ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Sunday, 9 July 2017
Monday, 3 July 2017
മധുരം മലയാളം
സ്നേഹതീരം കരിച്ചേരി വാട്‌സ് ആപ് കൂട്ടായ്മ യുടെ ധനസഹായത്തോടെ കരിച്ചേരി ഗവ.യു.പി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സ്കൂള്‍ ലീഡര്‍ക്ക് പത്രം നല്‍കി പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിക്കുള്ള ധനസഹായം ശ്രീ സുരേഷ്‌കുമാറില്‍ നിന്ന് സീനിയര്‍ അസിസ്റ്രന്റ് ശ്രീ .ജനാര്‍ദ്ദനന്‍ ഏറ്റുവാങ്ങി.ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ പരിപാടി വിസദീകരിച്ചു.ശ്രീ ഉണ്ണികൃഷ്ണന്‍,ശ്രീ.രഞ്ജിത്,ശ്രീ.അഭിലാഷ്,ശ്രീ.പ്രമോദ്, മാതൃഭൂമി ലേഖകന്‍ ജയചന്ദ്രന്‍ പൊയിനാച്ചി എന്നിവര്‍ സംബന്ധിച്ചു
Wednesday, 21 June 2017
Sunday, 18 June 2017
Thursday, 15 June 2017
Tuesday, 13 June 2017
പരിസ്ഥിതിദിനം 2017
ജൈവവൈവിധ്യപാര്‍ക്കിന് തുടക്കം കുറിച്ചുകൊണ്ട് 2017 ലെ പരിസ്ഥിതിദിനം കരിച്ചേരി ഗവ.യു.പി സ്കൂളില്‍ സമുചിതമായി ആചരിച്ചു. സ്കൂള്‍ പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ 30 സെന്റ് സ്ഥലത്ത് ജൈവവേലി നിര്‍മ്മിച്ച് അതില്‍ വിവിധങ്ങളായ സസ്യജാതികള്‍ നട്ടു.മഴക്കുഴികളും നിര്‍മ്മിച്ചു.വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ എന്നിവരോടൊപ്പം കുടുംബശ്രീഅംഗങ്ങളും പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു. ജലസുരക്ഷയ്ക്ക് എന്റെ മരം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ കുട്ടികള്‍ക്കും മരത്തൈകള്‍ വിതരണം ചെയ്തു. ക്വിസ്‌മല്‍സരം,പതിപ്പ്നിര്‍മ്മാണം,സെമിനാര്‍ എന്നിവയും നടന്നു.
പരിസ്ഥിതി ദിനാചരണത്തിന്റെ ദൃശ്യങ്ങളിലൂടെ......
Sunday, 4 June 2017
പ്രവേശനോല്‍സവം 2017
ആഹ്ലാദവും,സന്തോഷവും നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിലെ പ്രവേശനോല്‍സവം വളരെ മികച്ച രീതിയില്‍ കൊണ്ടാടി.സ്കൂളും,പരിസരവും ഗ്രീന്‍പ്രോട്ടോകോള്‍പാലിച്ചു കൊണ്ട് അലങ്കരിച്ചിരുന്നു.രാവിലെ 9.30ന് പ്രവേശനോല്‍സവത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു.ജനപ്രതിനിധികളും,സാമൂഹ്യ സാംസ്ക്കാരിക -പ്രവര്‍ത്തകരും ,പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും,കുട്ടികളും ഘോഷയാത്രയില്‍ അണിനിരന്നു.ശ്രീ.കെ.എം.മനസിജന്‍ പണിക്കരുടെ നേതൃത്വത്തിലുള്ള ശിങ്കാരിമേളംഘോഷയാത്രയ്ക്ക് കൂടുതല്‍ മിഴിവേകി.തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്നു.ടി.മധുസൂദനന്‍ നായര്‍ സ്വാഗതം ആശംസിച്ചു.സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്എ.വേണുഗോപാലന്‍അധ്യക്ഷത വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ടി.മുഹമ്മദ് കുഞ്ഞി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെയും,പ്രീപ്രൈമറിയിലേയും കുട്ടികളെ വേദിയിലേക്ക്ആനയിച്ചു. വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ അക്ഷര
ദീപം തെളിയിച്ചു.പ്രവേശനോല്‍സവ ഗാനം കൈയടിച്ചും, താളമിട്ടും കുട്ടികള്‍ പാടി. പി.ടി.എ
ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങളും.(ബാഗ്,നോട്ട് പുസ്തകം ,ക്രയോണ്‍സ്,പെന്‍സില്‍ )പള്ളിക്കര
ഗ്രാമ പഞ്ചായത്ത് അനുവദിച്ച തുണി ബാഗും ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.പ്രസന്ന കുമാരി വിതരണം ചെയ്തു.
പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ നടപ്പിലാക്കുന്ന കാര്യങ്ങളും,രക്ഷിതാക്കള്‍
ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സീനിയര്‍ അധ്യാപകന്‍ പി.ജനാര്‍ദ്ദനന്‍ വിശദീകരിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ ,മുന്‍ മെമ്പര്‍ കെ.വി.കൃഷ്ണന്‍ ,കരിച്ചേരി നാരായണന്‍ മാസ്റ്റര്‍
എം.മാധവന്‍ നമ്പ്യാര്‍ എം.കുഞ്ഞിരാമന്‍ നായര്‍,ടി.മാധവന്‍ നായര്‍ ,എം.സുരേന്ദ്രന്‍,എം.കൃഷ്ണന്‍,
കെ.വി.കരുണാകരന്‍ .എം.ബാലചന്ദ്രന്‍,കെ.അംബിക,ടി.ശ്രീമതി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ.എന്‍ പുഷ്പ ചടങ്ങിന് നന്ദി അറിയിച്ചു. തുടര്‍ന്ന് നവാഗതരായ കുട്ടികളെ ഒന്നാം ക്ലാസ്സിലേക്ക് സ്വീകരിച്ചു കൊണ്ടു പോയിപാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു.ക്ലാസ്സ് പി.റ്റി.എ യോഗം ചേര്‍ന്ന് വിവരശേഖരണ ഫോര്‍മാറ്റ് കൊടുക്കുകയും ചെയ്തു.എല്ലാ ക്ലാസ്ലിന്റെയും ക്ലാസ്സ് പിടിഎ യോഗം അതാത് ക്ലാസ്സില്‍ വച്ച് ചേര്‍ന്നു.പായസ വിതരണവും ഉണ്ടായിരുന്നു.
Sunday, 26 February 2017
പെണ്‍മയുടെ അനുഭവസാക്ഷ്യം- ലീലാകുമാരി അമ്മയെ ആദരിച്ചു
പെണ്‍കരുത്തിന്റെ പ്രതീകമായ ലീലാകുമാരി അമ്മയെ ആദരിച്ചു. എസ്.എസ്. എയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ഏര്‍പ്പെടുത്തിയ ഏകദിനപരിശീലനപരിപാടിയുടെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരി അമ്മയെ ആദരിച്ചത്. ലീലാകുമാരി അമ്മ, ജില്ലയിലെ ആദ്യ വനിതാകണ്ടക്ടര്‍ ലീല എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പുഷ്പ.കെ.എന്‍, വല്‍സല.ടി, രാധ.എ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി
മലയാളത്തിളക്കം വിജയപ്രഖ്യാപനം
പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ മലയാളത്തിളക്കം പരിപാടിയുടെ വിജയപ്രഖ്യാപനം ഫെബ്രുവരി 23ന് നടന്നു. വാര്‍ഡ്മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. 30 മണിക്കൂര്‍ പരിശീലത്തിലൂടെ മികച്ച പഠനനേട്ടങ്ങള്‍ കൈവരിച്ച 3,4 ക്ലാസ്സുകളിലെ 8 കുട്ടികളും പരിപാടിയില്‍ പഠനമികവുകള്‍ പങ്കുവെച്ചു. ശ്രീ ദിനേശന്‍ മാവില പരിപാടിക്ക് നേതൃത്വം നല്‍കി.
വികസനസെമിനാര്‍ ജനമഹാസംഗമമായി
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
കരിച്ചേരി ഗവ.യു.പി
സ്കൂളില്‍ സംഘടിപ്പിച്ച
വികസന സെമിനാര്‍ അക്ഷരാര്‍ത്ഥത്തില്‍
ജനകീയ മഹാസംഗമമായി മാറി.
പൂര്‍വ്വവിദ്യാര്‍ത്ഥികളും,നാട്ടുകാരും,സാംസ്‌ക്കാരിക
പ്രവര്‍ത്തകരുമടക്കം ആയിരത്തി
ഇരുന്നൂറി-
ലധികംപേര്‍
സ്കൂള്‍ മുറ്റത്ത് ഒത്തുകൂടി.
ഫെബ്രുവരി
19
ഞായറാഴ്ച്
3 മണിക്ക്
പള്ളിക്കര ഗ്രാമ പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷന്‍
ശ്രീ.ടി.മുഹമ്മദ്
കുഞ്ഞിയുടെ അധ്യക്ഷതതയില്‍
ആദരണീയനായ കാസറഗോഡ് എം.പി.
ശ്രീ.പി.കരുണാകരന്‍
വികസനസെമിനാര്‍ ഉദ്ഘാടനം
ചെയ്തു.
വികസനസെമിനാറിലെ
അഭൂതപൂര്‍വ്വമായ ജനപങ്കാളി
ത്തത്തെ കലവറയില്ലാതെ പ്രശംസിച്ച
എം.പി
സ്കൂള്‍വികസന പദ്ധതിക്ക്
സര്‍വ്വവിധപിന്തുണയും
അറിയിച്ചു.
പദ്ധതിയില്‍
വിഭാവനം ചെയ്ത 40
ലക്ഷത്തോളം
രൂപ ചെലവ് പ്രതീക്ഷിക്കുന്ന
സയന്‍സ് ലാബ്,
മള്‍ട്ടിമീഡിയ
റൂം എന്നിവയ്ക്കാവശ്യമായ
സാമ്പത്തികസഹായം നല്‍കും
എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ
ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ്
സ്വാഗതം ചെയ്തത്.
ജില്ലാ
പഞ്ചായത്ത് മെമ്പര്‍ ഡോ.വി.പി.പി
മുസ്തഫ പദ്ധതി രേഖ പ്രകാശനം
ചെയ്തു.പി.ടി.എ
പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍,
സീനിയര്‍
അസിസ്റ്റന്‍ന്റ് ശ്രീ
പി.ജനാര്‍ദ്ദനന്‍
എന്നിവര്‍ പദ്ധതിരേഖ ഏറ്റുവാങ്ങി.
പൊതുവിദ്യാലയസംരക്ഷണയജ്ഞത്തിന്റെ
കാലികപ്രസക്തി ചൂണ്ടിക്കാട്ടിയ
ഡോ.വി.പി.പി
മുസ്തഫ പൊതുവിദ്യാലയങ്ങളിലെ
പാഠ്യപദ്ധതിയും പഠനരീതിയും
അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ
അശാസ്ത്രീയമായ പഠനസമ്പ്രദായവും
വിശകലനം ചെയ്തു.പൊതുവിദ്യാലയങ്ങളെന്ന
പൊതു ഇടങ്ങള്‍ എങ്ങിനെയാണ്
സാമൂഹ്യവും സാംസ്കാരികവുമായ
പുരോഗതിക്ക് അസ്ഥിവാരമിടുന്നത്
എന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനധ്യാപകന്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം പദ്ധതി വിശദീകരണം
നടത്തി.വാര്‍ഡ്
മെമ്പര്‍ ശ്രീമതിഎം.പ്രസന്ന
കുമാരി,
എ.ഇ.ഒ
ശ്രീ.കെ.ശ്രീധരന്‍,
ശ്രീ.കരിച്ചേരി
നാരായണന്‍മാസ്റ്റര്‍,
പൊതുപ്രവര്‍ത്തകരായ
ശ്രീ.കെ.വി
കൃഷ്ണന്‍ ,
ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്‍ ,ശ്രീ.എം.മാധവന്‍
നമ്പ്യാര്‍,
ശ്രീ.എം.കൃഷ്ണന്‍
നമ്പ്യാര്‍,
ശ്രീ.ടി.മാധവന്‍
നായര്‍,
പൂര്‍വ
വിദ്യാര്‍ത്ഥി സംഘടനയുടെ
ചെയര്‍മാന്‍ ശ്രീ.എം.കുഞ്ഞിരാമന്‍
നായര്‍,
കണ്‍വീനര്‍
ശ്രീ.ടി.മധുസൂദനന്‍,
കുടുബശ്രീ
എ.ഡി.എസ്
സെക്രട്ടറി ശ്രീമതി
കെ.അംബിക,സാംസ്കാരിക
സംഘടനാപ്രതിനിധികളായ
ശ്രീ.കെ.വി.കരുണാകരന്‍
,
ശ്രീ.പി.കമലാക്ഷന്‍,
ശ്രീ.എം.ബാലചന്ദ്രന്‍,
മള്‍ട്ടി
പര്‍പ്പസ് ഹാള്‍ നിര്‍മ്മാണസമിതിയുടെ
ചെയര്‍മാന്‍ ശ്രീ.എം.ഗോപാലന്‍
,
കണ്‍വീനര്‍
ശ്രീ.കെ.വി.സുഗുണന്‍,
മദര്‍
പി.ടി.എ
പ്രസിഡന്റ് ശ്രീമതി.
ടി.ശ്രീമതി
എന്നിവര്‍ ചടങ്ങില്‍
ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
പി.ടി.എ
പ്രസിഡന്റ് എ.വേണുഗോപാലന്റെ
സ്വാഗതപ്രസംഗത്തോടെ തുടക്കം
കുറിക്കപ്പെട്ട ജനകീയകൂട്ടായ്മയ്ക്ക്
സ്റ്റാഫ് സെക്രട്ടറി
ശ്രീമതി.കെ.എന്‍
പുഷ്പ കൃതജ്ഞത രേഖപ്പെടുത്തി.
പ്രകൃതി
സൗഹൃദ ടൈല്‍പാകിയ മുറ്റം,
നടപ്പാത,
പൂന്തോട്ടവും
പുല്‍ത്തകിടിയും,
ഓടിട്ട
കെട്ടിടങ്ങള്‍ക്ക് സീലിംഗും
പെയിന്റിങ്ങും,
ചുറ്റുമതില്‍,
പ്രവേശനകവാടം,കുട്ടികളുടെ
പാര്‍ക്ക്,
ജൈവവൈവിധ്യപാര്‍ക്ക്,
പരിസ്ഥിതി
പരീക്ഷണശാല,ആധുനികസൗകര്യങ്ങളോടുകൂടിയ
സയന്‍സ് ലാബ്,
മള്‍ട്ടിമീഡിയ
റൂം,
തീയ്യേറ്റര്‍
ലാബ്,
സ്മാര്‍ട്ട്
ക്ലാസ്സ് റൂമുകള്‍,
ആധുനികസൗകര്യങ്ങളോടു
കൂടിയ അടുക്കളയും ഭക്ഷണ
ശാലയും,നവീകരിച്ച
കളിസ്ഥലം,
കോര്‍ട്ടുകള്‍,
ആധുനികരീതിയിലുള്ള
ശുചിത്വ സംവിധാനങ്ങള്‍
എന്നിവയാണ് മൂന്നു വര്‍ഷം
കൊണ്ട് നടപ്പിലാക്കേണ്ട
സമ്പൂര്‍ണ ഗുണമേന്‍മാ വിദ്യാലയ
വികസന പദ്ധതിയിലെ പ്രധാന
ഇനങ്ങള്‍.
ഗവണ്‍മെന്റ്,
ജനപ്രതിനിധികള്‍,
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,
പൊതുജനങ്ങള്‍,
വിവിധ
സ്ഥാപനങ്ങള്‍,
ക്ലബ്ബുകള്‍,
പൂര്‍വ്വ
വിദ്യാര്‍ത്ഥികള്‍,
എന്നിവരുടെ
പിന്തുണയോടെ ചേര്‍ന്ന്
സ്കൂളിനെ അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്താനായി
അടുത്ത 3
വര്‍ഷം
കൊണ്ട് 3
കോടി
64
ലക്ഷത്തിന്റെ
വികസന പരിപാടികള്‍ നടപ്പിലാക്കാനാണ്
പദ്ധതിരേഖ വിഭാവനം ചെയ്യുന്നത്.
വികസന
സെമിനാറില്‍ 16
ലക്ഷത്തിലധികം
രൂപയുടെ പദ്ധതികള്‍ വിവിധ
കൂട്ടായ്മകളും വ്യക്തികളും
ചേര്‍ന്ന് എറ്റെടുത്തു.
അതിനുപുറമേ
ഒന്‍പതു ലക്ഷം രൂപയുടെ
വാഗ്ദ്ധാനവും പ്രഖ്യാപിക്കപ്പെട്ടു.
ബഹു.എം.പി
പ്രഖ്യാപിച്ച 40
ലക്ഷം
രൂപയുടെ സഹായ വാഗ്ദ്ധാനത്തിന്
പുറമേ 3
ലക്ഷം
രൂപ ചെലവ് സ്കൂള്‍ ചുറ്റുമതില്‍
നിര്‍മ്മാണ പദ്ധതി ഗ്രാമ
പഞ്ചായത്ത് എറ്റെടുക്കുന്നതായി
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ
ജനപ്രതിനിധികള്‍ പ്രഖ്യാപിക്കുകയുണ്ടായി.
കരിച്ചേരി
പ്രദേശത്തെ കുടുംബശ്രീകളുടെ
കൂട്ടായ്മ 30000
രൂപ
ചെലവഴിച്ച് 100
കസേരകള്‍
വാങ്ങി നല്‍കിക്കൊണ്ട് ബഹുജന
പിന്തുണയോടെയുള്ള വിദ്യാലയ
വികസന പദ്ധതിക്ക് സാര്‍ത്ഥകമായ
തുടക്കം കുറിച്ചു.
സ്വസ്തി
ക്ലബ്ബ് കൂട്ടപ്പുന്നയും,
സ്വസ്തി
യു.എ.ഇ
കൂട്ടായ്മയും ചേര്‍ന്ന് 6
ലക്ഷത്തിന്റെ
വികസനപരിപാടികളാണ് ഏറ്റെടുത്തത്.
1987 ലെ
ഏഴാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ
കൂട്ടായ്മ ഒന്നര ലക്ഷം രൂപ
ചെലവില്‍ സ്കൂള്‍ മുറ്റം
സൗന്ദര്യവല്‍ക്കരിക്കും.
സ്കൂള്‍
സ്റ്റാഫ് കൗണ്‍സില്‍ 50000
രൂപയുടെ
സാമ്പത്തികസഹായം പ്രഖ്യാപിച്ചു.കരിച്ചേരി
എ.കെ.ജി
കലാകേന്ദ്രം സ്കൂള്‍ വികസനത്തിനായി
50000രൂപയാണ്
പ്രഖ്യാപിച്ചത്.
യൂണിറ്റൊന്നിന്
180000
രൂപ
ചെലവ് പ്രതീക്ഷിക്കുന്ന
സ്മാര്‍ട്ട് ക്ലാസ്സ് റൂം
പദ്ധതിയില്‍ സ്കൂളിലെ പൂര്‍വ്വ
വിദ്യാര്‍ത്ഥിയായ ശ്രീ
ബാലകൃഷ്ണന്‍.കരിമ്പാലക്കാല്‍
ഒരു ക്ലാസ്സ് റൂം ഏറ്റെടുക്കുന്നതായി
പ്രഖ്യാപിച്ചു.
സ്കൂള്‍
വികസന നിധിയിലേക്ക് 10000
രൂപ
മുതല്‍ 25000
രൂപ
വരെ സംഭാവനകള്‍ പ്രഖ്യാപിച്ച
വ്യക്തികളും കൂട്ടായമകളും
നിരവധിയാണ്.
ബഹു.എംപി,
എം.എല്‍.എ,
എന്നിവര്‍
മുഖ്യ രക്ഷാധികാരികളും ജില്ലാ
-ബ്ലോക്ക്-
ഗ്രാമ
പഞ്ചായത്ത് അധ്യക്ഷന്‍മാര്‍
എന്നിവര്‍ രക്ഷാധികാരികളും
വാര്‍ഡ് മെമ്പര്‍ ശ്രീമതി
പ്രസന്നകുമാരി ചെയര്‍മാനും
പി.ടി.എ,
എസ്.എം.സി
മദര്‍ പി.ടി.എ,
പൂര്‍വ്വ
വിദ്യാര്‍ത്ഥികള്‍,
സാംസ്കാരിക
പ്രവര്‍ത്തകര്‍,
പൊതുപ്രവര്‍ത്തകര്‍,
രക്ഷിതാക്കള്‍,
അധ്യാപകര്‍
എന്നിവര്‍ അംഗങ്ങളുമായ സ്കൂള്‍
വികസനസമിതിയും ഇരുപതംഗ
എക്സിക്യുട്ടീവ് കമ്മിറ്റിയും
യോഗത്തില്‍ വെച്ച് രൂപീകരിച്ചു.
പരിപാടിയില്‍
പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും
കൂട്ടപ്പുന്ന സ്വസ്തി ക്ളബ്ബ്
പായസം തയ്യാറാക്കി നല്‍കിയിരുന്നു.
വൈകുന്നേരം
6.45ന്
അവസാനിച്ച വികസനസെമിനാറിന്
ശേഷം ജനകീയ ഗായകന്‍ ശ്രീ.
സുഭാഷ്
അറുകരയുടെ നേതൃത്വത്തില്‍
"നാട്ടുമൊഴികള്‍
;
പാടിയും
പറഞ്ഞും ഇത്തിരിനേരം"
എന്ന
കലാപരിപാടിയും പരിപാടിയും
അരങ്ങേറി.
രാത്രി
8.30
മണിയോടു
കൂടി ജനകീയ കൂട്ടായ്മക്ക്
സമാപനമായി.
വികസസെമിനാര്‍ ദൃശ്യങ്ങളിലൂടെ.....
വികസനസെമിനാര്‍ പത്രവാര്‍ത്തകളില്‍..
വികസനസെമിനാര്‍ ഡോക്യുമെന്റേഷന്‍
സ്കൂള്‍ വികസനസെമിനാര്‍ ഫെബ്രുവരി 19 ഞായറാഴ്ച
Subscribe to:
Posts (Atom)