കരിച്ചേരി ഗവ.യു.പി.സ്കൂളില്‍ അടുത്ത മൂന്ന് വര്‍,ത്തെ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നതിനായി എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ ഏകദിന ശില്‍പശാല 28.02.2015 ശനിയാഴ്ച നടന്നു. രാവിലെ 9.30ന് വാര്‍ഡ് മെമ്പര്‍ ശ്രീ. അപ്പക്കുഞ്ഞിമാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ.പി.ഭാസ്കരന്‍ യോഗം ഉദ്ഘാടനം ചെയ്തു.പി.ടി.എ അക്കാദമിക് സബ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്മന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് അംഗങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് അവസ്ഥാ വിശകലനം നടത്തി.അവതരണത്തിനും ചര്‍ച്ചക്കും ശേഷം വിഷന്‍ സ്റ്റേറ്റ്മെന്റ് രൂപപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഗ്രൂപ്പ് തിരിഞ്ഞ് അക്കാദമിക,ഭൗതിക,സാമൂഹികപങ്കാളിത്ത മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷം വിഭാവനം ചെയ്യുന്ന പദ്ധതികളുടെ കരട് തയ്യാറാക്കി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്ത് മെച്ചപ്പെടുത്തുകയും ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്റര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരായ ശ്രീമതി.ഉമാദേവി, ശ്രീമതി.വിമലഅലക്സ്,ശ്രീമതി.ശ്രീവിദ്യ അദ്ധ്യാപകരായ ശ്രീ.ജനാര്‍ദ്ദനന്‍.പി, ശ്രീ.പ്രഭാകരന്‍.ടി,ശ്രീ.ദിനേശന്‍ മാവില, ശ്രീമതി.പുഷ്പ.കെ.എന്‍,ശ്രീമതി.വല്‍സല.ടി,ശ്രീ.രവി.എ.വി എന്നിവര്‍ നേതൃത്വം നല്‍കി.വൈകിട്ട് 4.30ന് യോഗം അവസാനിച്ചു.
No comments:
Post a Comment