ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Friday, 15 August 2014

പ്രകാശനം ചെയ്തു



പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിദ്യാലയചരിത്രത്തിന്റെ പ്രകാശനം ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ നടന്നു.കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ അവര്‍കള്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ ഏറ്റുവാങ്ങി.
  
 ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ വിദ്യാലയചരിത്രം പ്രകാശനം ചെയ്യുന്നു














                            കുട്ടികള്‍ തയ്യാറാക്കിയ വിദ്യാലയചരിത്രം

സ്വാതന്ത്ര്യദിനാഘോഷം-2014


കരിച്ചേരി ഗവ:യു.പി.സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം ബഹു:കാസര്‍ഗോഡ് എം.പി ശ്രീ.പി.കരുണാകരന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം പതാക ഉയര്‍ത്തി.ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍,വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍, എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്നു നടന്ന സ്വാതന്ത്ര്യദിനക്വിസ്സില്‍ അഞ്ജല്‍ ബാബു.ഇ(യു.പി) ,സായന്ത്.കെ(എല്‍.പി) എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍ അവര്‍കള്‍ സമ്മാനദാനം നടത്തി.

                        ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം പതാക ഉയര്‍ത്തുന്നു
                  എ.ഇ.ഒ ശ്രീ.കെ.രവിവര്‍മ്മന്‍ അവര്‍കള്‍ സമ്മാനദാനം നടത്തുന്നു























Monday, 11 August 2014

സ്നേഹാദരങ്ങള്‍

                                          ശ്രീ. എം.വി. നായര്‍ 

 ക്രെഡിറ്റ്ഇന്‍ഫര്‍മേഷന്‍ബ്യൂറോ(ഇന്ത്യ)ലിമിറ്റഡ്ചെയര്‍മാന്‍&യുണിയന്‍ബാങ്ക്മുന്‍ചെയര്‍മാന്‍ 

 

കരിച്ചേരി ഗവ:സ്കൂളിന് സുസജ്ജമായ ലൈബ്രറി കെട്ടിടം(മാധവിയമ്മസ്കൂള്‍ ലൈബ്രറി ) നിര്‍മ്മിച്ചു നല്‍കിയ അന്താരാഷ്ട്ര ബാങ്കിംഗ് വിദഗ്ധനും സിബില്‍ ചെയര്‍മാനുമായ ശ്രീ. എം.വി. നായര്‍ക്ക് കരിച്ചേരി ഗവ: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെയും സ്നേഹാദരങ്ങള്‍


Saturday, 9 August 2014

ലൈബ്രറി കെട്ടിടം ഉദ്ഘാടനവും എന്‍ഡോവ്മെന്റ് വിതരണവും 2014 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍

 
സുസജ്ജമായ ലൈബ്രറികെട്ടിടം സ്വന്തമായുണ്ടാവുക എന്ന കരിച്ചരി ഗവ:സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും ചിരകാലാഭിലാഷത്തിന് സാക്ഷാത്കാരമാവുകയാണ്. ശ്രീമതി.മാവില മാധവിയമ്മ അവര്‍കള്‍ നിര്‍മ്മിച്ചുനല്‍കിയ മനോഹരമായ ലൈബ്രറിമന്ദിരംആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ബഹു:കാസര്‍ഗോഡ് എം.പി ശ്രീ.പി കരുണാകരന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുകയാണ്. ശ്രീമതി.മാവില മാധവിയമ്മ അവര്‍കള്‍ ഭദ്രദീപം കൊളുത്തും. യൂണിയന്‍ ബാങ്ക് മുന്‍ ചെയര്‍മാനും നിരവധി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ സാരഥിയുമായ ശ്രീ.എം.വി.നായര്‍ അവര്‍കളെ ചടങ്ങില്‍വെച്ച് ആദരിക്കുന്നു.ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിക്കും. സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്ക് ഏര്‍പ്പെടുത്തിയ എം.കെ.ആര്‍ മെമ്മോറിയല്‍അവാര്‍ഡിന് 2013-14വര്‍ഷത്തില്‍ അര്‍ഹനായ അഭിജിത്ത് കെ നായര്‍ക്ക് ബ്ലോക്ക്പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.എം ഗൗരി അവര്‍കള്‍ അവാര്‍ഡ് സമ്മാനിക്കും. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിദ്യാലയചരിത്രത്തിന്റെ പ്രകാശനം കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ അവര്‍കള്‍ നിര്‍വ്വഹിക്കും. ബഹു:പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.ജയകൃഷ്ണന്‍ അവര്‍കള്‍ ഏറ്റുവാങ്ങും. ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍ നിര്‍വ്വഹിക്കും.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍, ഡയറ്റ് ലക്ചറര്‍ ശ്രീ.എം.പി.സുബ്രഹ്മണ്യന്‍, ബി.പി.ഒ ശ്രീ.പി.ശിവാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേരും

       

          

Thursday, 7 August 2014

സാക്ഷരം 2014


സാക്ഷരം ക്ലാസ് ആരംഭിച്ചു.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി 'സാക്ഷരം 'അടിസ്ഥാനശേഷി വികസന പരിശീലനപരിപാടി 06.08.14 ന് ആരംഭിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികള്‍ക്കുള്ള ക്ലാസ് 4മണിക്ക് ആരംഭിച്ചു.സാക്ഷരം പദ്ധതിയില്‍ എല്‍.പി യില്‍ നിന്ന് 17 കുട്ടികളും,യു.പിയില്‍ നിന്ന് 10 കുട്ടികളുമാണ് ഉള്ളത്.എല്ലാ ദിവസവും വൈകുന്നേരം 4.00 മണി മുതല്‍ 5.00 മണിവരെയാണ് ക്ലാസ്.
 വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു

                                ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിക്കുന്നു
                                                            സദസ്സ്
     പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 05.08.2014 ന് പ്രത്യേക എസ്.ആര്‍.ജി യോഗം ചേരുകയുണ്ടായി 

എസ്.ആര്‍.ജി യോഗം




പദ്ധതിയുടെ വിജയത്തിനായി പി.ടി.എ കമ്മിറ്റി പ്രത്യേക യോഗം ചേരുകയും അക്കാദമിക സബ് കമ്മിറ്റിക്ക് ചുമതല നല്‍കുകയും ചെയ്തു. പദ്ധതിയില്‍പ്പെടുന്ന കുട്ടികള്‍ക്ക് വൈകിട്ട് ലഘുഭക്ഷണം നല്‍കാന്‍ തീരുമാനിച്ചു. ആയതിന്റെ ചെലവ് പി.ടി.എ അംഗങ്ങള്‍ ഏറ്റെടുത്തു. പത്താം ദിവസ പരീക്ഷക്കു മുന്‍പായി പദ്ധതിയില്‍പ്പെടുന്ന കുട്ടികളുടെ ഗൃഹസന്ദര്‍ശനം നടത്താനും തീരുമാനിച്ചു.
                          

പച്ചക്കറികൃഷിക്ക് തുടക്കമായി


പള്ളിക്കര കൃഷിഭവന്റെയും,സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളില്‍ ഇരുപത് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു.28.07.2014ന് അവധിദിനത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം,പള്ളിക്കര
പഞ്ചായത്ത് കൃഷി ആഫീസര്‍ ശ്രീ.വേണുഗോപാലന്‍,പി.റ്റി.എ പ്രസിഡന്റ് ശ്രീ.വേണുഗോപാലന്‍ എ ,അധ്യാപകര്‍,പിറ്റിഎ അംഗങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് കൃഷിയിറക്കിയത്.പയര്‍,വെണ്ട,വഴുതിന,ചീര,കയ്പക്ക തുടങ്ങി വിവിധ തലത്തിലുള്ള പച്ചക്കറി വിത്തുകളാണ് കൃഷി ഇറക്കിയത്.

 വിത്തിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്ന വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍ .കൃഷി ഓഫീസര്‍ ശ്രീ.വേണുഗോപാലന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു



Monday, 28 July 2014

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം


ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, [1] പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

സര്‍വ്വനാശത്തിന്റെ വിഷവിത്ത്

 
ആണവായുധം



അണുവിഘടനമോ (ന്യൂക്ലിയർ ഫിഷൻ) അണുസംയോജനമോ (ന്യൂക്ലിയർ ഫ്യൂഷൻ) കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ്‌ ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌.
ആണവപ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതീവ നാശശക്തിയുള്ള ആയുധങ്ങളാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ(1945 ഓഗസ്റ്റ് 6)നാഗസാക്കി(1945 ഓഗസ്റ്റ് 9) എന്നീ സ്ഥലങ്ങളിൽ അമേരിക്ക അണുബോബിടുകയും 120,000 ആളുകൾ തൽക്ഷണം മരിക്കുകയും ചെയ്തു.

ആഗസ്റ്റ് 6-ഹിരോഷിമ ദിനം


 ഹിരോഷിമ

ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്