മാധവിയമ്മ സ്കൂള്‍
ലൈബ്രറി
കരിച്ചേരി
ഗവ:യു.പി.സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
ചിരകാലസ്വപ്നത്തിന്
സാക്ഷാത്കാരമേകിക്കൊണ്ട്
ലൈബ്രറി കെട്ടിടം ഉദ്ഘാടനം
ചെയ്യപ്പെട്ടു. യൂണിയന്‍
ബാങ്ക് മുന്‍ചെയര്‍മാനും
സിബില്‍ ചെയര്‍മാനുമായ
ശ്രീ.എം.വി.നായര്‍
അവര്‍കളും കുടുംബവും
നിര്‍മ്മിച്ചുനല്‍കിയ
"മാധവിയമ്മ സ്കൂള്‍
ലൈബ്രറി"സ്വാതന്ത്ര്യദിനത്തില്‍
വിദ്യാര്‍ത്ഥികളുടെയും
രക്ഷിതാക്കളുടെയും അധ്യാപകരുടെയും
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും
നാട്ടുകാരുടെയും സാന്നിധ്യത്തില്‍
ബഹു:കാസര്‍ഗോഡ്
എം.പി ശ്രീ.പി.കരുണാകരന്‍
അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി
ആലക്കാല്‍ മാധവിയമ്മ അവര്‍കള്‍
ഭദ്രദീപം കൊളുത്തി.600 ചതുരശ്ര
അടി വിസ്തീര്‍ണ്ണത്തില്‍
അതിമനോഹരമായി പണികഴിപ്പിച്ച
കെട്ടിടത്തില്‍ 3000 -ത്തിലധികം
പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള
ഗ്ലാസ്സ് കൊണ്ടുള്ള ചുമരലമാരകളും
നിര്‍മ്മിച്ചിട്ടുണ്ട്.
ഒരേ സമയം മുപ്പതിലധികം
കുട്ടികള്‍ക്ക് ഇരുന്നുവായിക്കാനുള്ള
ഫര്‍ണ്ണീച്ചറുകള്‍ മരത്തില്‍
പണി കഴിപ്പിച്ചിട്ടുണ്ട്.
ഗ്രാനൈറ്റ് കൊണ്ടു
നിര്‍മ്മിച്ച റീഡിംഗ് ടേബിളുകളും
ഒരുക്കിയിട്ടുണ്ട്.
കെട്ടിടത്തിനു
മുന്‍പിലായി ഇന്റര്‍ലോക്ക്
ചെയ്ത മുറ്റവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍
ബഹു:പള്ളിക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍ അവര്‍കള്‍
ആദ്ധ്യക്ഷം വഹിച്ചു.കാസര്‍ഗോഡ്
ഡയറ്റ് പ്രിന്‍സിപ്പല്‍
ഡോ.പി.വി.കൃഷ്ണകുമാര്‍,ബേക്കല്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ശ്രീ.കെ.രവിവര്‍മ്മന്‍,വാര്‍ഡ്
മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്‍,ഡയറ്റ്
ലക്ചറര്‍ ശ്രീ.എം.പി.സുബ്രഹ്മണ്യന്‍,
ബി.പി.ഒ
ശ്രീ.പി.ശിവാനന്ദന്‍,ശ്രീമതി.ഇന്ദു നായര്‍,ശ്രീ.ആലക്കാല്‍ രാഘവന്‍ നായര്‍
എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഹെഡ്‌മാസ്റ്റര്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം സ്വാഗതവും പി.ടി.എ
പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍
നന്ദിയും പറഞ്ഞു. കെട്ടിടം
പണി സ്തുത്യര്‍ഹമായി
പൂര്‍ത്തിയാക്കിയ കരാറുകാരന്‍
ശ്രീ.ബി.കെ
മുഹമ്മദ്കുഞ്ഞി അവര്‍കള്‍ക്ക്
പി.ടി.എ
യുടെ സ്നേഹോപഹാരം ബഹു:എം.പി
ചടങ്ങില്‍വെച്ച്
നല്‍കി.വിദ്യാര്‍ത്ഥികള്‍ക്കും
സന്നിഹിതരായ മറ്റ് മുഴുവന്‍
ആളുകള്‍ക്കും ശ്രീ.ബി.കെമുഹമ്മദ്കുഞ്ഞി
അവര്‍കളുടെ വകയായി മധുരപലഹാരങ്ങള്‍
വിതരണം ചെയ്തു.
ശ്രീ.പി.കരുണാകരന്‍
എം.പി ലൈബ്രറി കെട്ടിടം ഉദ്ഘാടനം
ചെയ്യുന്നു
ശ്രീമതി
ആലക്കാല്‍ മാധവിയമ്മ അവര്‍കള്‍
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.എം.വി.നായര്‍ അവര്‍കള്‍
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.പി.കരുണാകരന്‍
എം.പി അവര്‍കള്‍
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍ അവര്‍കള്‍ അധ്യക്ഷപ്രസംഗം നടത്തുന്നു
ഉദ്ഘാടനപ്രസംഗം
ഹെഡ്‌മാസ്റ്റര്‍
ശ്രീ.രാധാകൃഷ്ണന്‍
കാമലം
സദസ്സ്
വേദിയിലെ വിശിഷ്ടവ്യക്തികള്‍
ശ്രീമതി മാവില മാധവിയമ്മയെ പൊന്നാട അണിയിക്കുന്നു
ശ്രീ.ബി.കെ
മുഹമ്മദ്കുഞ്ഞി അവര്‍കള്‍ക്ക് ഉപഹാരം നല്‍കുന്നു
ഡയറ്റ്പ്രിന്‍സിപ്പല്‍
ഡോ.പി.വി.കൃഷ്ണകുമാര്‍
വാര്‍ഡ്
മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്‍
ബേക്കല്‍
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ശ്രീ.കെ.രവിവര്‍മ്മന്‍
ഡയറ്റ്
ലക്ചറര്‍ശ്രീ.എം.പി.സുബ്രഹ്മണ്യന്‍
ബി.പി.ഒ
ശ്രീ.പി.ശിവാനന്ദന്‍
ശ്രീ.എം.വി.നായര്‍
പി.ടി.എ
പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍
നന്നായിട്ടുണ്ട്
ReplyDelete