സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജനുവരി 19 ന് നടന്നു. ക്ലാസ്സ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറു പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. മലിനമാകുന്ന ഭൂമി, ജലസംരക്ഷണം,ഭക്ഷണവും ആരോഗ്യവും, ഇന്ധനങ്ങളുടെ അമിതോപയോഗം എന്നീ വിഷയങ്ങളിലാണ് പ്രബന്ധാവതരണം നടന്നത്. ഏഴാം ക്ലാസ്സില്‍ നിന്നും മലിനമാകുന്ന ഭൂമി, ആറാം ക്ലാസ്സില്‍ നിന്നും ഭക്ഷണവും ആരോഗ്യവും, അഞ്ചാം ക്ലാസ്സില്‍ നിന്നും ജലസംരക്ഷണം എന്നീ പ്രബന്ധങ്ങള്‍ പഞ്ചായത്ത് തല അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. സെമിനാര്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകര്‍ നേതൃത്വം നല്‍കി
No comments:
Post a Comment