ഗണിതാശയങ്ങളെ രസകരമായും പ്രവര്‍ത്തനാധിഷ്ഠിതമായും കുട്ടികളിലെത്തിക്കാനും ഗണിതപഠനം ആസ്വാദ്യകരമാക്കാനും ഉദ്ദേശിച്ച് ആവിഷ്കരിച്ച മെട്രിക് മേള അക്ഷരാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. നീളം,ഭാരം,ഉള്ളളവ്, സമയം എന്നീ അടിസ്ഥാന അളവുകളുമായി ബന്ധപ്പെട്ട ആശയങ്ങളാണ് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ അവതരിപ്പിച്ചത്. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്. ദിനേശന്‍ മാസ്റ്റര്‍, മധുസൂദനന്‍ മാസ്റ്റര്‍, വല്‍സല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment