ബേക്കല്‍ ഉപജില്ലാതല സാഹിത്യശില്‍പശാല കരിച്ചേരി ഗവ.യു.പി സ്കൂളില്‍ നടന്നു.സബ്‌ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ എല്‍.പി, യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 250 ഓളം കുട്ടികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഹെഡ്‍മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി.പ്രസന്നകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു.ബേക്കല്‍ എ.ഇ.ഒ ശ്രീ.കെ രവിവര്‍മ്മന്‍ മുഖ്യപ്രഭാഷണം നടത്തി.ബി.പി.ഒ ശ്രീ പി.ശിവാനന്ദന്‍ ,ബി.ആര്‍.സി ട്രെയിനര്‍ ശ്രീ രാധാകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് ശ്രീ.വേണുഗോപാലന്‍, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.രാജേഷ്,വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍ ശ്രീ.സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ.പി ജനാര്‍ദ്ദനന്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ മധുസൂദനന്‍ നന്ദിയും പറഞ്ഞു. കഥ,തിരക്കഥ,കവിത, കാവ്യാലാപനം, ചിത്രം,നാടന്‍പാട്ട്,പുസ്തകാസ്വാദനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍ വ്യത്യസ്ത വേദികളിലായി നടന്നു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് പുറമേ വീടുകളില്‍ നിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന രുചികരമായ ഇലയടയും പി.ടി.എ യുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങളുടെ അവതരണത്തിന് ശേഷം 4.30 ന് പരിപാടി അവസാനിച്ചു.
No comments:
Post a Comment