ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Friday, 25 March 2016

രക്ഷാകര്‍തൃസംഗമവും മികവ് പ്രദര്‍ശനവും

2015-16 വര്‍ഷത്തെ സ്കൂള്‍തലമികവ് പ്രദര്‍ശനവും രക്ഷാകര്‍തൃസംഗമവും മാര്‍ച്ച് 25 വെള്ളിയാഴ്ച നടന്നു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍  പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തെ സ്കൂള്‍ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ടികളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ "അക്ഷരം" വാര്‍ത്താപത്രികയുടെ പ്രകാശനകര്‍മ്മം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍വ്വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക പത്രം ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡന്റ് ശ്രീ. എ. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. അവധിക്കാലത്തേക്ക് കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രവര്‍ത്തനപുസ്തകത്തിന്റേയും ലൈബ്രറി കിറ്റിന്റേയും വിതരണോദ്ഘാടനം ബേക്കല്‍ ബി.പി.ഒ ശ്രീ പി.ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.രാജേഷ്,  മദര്‍ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി.രാജകുസുമം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.മധുസൂദനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മികവ് 2015-16 സ്ലൈഡ് ഷോ പ്രദര്‍ശനം നടന്നു.ശ്രീ.ടി പ്രഭാകരന്‍,ദിനേശന്‍ മാവില എന്നിവര്‍ നേതൃത്വം നടന്നു. അവധിക്കാലപ്രവര്‍ത്തനങ്ങള്‍ എങ്ങിനെ എന്ന വിഷയത്തെക്കുറിച്ച് ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ്സെടുത്തു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനമികവുകളുടെ അവതരണവും നടന്നു. സ്കൂള്‍ ഹാളില്‍ പഠനമികവുകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ശ്രീമതി.പുഷ്പടീച്ചര്‍,ശ്രീമതി.വല്‍സല ടീച്ചര്‍,രവിമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
                                    അധ്യക്ഷപ്രസംഗം:  എ  വേണുഗോപാലന്‍
 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍  പരിപാടി ഉദ്ഘാടനം ചെയ്യുന്നു
                                        ബി.പി.ഒ ശ്രീ പി.ശിവാനന്ദന്‍ മാസ്റ്റര്‍




  അക്ഷരം വാര്‍ത്താപത്രിക