2014-15 അധ്യയനവര്‍ഷത്തെ മികവുല്‍സവം മാര്‍ച്ച് 31ന് വിപുലമായ പരിപാടികളോടെ നടന്നു. ബഹു.എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ബഹു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ ആധ്യക്ഷം വഹിച്ചു. 2015-2018 വര്‍ഷങ്ങളിലേക്കുള്ള വിദ്യാലയ വികസന പദ്ധതി ചടങ്ങില്‍വെച്ച് ബഹു.എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കള്‍ പ്രകാശനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞി മാസ്റ്റര്‍ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി.എം ഗൗരി അവര്‍കള്‍, ശ്രീ.കെ.വി കൃഷ്ണന്‍,ശ്രീ പി മണിമോഹന്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ ,മദര്‍.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക എന്നിവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് "മികവ് 2014-15" സ്ലൈഡ് ഷോ നടന്നു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,ശ്രീ പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.പരിപാടിയില്‍ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
വിദ്യാലയവികസന പദ്ധതി ബഹു.എം.എല്‍.എ പ്രകാശനം ചെയ്യുന്നു