കളിച്ചും ചിരിച്ചും അറിവുപങ്കുവെച്ചും കുട്ടികള്‍ സാക്ഷരം സര്‍ഗാത്മകക്യാമ്പിനെ ഉണര്‍വ്വിന്റെ ഉല്‍സവമാക്കി മാറ്റി. സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 9.30ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പ് ഡയറക്ടര്‍ ശ്രീ. ദിനേശന്‍ മാസ്റ്റര്‍ പരിപാടികള്‍ വിശദീകരിച്ചു. എസ്.ആര്‍.ജി.കണ്‍വീനര്‍ (എല്‍.പി) ശ്രീമതി.വല്‍സല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എന്‍.പുഷ്പ ടീച്ചര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനചടങ്ങിന് ശേഷം ക്യാമ്പ് പരിപാടികള്‍ ആരംഭിച്ചു.സാക്ഷരം പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ട 26 കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. കളികള്‍, ഭാഷാകേളികള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ നടന്നു. ലഘുഭക്ഷണം,ചായ എന്നിവ ഏര്‍പ്പാടാക്കിയിരുന്നു. ഉച്ചയ്ക്ക് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സാമ്പാര്‍, പൊരിച്ച മല്‍സ്യം,വറവ്,പാല്‍പായസം എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യയും തയ്യാറാക്കിയിരുന്നു.പി.ടിഎ പ്രസിഡന്റ് ശ്രീ എ വേണുഗോപാലന്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീമതി എ.ലതിക, അദ്ധ്യാപകരായ ദിനേശന്‍.എം,ശ്രീമതി കെ.എന്‍.പുഷ്പ,ശ്രീമതി ടി.വല്‍സല,ശ്രീ എ.വി. രവി,ശ്രീമതി പി.സനിത,ശ്രീമതി പി.അനിത എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി
വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
വിവിധ ക്യാമ്പ് പ്രവര്‍ത്തനങ്ങളിലൂടെ........
ബ്ലോഗ് പോസ്റ്റുകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്...ഉണര്‍ത്ത് സര്‍ഗാത്മക ക്യാമ്പ് മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞു... ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...
ReplyDelete