ലൈറ്റ് , സോയിൽ , വാട്ടർ എന്നീ സ്കോഡുകളായി കുട്ടികൾ മേളയിൽ മത്സരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാധാകൃഷ്ണൻ കെ മേള ഉത്ഘാടനം ചെയ്തു.
ഫ്ളാഷ് ന്യൂസ്
വാര്‍ത്ത
Tuesday, 27 October 2015
സ്കൂൾ കായികമേള സംഘടിപ്പിച്ചു
Monday, 26 October 2015
Friday, 23 October 2015
സബ്‌ജില്ലാ -ജില്ലാ അക്ഷരമുറ്റം ക്വിസില്‍ തിളക്കമാര്‍ന്ന വിജയം
അക്ഷരമുറ്റം സബ്‌ജില്ലാ-ജില്ലാ ക്വിസ് മല്‍സരങ്ങളില്‍ എല്‍.പി വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കരിച്ചേരി സ്കൂളിലെ മിടുക്കന്‍മാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി . നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ സായന്ത്.കെ ,ശ്രേയസ്.പി എന്നിവരാണ് അക്ഷരമുറ്റം സബ്‌ജില്ലാ-ജില്ലാ ക്വിസ് മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്.
ജില്ലാമല്‍സരവിജയികള്‍ക്കുള്ള പുരസ്കാരം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റില്‍നിന്നും ഏറ്റുവാങ്ങുന്നു
Tuesday, 20 October 2015
ബേക്കല്‍ സബ് ജില്ലാ ശാസ്ത്രോത്സവം 2015
ബേക്കല്‍ സബ്
ജില്ലാ ശാസ്ത്രോത്സവം 2015
ഗണിതമേളയിലും
ഐറ്റി മേളയിലും ഓവറോള്‍ രണ്ടാം
സ്ഥാനം
എല്‍ പി സാമൂഹ്യശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം
എല്‍ പി ശാസ്ത്രക്വിസ് ഒന്നാം സ്ഥാനം
യു പി ജ്യോമട്രിക്കല്‍ ചാര്‍ട്ട് ഒന്നാം സ്ഥാനം |
യു പി വിഭാഗം ഐ.ടി ക്വിസ് ഒന്നാം സ്ഥാനം |
യു പി വിഭാഗം ഗണിതമേള വിജയികള്‍ |
എല്‍. പി വിഭാഗം ഗണിതമേള വിജയികള്‍ |
സബ്‌ജില്ലാ സയന്‍സ് ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ സായന്ത്.കെ
Monday, 5 October 2015
ഗാന്ധിജയന്തി ആഘോഷിച്ചു
ഗാന്ധിജയന്തിദിനത്തില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കൈകോര്‍ത്ത് ശുചീകരണത്തിനിറങ്ങി.സ്കൂള്‍ ഔഷധത്തോട്ടം,ശൗചാലയങ്ങള്‍,കളിസ്ഥലം എന്നിവ ശുചീകരിച്ചു.അന്‍പതോളം രക്ഷിതാക്കള്‍ ശുചീകരണത്തില്‍ പങ്കാളികളായായി. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം, പി.ടി.എ പ്രസിഡന്റ് ശ്രീ.വേണുഗോപാലന്‍ പെരളം മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.എ ലതിക എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന ഗാന്ധിസ്മൃതി പരിപാടിയില്‍ "ഞാന്‍ അറിഞ്ഞ ഗാന്ധിജി" എന് വിഷയത്തില്‍ കുട്ടികളുടെ സെമിനാര്‍ നടന്നു. അഞ്ചല്‍ബാബു, പ്രജുല്‍കൃഷ്ണ,ഉദ്യമ, ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു.
ശുചീകരണത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളും രക്ഷിതാക്കളും
Subscribe to:
Posts (Atom)