മികവ് 2016 വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ
ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Friday, 26 February 2016
പ്രീ പ്രൈമറി കലോല്‍സവം 2016
2016 ലെ പ്രീപ്രൈമറി കലോല്‍സവം ഫെബ്രുവരി 26 ന് വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു. രാവിലെ 9 മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി. പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ ബഹു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലക്ഷ്മി അവര്‍കള്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ശ്രീ,എ വേണുഗോപാലന്‍,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.വി രാജേഷ്, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി.എ.ലതിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പ്രീ പ്രൈമറി ടീച്ചര്‍ ശ്രീമതി.സുനിത നന്ദി പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.പൊതു വിദ്യാലയങ്ങള്‍ പ്രീപ്രൈമറി വിദ്യാഭ്യാസത്തില്‍ പുലര്‍ത്തുന്ന മികവിന്റെ നിദര്‍ശനങ്ങളായിരുന്നു കുട്ടികള്‍ അവതരിപ്പിച്ച ഓരോ പരിപാടിയും.
വാര്‍ഡ് മെമ്പര്‍ ശ്രീമതി. പ്രസന്നകുമാരി അധ്യക്ഷത വഹിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലക്ഷ്മി അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു
കലോല്‍സവക്കാഴ്ചകള്‍
Monday, 15 February 2016
ഒ.എന്‍.വി ക്ക് അശ്രുപൂജ
മലയാളിയുടെ രസനയില്‍ കവിതയുടെ തേനും വയമ്പും ചാലിച്ച മഹാകവിക്ക് കരിച്ചേരി ഗവ.യു.പി സ്കൂളിലെ കുട്ടികളുടെ അശ്രുപൂജ.സ്കൂള്‍ മുറ്റത്തെ നെല്ലിമരച്ചുവട്ടില്‍ പ്രിയകവിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ദൈവീകമായ ആതൂലികയില്‍ വിരിഞ്ഞ മധുരഗാനങ്ങളും കവിതകളും കുട്ടികള്‍ ആലപിച്ചു. ഹെഡ്‍മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം,ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, പുഷ്പടീച്ചര്‍ , അഞ്ചല്‍ബാബു, പ്രജുല്‍കൃഷ്ണ, ദേവരാജ്,ഉദ്യമ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Saturday, 13 February 2016
വിട...
മലയാളകവിതയില്‍ ഒരുകാലഘട്ടത്തിലെ ഭാവുകത്വത്തെ നിര്‍ണ്ണയിച്ച
മഹാകവി വിടവാങ്ങി
ഭൂമിയേയും മനുഷ്യനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച
നമ്മുടെ രസനയില്‍ കാവ്യാനുഭവത്തിന്റെ വയമ്പും നറുംതേനും
ചാലിച്ച
മനുഷ്യകഥാനുഗായിയായ കവി
ഒ.എന്‍.വി എന്ന ത്ര്യക്ഷരി
സമകാലിക മലയാളകവിതയുടെ പര്യായമാണ്
സ്വപ്നങ്ങളുടെ സപ്തവര്‍ണാഞ്ചിത ചിത്രവടിയൂന്നി
ആസുരമായ വര്‍ത്തമാനകാലം താണ്ടാന്‍ നമ്മെ
പഠിപ്പിച്ച കവി
സാന്ദ്രമൗനങ്ങളില്‍
സംഗീതധാരയെ നിറച്ച ആ കവിത
കന്നിവെയിലിലും മകരക്കുളിരിന്റെ അനല്‍പലാവണ്യമാണ് പകര്‍ന്നു തന്നത്
പേടിപ്പെടുത്തുന്ന ഇരുട്ടില്‍
ഒരു തുള്ളി വെളിച്ചമായിരുന്നു ആ കവിത
കണ്ണീരിന്റെ ഉപ്പും
അഗാധമായ സ്നേഹത്തിന്റെ ആര്‍ദ്രതയും
ചാലിച്ചുകൊണ്ട്
കരളില്‍
ഇന്നും
എന്നും
ആ ഇടയ്ക്ക
പാടിക്കൊണ്ടേയിരിക്കും
Thursday, 11 February 2016
വിംഗ്സ് ഉപജില്ലാതല അവതരണം കരിച്ചേരി ജേതാക്കള്‍
ബേക്കല്‍ ഉപജില്ലാതല വിംഗ്സ് അവതരണത്തില്‍ പരീക്ഷണക്കളരിയില്‍ കരിച്ചേരി സ്കൂള്‍ ജേതാക്കളായി. ഏഴാം ക്ലാസ്സിലെ പ്രജുല്‍കൃഷ്ണ,അമല്‍കൃഷ്ണന്‍ എന്നിവരാണ് പരീക്ഷണത്തില്‍ ഒന്നാം സ്ഥാനം നേടിയത്.കലാം ക്വിസ് മല്‍സരത്തില്‍ ഏഴാം ക്ലാസ്സിലെ അഞ്ചല്‍ബാബു മൂന്നാം സ്ഥാനം നേടി.ശാസ്ത്ര സെമിനാറിലും കരിച്ചേരിയിലെ കുട്ടികള്‍ മൂന്നാം സ്ഥാനം നേടി.
Subscribe to:
Posts (Atom)











