ശ്രീ.എം.വി.നായര്‍ സ്കൂള്‍ സന്ദര്‍ശിച്ചു
ആഗോള
ബാങ്കിംഗ് രംഗത്തെ പ്രമുഖനും,നിരവധി
അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങളുടെ
ചെയര്‍മാനുമായ ശ്രീ.എം.വി.നായരും
അദ്ദേഹത്തിന്റെ പത്നി ശ്രീമതി
ഇന്ദു നായരും സ്കൂള്‍
സന്ദര്‍ശിച്ചു.അദ്ദേഹത്തിന്റെ
സന്ദര്‍ശനം സ്കൂളിന്റെ
മുഖച്ഛായ മാറ്റുന്ന പല
പ്രവര്‍ത്തനങ്ങള്‍ക്കും
തുടക്കം കുറിക്കുകയും
ചെയ്തു.അതിലൊന്നാണ്
സ്കൂള്‍ലൈബ്രറി എന്ന മഹത്
സംരഭം.
ശ്രീ.എം.വി.നായര്‍ സ്കൂള്‍ വിശേഷങ്ങള്‍ ചോദിച്ചറിയുന്നു
എ.ഇ.ഒ, ഡയറ്റ് ഫാക്കല്‍റ്റി എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു
പി,ടി.എ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന്റെ ഭാഗമായി ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍, ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.എം.പി.സുബ്രഹ്മണ്യന്‍ എന്നിവര്‍ 17.07.2014ന് സ്കൂള്‍ സന്ദര്‍ശിച്ചു. സ്കള്‍പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ശ്രീ.പി കരുണാകരന്‍ എം.പി,ഡയറ്റ് പ്രിന്‍സിപ്പല്‍
സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി ബഹു:കാസര്‍ഗോഡ്
എം.പിശ്രീ.പി.കരുണാകരന്‍
അവര്‍കള്‍ യൂണിയന്‍ ബാങ്ക്
മുന്‍ചെയര്‍മാനും സിബില്‍
ചെയര്‍മാനുമായശ്രീ.എം.വി.നായര്‍
ബഹു:പള്ളിക്കര
ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍കാസര്‍ഗോഡ്
ഡയറ്റ്പ്രിന്‍സിപ്പല്‍
ഡോ.പി.വി.കൃഷ്ണകുമാര്‍,ബേക്കല്‍
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ശ്രീ.കെ.രവിവര്‍മ്മന്‍,വാര്‍ഡ്
മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്‍,ഡയറ്റ്
ലക്ചറര്‍ശ്രീ.എം.പി.സുബ്രഹ്മണ്യന്‍,
ബി.പി.ഒ
ശ്രീ.പി.ശിവാനന്ദന്‍
എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു
ജില്ലാപഞ്ചായത്ത് മെമ്പര്‍ സ്കൂള്‍ സന്ദര്‍ശിച്ചു
അക്ഷരമുറ്റം വിജയികള്‍ക്ക് ദേശാഭിമാനി ഏര്‍പ്പടുത്തിയ അനുമോദനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി എ.ജാസ്മിന്‍ അവര്‍കള്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തി.ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ ചീഫ് ശ്രീ എം.ഒ വര്‍ഗ്ഗീസ് അവര്‍കളും ഒപ്പമുണ്ടായിരുന്നു.
ഡയറ്റ് ഫാക്കല്‍റ്റി സ്കൂള്‍ സന്ദര്‍ശിച്ചു
ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ.പി.ഭാസ്കരന്‍ 29.11.2014 ശനിയാഴ്ച സ്കൂള്‍ സന്ദര്‍ശിച്ചു.ഡയറ്റിലെ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ ഒപ്പമുണ്ടായിരുന്നു. അദ്ധ്യാപകവിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്ത്രത്തില്‍ ഏഴാംക്ലാസ്സ് അടിസ്ഥാനമാക്കി മധുസൂദനന്‍ മാസ്റ്റര്‍ ഡമോണ്‍സ്ട്രേഷന്‍ ക്ലാസ്സ് എടുത്തു. ഏഴാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഹാജരായിരുന്നു. ക്ലാസ്സിനു ശേഷം കുട്ടികളുമായി അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ അഭിമുഖം നടത്തി.സ്കൂള്‍ ലാബ് ,ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനം മനസ്സിലാക്കി.സ്കൂള്‍ ബ്ലോഗ് സംബന്ധിച്ച് ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വിശദീകരണം നല്‍കി.സ്കൂള്‍ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം വിശദീകരിച്ചു.
No comments:
Post a Comment