ഫ്ളാഷ് ന്യൂസ്
വാര്ത്ത
Friday, 19 September 2014
Thursday, 18 September 2014
Sunday, 7 September 2014
ഓണാഘോഷം 2014
മലയാളികളുടെ ദേശീയോല്സവമായ ഓണം കരിച്ചേരി ഗവ: യു.പി സ്കൂളില് സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബര് 5ന് എല്ലാ ക്ലാസ്സുകളേയും ഉള്പ്പെടുത്തി ഓണപ്പൂക്കളമല്സരം സംഘടിപ്പിച്ചു.എല്ലാ പൂക്കളങ്ങള്ക്കും സമ്മാനങ്ങള് നല്കി.
സമ്മാനര്ഹമായ പൂക്കളം
ഓണക്കവിതാലാപനവും ഓണക്കളികളും ഓണസദ്യയും
കുട്ടികള് ശേഖരിച്ച ഓണക്കവിതകളുടെ ആലാപനവും വിവിധ ഓണക്കളികളും സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും പരിപാടിയില് ആവേശത്തോടെ പങ്കെടുത്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിച്ചു.
സാമ്പാര്,കാളന്,കൂട്ടുകറി,അവിയല്,വിവിധതരം ഉപ്പേരികള്, പച്ചടികള്,അച്ചാര്,പപ്പടം,ശര്ക്കര,അടപ്രഥമന് എന്നിങ്ങനെ നിരവധി വിഭവങ്ങള് തയ്യാറാക്കിയിരുന്നു.
ഓണസദ്യ ആസ്വദിക്കുന്ന കുട്ടികളും രക്ഷിതാക്കളും അധ്യാപകരും
ഓണം പ്രശ്നോത്തരി
ഓണാഘോഷത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രസക്തി എന്ന വിഷയത്തില് കുട്ടികള്ക്കായി പ്രശ്നോത്തരി നടത്തി. സംഘകാലത്ത് രചിക്കപ്പെട്ട മധുരൈകാഞ്ചി എന്ന പാട്ടുകൃതിയില് തുടങ്ങി കേരളത്തിന്റെ തനതായ ഓണക്കളികള്, ജലോല്സവങ്ങള്, ആചാരങ്ങള്, ഓണക്കവിതകള് എന്നിവ വരെ ക്വിസ്സില് വിഷയമായി.യു.പി.വിഭാഗത്തില് മാളവിക എല്.പി വിഭാഗത്തില് സായന്ത് എന്നിവര് വിജയികളായി. ജനാര്ദ്ദനന് മാസ്റ്റര് പ്രശ്നോത്തരി നയിച്ചു. മധുസൂദനന് മാസ്റ്റര്, പ്രഭാകരന് മാസ്റ്റര് എന്നിവര് നേതൃത്വം നല്കി.
Monday, 1 September 2014
Saturday, 23 August 2014
Friday, 15 August 2014
സ്കൂള് ലൈബ്രറി ഉദ്ഘാടനം ചെയ്തു

മാധവിയമ്മ സ്കൂള്
ലൈബ്രറി
കരിച്ചേരി
ഗവ:യു.പി.സ്കൂള്
വിദ്യാര്ത്ഥികളുടെ
ചിരകാലസ്വപ്നത്തിന്
സാക്ഷാത്കാരമേകിക്കൊണ്ട്
ലൈബ്രറി കെട്ടിടം ഉദ്ഘാടനം
ചെയ്യപ്പെട്ടു. യൂണിയന്
ബാങ്ക് മുന്ചെയര്മാനും
സിബില് ചെയര്മാനുമായ
ശ്രീ.എം.വി.നായര്
അവര്കളും കുടുംബവും
നിര്മ്മിച്ചുനല്കിയ
"മാധവിയമ്മ സ്കൂള്
ലൈബ്രറി"സ്വാതന്ത്ര്യദിനത്തില്
വിദ്യാര്ത്ഥികളുടെയും
രക്ഷിതാക്കളുടെയും അധ്യാപകരുടെയും
പൂര്വ്വവിദ്യാര്ത്ഥികളുടെയും
നാട്ടുകാരുടെയും സാന്നിധ്യത്തില്
ബഹു:കാസര്ഗോഡ്
എം.പി ശ്രീ.പി.കരുണാകരന്
അവര്കള് ഉദ്ഘാടനം ചെയ്തു.ശ്രീമതി
ആലക്കാല് മാധവിയമ്മ അവര്കള്
ഭദ്രദീപം കൊളുത്തി.600 ചതുരശ്ര
അടി വിസ്തീര്ണ്ണത്തില്
അതിമനോഹരമായി പണികഴിപ്പിച്ച
കെട്ടിടത്തില് 3000 -ത്തിലധികം
പുസ്തകങ്ങള് സൂക്ഷിക്കാനുള്ള
ഗ്ലാസ്സ് കൊണ്ടുള്ള ചുമരലമാരകളും
നിര്മ്മിച്ചിട്ടുണ്ട്.
ഒരേ സമയം മുപ്പതിലധികം
കുട്ടികള്ക്ക് ഇരുന്നുവായിക്കാനുള്ള
ഫര്ണ്ണീച്ചറുകള് മരത്തില്
പണി കഴിപ്പിച്ചിട്ടുണ്ട്.
ഗ്രാനൈറ്റ് കൊണ്ടു
നിര്മ്മിച്ച റീഡിംഗ് ടേബിളുകളും
ഒരുക്കിയിട്ടുണ്ട്.
കെട്ടിടത്തിനു
മുന്പിലായി ഇന്റര്ലോക്ക്
ചെയ്ത മുറ്റവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്
ബഹു:പള്ളിക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന് അവര്കള്
ആദ്ധ്യക്ഷം വഹിച്ചു.കാസര്ഗോഡ്
ഡയറ്റ് പ്രിന്സിപ്പല്
ഡോ.പി.വി.കൃഷ്ണകുമാര്,ബേക്കല്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്
ശ്രീ.കെ.രവിവര്മ്മന്,വാര്ഡ്
മെമ്പര് ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്,ഡയറ്റ്
ലക്ചറര് ശ്രീ.എം.പി.സുബ്രഹ്മണ്യന്,
ബി.പി.ഒ
ശ്രീ.പി.ശിവാനന്ദന്,ശ്രീമതി.ഇന്ദു നായര്,ശ്രീ.ആലക്കാല് രാഘവന് നായര്
എന്നിവര് ചടങ്ങില് സംബന്ധിച്ചു.ഹെഡ്മാസ്റ്റര്
ശ്രീ.രാധാകൃഷ്ണന്
കാമലം സ്വാഗതവും പി.ടി.എ
പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്
നന്ദിയും പറഞ്ഞു. കെട്ടിടം
പണി സ്തുത്യര്ഹമായി
പൂര്ത്തിയാക്കിയ കരാറുകാരന്
ശ്രീ.ബി.കെ
മുഹമ്മദ്കുഞ്ഞി അവര്കള്ക്ക്
പി.ടി.എ
യുടെ സ്നേഹോപഹാരം ബഹു:എം.പി
ചടങ്ങില്വെച്ച്
നല്കി.വിദ്യാര്ത്ഥികള്ക്കും
സന്നിഹിതരായ മറ്റ് മുഴുവന്
ആളുകള്ക്കും ശ്രീ.ബി.കെമുഹമ്മദ്കുഞ്ഞി
അവര്കളുടെ വകയായി മധുരപലഹാരങ്ങള്
വിതരണം ചെയ്തു.
ശ്രീ.പി.കരുണാകരന്
എം.പി ലൈബ്രറി കെട്ടിടം ഉദ്ഘാടനം
ചെയ്യുന്നു
ശ്രീമതി
ആലക്കാല് മാധവിയമ്മ അവര്കള്
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.എം.വി.നായര് അവര്കള്
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.പി.കരുണാകരന്
എം.പി അവര്കള്
ഭദ്രദീപംകൊളുത്തുന്നു
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന് അവര്കള് അധ്യക്ഷപ്രസംഗം നടത്തുന്നു
ഉദ്ഘാടനപ്രസംഗം
ഹെഡ്മാസ്റ്റര്
ശ്രീ.രാധാകൃഷ്ണന്
കാമലം
സദസ്സ്
വേദിയിലെ വിശിഷ്ടവ്യക്തികള്
ശ്രീമതി മാവില മാധവിയമ്മയെ പൊന്നാട അണിയിക്കുന്നു
ശ്രീ.ബി.കെ
മുഹമ്മദ്കുഞ്ഞി അവര്കള്ക്ക് ഉപഹാരം നല്കുന്നു
ഡയറ്റ്പ്രിന്സിപ്പല്
ഡോ.പി.വി.കൃഷ്ണകുമാര്
വാര്ഡ്
മെമ്പര് ശ്രീ.ടി.അപ്പക്കുഞ്ഞി
മാസ്റ്റര്
ബേക്കല്
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്ശ്രീ.കെ.രവിവര്മ്മന്
ഡയറ്റ്
ലക്ചറര്ശ്രീ.എം.പി.സുബ്രഹ്മണ്യന്
ബി.പി.ഒ
ശ്രീ.പി.ശിവാനന്ദന്
ശ്രീ.എം.വി.നായര്
പി.ടി.എ
പ്രസിഡന്റ് ശ്രീ.എ.വേണുഗോപാലന്
ആദരിച്ചു
യൂണിയന്
ബാങ്ക് മുന് ചെയര്മാനും
നിരവധി അന്താരാഷ്ട്ര
ധനകാര്യസ്ഥാപനങ്ങളുടെ
സാരഥിയുമായ ശ്രീ.എം.വി.നായര്
അവര്കളെ കരിച്ചേരി ഗവ:യു.പി.സ്കൂള്
പി.ടി.എ
യുടെ ആഭിമുഖ്യത്തില്
ആദരിച്ചു.
ആഗസ്റ്റ്
15
സ്വാതന്ത്ര്യദിനത്തില്
"മാധവിയമ്മ
സ്കൂള് ലൈബ്രറി"
കെട്ടിടോദ്ഘാടന
ചടങ്ങില്വെച്ച് ബഹു:കാസര്ഗോഡ്
എം.പി
ശ്രീ.പി.കരുണാകരന്
അവര്കള് പൊന്നാടയണിയിച്ചു.
പി.ടി.എ
യുടെ സ്നേഹോപഹാരം ബഹു:എം.പി
ചടങ്ങില്വെച്ച് ശ്രീ.എം.വി.നായര്ക്ക്
സമര്പ്പിച്ചു.

എന്ഡോവ്മെന്റ് നല്കി
സ്കൂളിലെ
മികച്ച വിദ്യാര്ത്ഥിക്ക്
യൂണിയന് ബാങ്ക്
മുന് ചെയര്മാനും നിരവധി
അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ
സാരഥിയുമായ ശ്രീ.എം.വി.നായരും
കുടുംബവും ഏര്പ്പെടുത്തിയ
എം.കെ.ആര്
മെമ്മോറിയല് അവാര്ഡ്
ബഹു:കാസര്ഗോഡ്
എം.പി
ശ്രീ.പി.കരുണാകരന്
അവര്കള് സമ്മാനിച്ചു.2013-14
അവാര്ഡ്
വര്ഷത്തില് മികച്ച
വിദ്യാര്ത്ഥിയായി
തെരഞ്ഞെടുക്കപ്പെട്ട
അഭിജിത്ത്.കെ.നായര്ക്കാണ്
അവാര്ഡ് സമ്മാനിച്ചത്.10000രൂപയും
പ്രശസ്തിഫലകവുമാണ് അവാര്ഡായി
നല്കിയത്.
ശ്രീ.പി.കരുണാകരന്
എം.പി അവാര്ഡ് സമ്മാനിക്കുന്നു
Subscribe to:
Posts (Atom)























