ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday, 5 February 2017

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 27 ന് രാവിലെ 11 മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്‍‌ പ്രതി‍ജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതവും ദിനേശന്‍ മാവില നന്ദിയും പറഞ്ഞു.പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ പ്രസക്തിയെപ്പറ്റി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വിശദീകരിച്ചു.രക്ഷിതാക്കല്‍, പൊതുപ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍, സാംസ്കാരികസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളുകളും പരിസരവും ശുചീകരിച്ച ശേഷമാണ് പരിപാടി അവസാനിച്ചത്.

No comments:

Post a Comment