ചോദിക്കുവിന്‍
നിങ്ങള്‍ക്ക് ലഭിക്കും,
അന്വേഷിക്കുവിന്‍
നിങ്ങള്‍ കണ്ടെത്തും,
മുട്ടുവിന്‍
നിങ്ങള്‍ക്ക് തുറക്കപ്പെടും
നീ
നിന്നെ സ്നേഹിക്കുന്നത്
പോലെ നിന്റെ അയല്‍ക്കാരനെയും
സ്നേഹിക്കുക
അന്ധന്‍
അന്ധനെ നയിച്ചാല്‍ ഇരുവരും
കുഴിയില്‍ വീഴും
നിങ്ങള്‍ക്ക്
കടുകുമണിയോളം വിശ്വാസം
ഉണ്ടെങ്കില്‍ ഈ മലയോട്
മാറിപോവുക എന്നു പറഞ്ഞാല്‍
അത് മാറി പോകും
ദൈവം
യോജിപ്പിച്ചത് മനുഷ്യര്‍
വേര്‍പെടുത്താതിരിക്കട്ടെ
മനുഷ്യര്‍ക്ക്
ഇത് അസാധ്യമാണ് എന്നാല്‍
ദൈവത്തിന് എല്ലാം സാധ്യമാണ്
സീസറിനുള്ളത്
സീസറിനും ദൈവത്തിനുള്ളത്
ദൈവത്തിനും കൊടുക്കുക.
നിന്റെ
വലത്തു കരണത്തടിക്കുന്നവനു
നിന്റെ മറ്റേ കരണം കൂടി
കാണിച്ചു കൊടുക്കുക.
നാളയെക്കുറിച്ച്
നിങ്ങള്‍ ആകുലരാകരുത്.നാളത്തെ
ദിനം തന്നെ അതിനെക്കുറിച്ച്
ആകുലപ്പെട്ടുകൊള്ളും.ഒരോ
ദിവസത്തിനും അതിന്റെ ക്ലേശം
മതി.
മറ്റുള്ളവര്‍
നിങ്ങള്‍ക്ക് ചെയ്തു തരണമെന്നു
നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം
നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍
വാളെടുക്കുന്നവന്‍
വാളാല്‍ നശിക്കും
- പാപം ചെയ്യാത്തവര്‍
ആദ്യം കല്ലെറിയട്ടെ
No comments:
Post a Comment