭ, കായികപ്രതിഭ,കലാപ്രതിഭ എന്നിവര്‍ക്കായി സ്വസ്തി ക്ലബ്ബ് കൂട്ടപ്പുന്ന ഗള്‍ഫ് കൂട്ടായ്മ ഏര്‍പ്പെടുത്തിയ ഉപഹാരവും ക്യാഷ് അവാര്‍ഡും ബഹു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിതരണം ചെയ്തു. അതോടൊപ്പം എസ്.എസ്.എല്‍.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും  എ പ്ലസ് നേടിയ തേജസ്.പി,ശ്രീരാഗ്, ശിവാനന്ദ്, ശ്യാമിനി, ശിവലക്ഷ്മി പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും  എ പ്ലസ് നേടിയ അശ്വതി എന്നിവര്‍ക്ക് പി.ടി.എ ഏര്‍പ്പെടുത്തി യ ഉപഹാരങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ഹരിതകേരളം പരിപാടിയുമായി  ബന്ധപ്പെട്ട് സ്കൂളില്‍ നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മുന്‍ പി.ടി.എ പ്രസിഡന്റുമാരായ ശ്രീ കുഞ്ഞിരാമന്‍ നായര്‍, ശ്രീ ദാമോദരന്‍ നായര്‍, ശ്രീ മാധവന്‍നായര്‍ ശ്രീ ഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്‍മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശ്രീ കുഞ്ഞിരാമന്‍ നായര്‍ ചെയര്‍മാനും ശ്രീ മാധവന്‍ നായര്‍ വൈസ് ചെയര്‍മാനും ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ കണ്‍വീനറും ശ്രീ പങ്കജാക്ഷന്‍ ജോയിന്റ് കണ്‍വീനറും ആയി ഇരുപത്തി അഞ്ച് അംഗ അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വിദ്യാലയവികസനവുമായി ബന്ധപ്പെട്ട് വിവിധവര്‍ഷങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഫോറങ്ങള്‍ വിളിച്ചുചേര്‍ക്കാനും 2017 ജനുവരി പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും വികസനസെമിനാറും സംഘടിപ്പിക്കാനും തീരുമാനിച്ചു.

 

 

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ ദൃശ്യങ്ങളിലൂടെ.............





 










Saturday, 10 December 2016

ഹരിതകേരളം സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ - ഡോക്യുമെന്റേഷന്‍


ഹരിതകേരളം

ഹരിതകേരളം പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളിലൂടെ...........












Tuesday, 6 December 2016

പൊതുജനപങ്കാളിത്തത്തോടെ സ്കൂളിനായി പൂര്‍വ്വവിദ്യാര്‍ത്ഥികളും പ്രവാസികൂട്ടായ്മയും ചേര്‍ന്ന്  നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് ഹാളും ലൈബ്രറി കെട്ടിടവും

  ലൈബ്രറി


മള്‍ട്ടി പര്‍പ്പസ് ഹാള്‍


പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഹരിതകേരളം പദ്ധതിക്ക് തുടക്കമായി

ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഡിസംബര്‍ 5 മുതല്‍ 11 വരെ ശുചിത്വം,ജലസംരക്ഷണം,ഗുണമേന്‍മാ വിദ്യാലയം എന്നിങ്ങനെ വിവിധമേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടും. സ്കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഡിസംബര്‍ 7ന് കാര്‍ട്ടൂണ്‍ രചന, പ്രബന്ധരചന എന്നീ മല്‍സരങ്ങള്‍ നടക്കും.ഡിസംബര്‍ 8ന് സ്കൂള്‍ തല ജൈവപച്ചക്കറികൃഷിയുംടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. അന്നേ ദിവസം ബോധവല്‍കരണ ക്ലാസ്സ്, വീഡിയോ പ്രദര്‍ശനം,ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവയും നടക്കും.ഡിസംബര്‍ 10 ന് സ്കൂള്‍വികസനപദ്ധതിരൂപീകരണശില്‍പശാലസംഘടിപ്പിക്കും





കുഞ്ഞുഗൗരിക്ക് തുണയായി ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍

ഒന്നാം ക്ലാസ്സിലെ ഗൗരിക്ക് ഇനി മേശയും കസേരയും ഉപയോഗിച്ച് എവുതാം,പഠിക്കാം.പൊതുസ്ഥലത്ത് കുടില്‍കെട്ടി താമസിക്കുന്ന ഗൗരിയുടെ കുടുംബത്തിന് താങ്ങായത് ഒന്നില്‍ തുടങ്ങി ഒന്നാമതെത്താം പദ്ധതി.ഒന്നാം ക്ലാസ്സിലെ ആദിത്യന്റെ വീട്ടുകാരാണ് ഗൗരിക്ക് മേശയും കസേരയും വാങ്ങി നല്‍കിയത്.

 

പയര്‍ ഭക്ഷ്യമേള നടത്തി

അന്താരാഷ്ട്ര പയര്‍ വര്‍ഷത്തോടനുബന്ധിച്ച് പയര്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. ലൂറിലധികം പയര്‍ വിഭവങ്ങളാണ് കുട്ടികളും രക്ഷിതാക്കളും തയ്യാറാക്കി ക്കൊണ്ടുവന്നത്.



Wednesday, 20 July 2016

Tuesday, 12 July 2016

വിഷരഹിത ജൈവകൃഷി

സ്കൂള്‍ കാര്‍ഷിക-പരിസ്ഥിതി-ശാസ്ത്ര-സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിഷരഹിത ജൈവകൃഷിക്ക് തുടക്കമായി.സ്കൂള്‍ പറമ്പില്‍ പപ്പായ,മുരിങ്ങ,കറിവേപ്പ് എന്നിവ നട്ടുകൊണ്ടാണ് ഈ വര്‍ഷത്തെ കൃഷിക്ക് തുടക്കം കുറിച്ചത്.



ജനസംഖ്യാദിനാചരണം

ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി "ജനസംഖ്യാവിസ്ഫോടനം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ "എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പള്ളിക്കര കമ്മ്യൂണിറ്റി  ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ശശീന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.


Sunday, 10 July 2016

ബഷീര്‍ അനുസ്മരണം

ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികള്‍ നടന്നു. കഥകളുടെ സുല്‍ത്താന്റെ മനോഹരമായ ചെറുകഥകളുടെ നാടകാവിഷ്കാരം കുട്ടികള്‍ തന്നെ തയ്യാറാക്കി അവതരിപ്പിച്ചു. "ബഷീര്‍: അനുഭവങ്ങളുടെ വന്‍കര " എന്ന വിഷയത്തില്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും നടന്നു.



പാഠങ്ങളില്‍ നിന്ന് പാടത്തേക്ക്




കൃഷിയുമായി ബന്ധപ്പെട്ട പാഠം പഠിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ വയലിലിറങ്ങി ജോലിയിലേര്‍പ്പെടുന്നു.

Sunday, 3 July 2016

രക്ഷാകര്‍തൃ പരിശീലനം

ഒന്നില്‍തുടങ്ങി ഒന്നാമതെത്താം പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഏകദിനപരിശീലനം നടത്തി. പരിശീലനത്തില്‍ മുഴുവന്‍ രക്ഷിതാക്കളും മുഴുവന്‍ സമയവും പങ്കെടുത്തു. രാവിലെ 9 മണിക്ക് ആരംഭിച്ച പരിശീലനം പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും കെ.എന്‍ പുഷ്പ നന്ദിയും പറഞ്ഞു.ശ്രീ.പി ജനാര്‍ദ്ദനന്‍, ശ്രീമതി ടി.വല്‍സല ,ശ്രീ മധുസൂദനന്‍ ,ശ്രീ പ്രഭാകരന്‍, ശ്രീ രവി.എ.വി എന്നിവര്‍ ക്ലാസ്സെടുത്തു.