ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Wednesday, 10 June 2015

പാതയോരത്ത് തണല്‍മരം പദ്ധതി.

 പള്ളിക്കര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കിയ പാതയോരത്ത് തണല്‍ മരം പദ്ധതിയുമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തു. കരിച്ചേരി സ്കൂള്‍ മുതല്‍ കൂട്ടപ്പുന്ന വരെയുള്ള ഒരു കിലോമീറ്റര്‍ പാതയോരത്ത് നൂറോളം മരത്തൈകളാണ് കുടുംബശ്രീ പ്രവര്‍ത്തകരും കുട്ടികളും ചേര്‍ന്ന് നട്ടത്. വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്ററര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ നിത്യ.എ, അദ്ധ്യാപകരായ ജനാര്‍ദ്ദനന്‍.പി, ദിനേശന്‍ മാവില, മധുസൂദനന്‍.ടി എന്നിവര്‍ നേതൃത്വം നല്‍കി

                               പാതയോരത്ത് മരത്തൈ നടുന്ന കുട്ടികള്‍


Monday, 8 June 2015

പരിസ്ഥിതി ദിനാചരണം

ഭൂമിക്കൊരു കുട എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ മരത്തൈ നട്ടു. പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന പരിസ്ഥിതി സെമിനാര്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ഉദ്ഘാടനം ചെയ്തു. ശ്രീ ദിനേശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.പി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.ശ്രീ പ്രഭാകരന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പരിസ്ഥിതിസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും ഉപന്യാസമല്‍സരം,ക്വിസ് മല്‍സരം എന്നിവ  സംഘടിപ്പിച്ചു. ക്വിസ് മല്‍സരത്തില്‍ അഞ്ചല്‍ബാബു.ഇ, പ്രജുല്‍കൃഷ്ണ എന്നിവര്‍ വിജയികളായി.മല്‍സര പരിപാടികള്‍ക്ക് ശ്രീ മധുസൂദനന്‍ മാസ്റ്റര്‍, ശ്രൂമതി കെ.എന്‍ പുഷ്പ, ശ്രീമതി.ടി വല്‍സല,ശ്രീ രവി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                         
                                        മരത്തൈ നടുന്ന കുട്ടികള്‍



Tuesday, 2 June 2015

സ്കൂള്‍ പ്രവേശനോല്‍വം

2015-16 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവം ജൂണ്‍1 ന് രാവിലെ 9.30 മുതല്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ഗൗരി.എം പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ ഏര്‍പ്പെടുത്തിയ ബാഗ്,നോട്ടുപുസ്തകങ്ങള്‍,പെന്‍സില്‍, ക്രയോണ്‍സ് തുടങ്ങിയവ ഉള്‍പ്പെട്ട സമ്മാനക്കിറ്റിന്റെ വിതരണം വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍ നിര്‍വ്വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.കുഞ്ഞിക്കണ്ണന്‍.എ, എം.പി.ടി.എ പ്രസിഡന്റ്  ശ്രീമതി എ.ലതിക,എം.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ധന്യ എന്നിവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.ചടങ്ങിനുശേഷം പ്രവേശനോല്‍വഗാനത്തിന്റെ അകമ്പടിയോടെ നവാഗതരെ പുതിയ ക്ലാസ്സ്‍മുറിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു. പായസവിതരണത്തിനുശേഷം ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ക്ലാസ്സ്തലയോഗവും നടന്നു.

                       പ്രവേശനോല്‍സവദൃശ്യങ്ങളിലൂടെ .........................






കെട്ടിടം ഉദ്ഘാടനം ചെയ്തു.

അദ്ധ്യയനവര്‍ഷാരംഭത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിന് പുതിയ കെട്ടിടം.പള്ളിക്കര ഗ്രാമപഞ്ചായത്ത് 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. പ്രവേശനോല്‍വത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ബഹു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.

            ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍  ഉദ്ഘാടനം ചെയ്യുന്നു.

                                             പുതുതായി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം

Sunday, 5 April 2015

മികവുല്‍സവവും വിദ്യാലയവികസനപദ്ധതി പ്രകാശനവും

           2014-15 അധ്യയനവര്‍ഷത്തെ മികവുല്‍സവം മാര്‍ച്ച് 31ന് വിപുലമായ പരിപാടികളോടെ  നടന്നു. ബഹു.എം.എല്‍.എ ശ്രീ.കെ കു‍ഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ബഹു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ ആധ്യക്ഷം വഹിച്ചു. 2015-2018 വര്‍ഷങ്ങളിലേക്കുള്ള വിദ്യാലയ വികസന പദ്ധതി ചടങ്ങില്‍വെച്ച് ബഹു.എം.എല്‍.എ ശ്രീ.കെ കു‍ഞ്ഞിരാമന്‍ അവര്‍കള്‍ പ്രകാശനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞി മാസ്റ്റര്‍ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി.എം ഗൗരി അവര്‍കള്‍, ശ്രീ.കെ.വി കൃഷ്ണന്‍,ശ്രീ പി മണിമോഹന്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ ,മദര്‍.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക എന്നിവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് "മികവ് 2014-15" സ്ലൈഡ് ഷോ നടന്നു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,ശ്രീ പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.പരിപാടിയില്‍ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

                  വിദ്യാലയവികസന പദ്ധതി ബഹു.എം.എല്‍.എ പ്രകാശനം ചെയ്യുന്നു

കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്തു

   ബഹു.ഉദുമ നിയോജകമണ്ഡലം എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് നടന്നു. ബഹു.പളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ബഹു.എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

          ബഹു.എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കള്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്യുന്നു

പത്രം പ്രകാശനം ചെയ്തു

        2014-15 വര്‍ഷത്തെ സ്കൂള്‍ മികവുകളും കുട്ടികളുടെ സര്‍ഗാത്മകരചനകളും ഉള്‍പ്പെടുത്തി കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്കൂള്‍ വാര്‍ത്താപത്രിക "പൂത്തുമ്പി" പ്രകാശനം ചെയ്തു.മാര്‍ച്ച് 31 ന് മികവുല്‍സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ബഹു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്കമ്മിറ്റി അധ്യക്ഷ ശ്രീമതി.എം.ഗൗരി അവര്‍കള്‍ പത്രം പ്രകാശനം ചെയ്തു. സ്കൂള്‍ ലീഡര്‍ കുമാരി.മാളവിക ഏറ്റുവാങ്ങി.
                 ശ്രീമതി.എം ഗൗരി അവര്‍കള്‍ പത്രം പ്രകാശനം ചെയ്ത് സംസാരിക്കുന്നു

ഗണിതപ്രദര്‍ശനം നടത്തി

 "ഗണിതോല്‍സവം"പഠനപോഷണപരിപാടി ഭാഗമായി 2014-15 അധ്യനവര്‍ഷം നടത്തിയ വിവിധ ഗണിതപഠനപരിപാടികളില്‍ രൂപപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഗണിതപ്രദര്‍ശനം സംഘടിപ്പിച്ചു. മാര്‍ച്ച് 31 ന് മികവുല്‍സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം നടത്തിയത്.ക്ലാസ്സറൂം ഉല്‍പ്പന്നങ്ങള്‍, ഗണിതപതിപ്പുകള്‍,പഠനോപകരണങ്ങള്‍,മോഡലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം കുട്ടികളുടെ പഠനമികവിന്റെ നിദര്‍ശനങ്ങളായി.