ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Saturday, 23 August 2014
Friday, 15 August 2014
സ്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
മാധവിയമ്മ സ്കൂള്‍
ലൈബ്രറി
കരിച്ചേരി
ഗവ:യു.പി.സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
ചിരകാലസ്വപ്നത്തിന്
സാക്ഷാത്കാരമേകിക്കൊണ്ട്
ലൈബ്രറി കെട്ടിടം ഉദ്ഘാടനം
ചെയ്യപ്പെട്ടു. യൂണിയന്‍
ബാങ്ക് മുന്‍ചെയര്‍മാനും
സിബില്‍ ചെയര്‍മാനുമായ
ശ്രീ.എം.വി.നായര്‍
അവര്‍കളും കുടുംബവും
നിര്‍മ്മിച്ചുനല്‍കിയ
"മാധവിയമ്മ സ്കൂള്‍
ലൈബ്രറി"സ്വാതന്ത്ര്യദിനത്തില്‍
വിദ്യാര്‍ത്ഥികളുടെയും
രക്ഷിതാക്കളുടെയും അധ്യാപകരുടെയും
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും
നാട്ടുകാരുടെയും സാന്നിധ്യത്തില്‍
ബഹു:കാസര്‍ഗോഡ്
എം.പി ശ്രീ.പി.കരുണാകരന്‍
അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി
ആലക്കാല്‍ മാധവിയമ്മ അവര്‍കള്‍
ഭദ്രദീപം കൊളുത്തി.600 ചതുരശ്ര
അടി വിസ്തീര്‍ണ്ണത്തില്‍
അതിമനോഹരമായി പണികഴിപ്പിച്ച
കെട്ടിടത്തില്‍ 3000 -ത്തിലധികം
പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള
ഗ്ലാസ്സ് കൊണ്ടുള്ള ചുമരലമാരകളും
നിര്‍മ്മിച്ചിട്ടുണ്ട്.
ഒരേ സമയം മുപ്പതിലധികം
കുട്ടികള്‍ക്ക് ഇരുന്നുവായിക്കാനുള്ള
ഫര്‍ണ്ണീച്ചറുകള്‍ മരത്തില്‍
പണി കഴിപ്പിച്ചിട്ടുണ്ട്.
ഗ്രാനൈറ്റ് കൊണ്ടു
നിര്‍മ്മിച്ച റീഡിംഗ് ടേബിളുകളും
ഒരുക്കിയിട്ടുണ്ട്.
കെട്ടിടത്തിനു
മുന്‍പിലായി ഇന്റര്‍ലോക്ക്
ചെയ്ത മുറ്റവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍
ബഹു:പള്ളിക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍ അവര്‍കള്‍
ആദ്ധ്യക്ഷം വഹിച്ചു.കാസര്‍ഗോഡ്
ഡയറ്റ് പ്രിന്‍സിപ്പല്‍
ഡോ.പി.വി.കൃഷ്ണകുമാര്‍,ബേക്കല്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ശ്രീ.കെ.രവിവര്‍മ്മന്‍,വാര്‍ഡ്
മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്‍,ഡയറ്റ്
ലക്ചറര്‍ ശ്രീ.എം.പി.സുബ്രഹ്മണ്യന്‍,
ബി.പി.ഒ
ശ്രീ.പി.ശിവാനന്ദന്‍,ശ്രീമതി.ഇന്ദു നായര്‍,ശ്രീ.ആലക്കാല്‍ രാഘവന്‍ നായര്‍
എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഹെഡ്‌മാസ്റ്റര്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം സ്വാഗതവും പി.ടി.എ
പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍
നന്ദിയും പറഞ്ഞു. കെട്ടിടം
പണി സ്തുത്യര്‍ഹമായി
പൂര്‍ത്തിയാക്കിയ കരാറുകാരന്‍
ശ്രീ.ബി.കെ
മുഹമ്മദ്കുഞ്ഞി അവര്‍കള്‍ക്ക്
പി.ടി.എ
യുടെ സ്നേഹോപഹാരം ബഹു:എം.പി
ചടങ്ങില്‍വെച്ച്
നല്‍കി.വിദ്യാര്‍ത്ഥികള്‍ക്കും
സന്നിഹിതരായ മറ്റ് മുഴുവന്‍
ആളുകള്‍ക്കും ശ്രീ.ബി.കെമുഹമ്മദ്കുഞ്ഞി
അവര്‍കളുടെ വകയായി മധുരപലഹാരങ്ങള്‍
വിതരണം ചെയ്തു.
ശ്രീ.പി.കരുണാകരന്‍
എം.പി ലൈബ്രറി കെട്ടിടം ഉദ്ഘാടനം
ചെയ്യുന്നു
ശ്രീമതി
ആലക്കാല്‍ മാധവിയമ്മ അവര്‍കള്‍
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.എം.വി.നായര്‍ അവര്‍കള്‍
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.പി.കരുണാകരന്‍
എം.പി അവര്‍കള്‍
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍ അവര്‍കള്‍ അധ്യക്ഷപ്രസംഗം നടത്തുന്നു
ഉദ്ഘാടനപ്രസംഗം
ഹെഡ്‌മാസ്റ്റര്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം
സദസ്സ്
വേദിയിലെ വിശിഷ്ടവ്യക്തികള്‍
ശ്രീമതി മാവില മാധവിയമ്മയെ പൊന്നാട അണിയിക്കുന്നു
ശ്രീ.ബി.കെ
മുഹമ്മദ്കുഞ്ഞി അവര്‍കള്‍ക്ക് ഉപഹാരം നല്‍കുന്നു
ഡയറ്റ്പ്രിന്‍സിപ്പല്‍
ഡോ.പി.വി.കൃഷ്ണകുമാര്‍
വാര്‍ഡ്
മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്‍
ബേക്കല്‍
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ശ്രീ.കെ.രവിവര്‍മ്മന്‍
ഡയറ്റ്
ലക്ചറര്‍ശ്രീ.എം.പി.സുബ്രഹ്മണ്യന്‍
ബി.പി.ഒ
ശ്രീ.പി.ശിവാനന്ദന്‍
ശ്രീ.എം.വി.നായര്‍
പി.ടി.എ
പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍
ആദരിച്ചു
യൂണിയന്‍
ബാങ്ക് മുന്‍ ചെയര്‍മാനും
നിരവധി അന്താരാഷ്ട്ര
ധനകാര്യസ്ഥാപനങ്ങളുടെ
സാരഥിയുമായ ശ്രീ.എം.വി.നായര്‍
അവര്‍കളെ കരിച്ചേരി ഗവ:യു.പി.സ്കൂള്‍
പി.ടി.എ
യുടെ ആഭിമുഖ്യത്തില്‍
ആദരിച്ചു.
ആഗസ്റ്റ്
15
സ്വാതന്ത്ര്യദിനത്തില്‍
"മാധവിയമ്മ
സ്കൂള്‍ ലൈബ്രറി"
കെട്ടിടോദ്ഘാടന
ചടങ്ങില്‍വെച്ച് ബഹു:കാസര്‍ഗോഡ്
എം.പി
ശ്രീ.പി.കരുണാകരന്‍
അവര്‍കള്‍ പൊന്നാടയണിയിച്ചു.
പി.ടി.എ
യുടെ സ്നേഹോപഹാരം ബഹു:എം.പി
ചടങ്ങില്‍വെച്ച് ശ്രീ.എം.വി.നായര്‍ക്ക്
സമര്‍പ്പിച്ചു.
എന്‍ഡോവ്മെന്റ് നല്‍കി
സ്കൂളിലെ
മികച്ച വിദ്യാര്‍ത്ഥിക്ക്
യൂണിയന്‍ ബാങ്ക്
മുന്‍ ചെയര്‍മാനും നിരവധി
അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ
സാരഥിയുമായ ശ്രീ.എം.വി.നായരും
കുടുംബവും ഏര്‍പ്പെടുത്തിയ
എം.കെ.ആര്‍
മെമ്മോറിയല്‍ അവാര്‍ഡ്
ബഹു:കാസര്‍ഗോഡ്
എം.പി
ശ്രീ.പി.കരുണാകരന്‍
അവര്‍കള്‍ സമ്മാനിച്ചു.2013-14
അവാര്‍ഡ്
വര്‍ഷത്തില്‍ മികച്ച
വിദ്യാര്‍ത്ഥിയായി
തെരഞ്ഞെടുക്കപ്പെട്ട
അഭിജിത്ത്.കെ.നായര്‍ക്കാണ്
അവാര്‍ഡ് സമ്മാനിച്ചത്.10000രൂപയും
പ്രശസ്തിഫലകവുമാണ് അവാര്‍ഡായി
നല്‍കിയത്.
ശ്രീ.പി.കരുണാകരന്‍
എം.പി അവാര്‍ഡ് സമ്മാനിക്കുന്നു
പ്രകാശനം ചെയ്തു
പഠനപ്രവര്‍ത്തനങ്ങളുടെ
ഭാഗമായി അഞ്ചാം ക്ലാസ്സ്
വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ
വിദ്യാലയചരിത്രത്തിന്റെ
പ്രകാശനം ആഗസ്റ്റ് 15
സ്വാതന്ത്ര്യദിനത്തില്‍
നടന്നു.കാസര്‍ഗോഡ്
ഡയറ്റ് പ്രിന്‍സിപ്പല്‍
ഡോ.പി.വി.കൃഷ്ണകുമാര്‍
അവര്‍കള്‍ പ്രകാശനകര്‍മ്മം
നിര്‍വ്വഹിച്ചു.വാര്‍ഡ്
മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്‍ ഏറ്റുവാങ്ങി.
ഡയറ്റ് പ്രിന്‍സിപ്പല്‍
ഡോ.പി.വി.കൃഷ്ണകുമാര്‍ വിദ്യാലയചരിത്രം
പ്രകാശനം ചെയ്യുന്നു
കുട്ടികള്‍ തയ്യാറാക്കിയ വിദ്യാലയചരിത്രം
സ്വാതന്ത്ര്യദിനാഘോഷം-2014
കരിച്ചേരി
ഗവ:യു.പി.സ്കൂളില്‍
സ്വാതന്ത്ര്യദിനാഘോഷം
ബഹു:കാസര്‍ഗോഡ്
എം.പി ശ്രീ.പി.കരുണാകരന്‍
അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്‌മാസ്റ്റര്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം പതാക ഉയര്‍ത്തി.ബഹു:പള്ളിക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍,വാര്‍ഡ്
മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്‍ പി.ടി.എ
പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍,
എന്നിവര്‍
സ്വാതന്ത്ര്യദിനാശംസകള്‍
നേര്‍ന്നു. തുടര്‍ന്നു
നടന്ന സ്വാതന്ത്ര്യദിനക്വിസ്സില്‍
അഞ്ജല്‍ ബാബു.ഇ(യു.പി)
,സായന്ത്.കെ(എല്‍.പി)
എന്നിവര്‍ വിജയികളായി.
വിജയികള്‍ക്ക് ബേക്കല്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ശ്രീ.കെ.രവിവര്‍മ്മന്‍
അവര്‍കള്‍ സമ്മാനദാനം നടത്തി.
ഹെഡ്‌മാസ്റ്റര്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം പതാക ഉയര്‍ത്തുന്നു
എ.ഇ.ഒ ശ്രീ.കെ.രവിവര്‍മ്മന്‍
അവര്‍കള്‍ സമ്മാനദാനം നടത്തുന്നു
Monday, 11 August 2014
സ്നേഹാദരങ്ങള്‍
ശ്രീ. എം.വി. നായര്‍
ക്രെഡിറ്റ്ഇന്‍ഫര്‍മേഷന്‍ബ്യൂറോ(ഇന്ത്യ)ലിമിറ്റഡ്ചെയര്‍മാന്‍&യുണിയന്‍ബാങ്ക്മുന്‍ചെയര്‍മാന്‍
കരിച്ചേരി ഗവ:സ്കൂളിന് സുസജ്ജമായ ലൈബ്രറി കെട്ടിടം(മാധവിയമ്മസ്കൂള്‍ ലൈബ്രറി ) നിര്‍മ്മിച്ചു നല്‍കിയ അന്താരാഷ്ട്ര ബാങ്കിംഗ് വിദഗ്ധനും സിബില്‍ ചെയര്‍മാനുമായ ശ്രീ. എം.വി. നായര്‍ക്ക് കരിച്ചേരി ഗവ: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെയും സ്നേഹാദരങ്ങള്‍
Saturday, 9 August 2014
ലൈബ്രറി കെട്ടിടം ഉദ്ഘാടനവും എന്‍ഡോവ്മെന്റ് വിതരണവും 2014 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍
സുസജ്ജമായ ലൈബ്രറികെട്ടിടം സ്വന്തമായുണ്ടാവുക എന്ന കരിച്ചരി ഗവ:സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും ചിരകാലാഭിലാഷത്തിന് സാക്ഷാത്കാരമാവുകയാണ്. ശ്രീമതി.മാവില മാധവിയമ്മ അവര്‍കള്‍ നിര്‍മ്മിച്ചുനല്‍കിയ മനോഹരമായ ലൈബ്രറിമന്ദിരംആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ബഹു:കാസര്‍ഗോഡ് എം.പി ശ്രീ.പി കരുണാകരന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുകയാണ്. ശ്രീമതി.മാവില മാധവിയമ്മ അവര്‍കള്‍ ഭദ്രദീപം കൊളുത്തും. യൂണിയന്‍ ബാങ്ക് മുന്‍ ചെയര്‍മാനും നിരവധി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ സാരഥിയുമായ ശ്രീ.എം.വി.നായര്‍ അവര്‍കളെ ചടങ്ങില്‍വെച്ച് ആദരിക്കുന്നു.ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിക്കും. സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്ക് ഏര്‍പ്പെടുത്തിയ എം.കെ.ആര്‍ മെമ്മോറിയല്‍അവാര്‍ഡിന് 2013-14വര്‍ഷത്തില്‍ അര്‍ഹനായ അഭിജിത്ത് കെ നായര്‍ക്ക് ബ്ലോക്ക്പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.എം ഗൗരി അവര്‍കള്‍ അവാര്‍ഡ് സമ്മാനിക്കും. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിദ്യാലയചരിത്രത്തിന്റെ പ്രകാശനം കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ അവര്‍കള്‍ നിര്‍വ്വഹിക്കും. ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.ജയകൃഷ്ണന്‍ അവര്‍കള്‍ ഏറ്റുവാങ്ങും. ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍ നിര്‍വ്വഹിക്കും.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍, ഡയറ്റ് ലക്ചറര്‍ ശ്രീ.എം.പി.സുബ്രഹ്മണ്യന്‍, ബി.പി.ഒ ശ്രീ.പി.ശിവാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേരും
Thursday, 7 August 2014
സാക്ഷരം 2014
പഠനത്തില്‍
പിന്നോക്കം നില്‍ക്കുന്ന
കുട്ടികള്‍ക്കായി 'സാക്ഷരം
'അടിസ്ഥാനശേഷി വികസന പരിശീലനപരിപാടി 06.08.14 ന്
ആരംഭിച്ചു.വാര്‍ഡ്
മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞി
മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു.തുടര്‍ന്ന്
പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി
ബോധവല്‍ക്കരണ ക്ലാസ്
സംഘടിപ്പിച്ചു.കുട്ടികള്‍ക്കുള്ള
ക്ലാസ് 4മണിക്ക് ആരംഭിച്ചു.സാക്ഷരം
പദ്ധതിയില്‍ എല്‍.പി
യില്‍ നിന്ന് 17
കുട്ടികളും,യു.പിയില്‍
നിന്ന് 10
കുട്ടികളുമാണ്
ഉള്ളത്.എല്ലാ
ദിവസവും വൈകുന്നേരം 4.00
മണി
മുതല്‍ 5.00
മണിവരെയാണ് ക്ലാസ്.
ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിക്കുന്നു
സദസ്സ്
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 05.08.2014 ന് പ്രത്യേക എസ്.ആര്‍.ജി യോഗം ചേരുകയുണ്ടായി
എസ്.ആര്‍.ജി യോഗം
പദ്ധതിയുടെ വിജയത്തിനായി പി.ടി.എ കമ്മിറ്റി പ്രത്യേക യോഗം ചേരുകയും അക്കാദമിക സബ് കമ്മിറ്റിക്ക് ചുമതല നല്‍കുകയും ചെയ്തു. പദ്ധതിയില്‍പ്പെടുന്ന കുട്ടികള്‍ക്ക് വൈകിട്ട് ലഘുഭക്ഷണം നല്‍കാന്‍ തീരുമാനിച്ചു. ആയതിന്റെ ചെലവ് പി.ടി.എ അംഗങ്ങള്‍ ഏറ്റെടുത്തു. പത്താം ദിവസ പരീക്ഷക്കു മുന്‍പായി പദ്ധതിയില്‍പ്പെടുന്ന കുട്ടികളുടെ ഗൃഹസന്ദര്‍ശനം നടത്താനും തീരുമാനിച്ചു.
Subscribe to:
Posts (Atom)