ഏഴാം ക്ലാസ്സ് അടിസ്ഥാനശാസ്ത്രത്തിലെ സുരക്ഷ ഭക്ഷണത്തിലും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സില്‍ ഭക്ഷ്യമേള നടത്തി. നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റിയതരത്തില്‍ വിവിധ ഉല്‍പന്നങ്ങളാക്കി കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു.അവയുടെ നിര്‍മ്മാണരീതിയും എഴുതിതയ്യാറാക്കി അവതരിപ്പിച്ചു.ഭക്ഷ്യസംസ്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടാനും ഭിന്നനിലവാരക്കാര്‍ക്ക് താല്‍പര്യത്തോടെ പഠനപ്രക്രിയയില്‍ പങ്കാളികളാകാനും ഇതിലൂടെ കഴിഞ്ഞു.വിവിധ ഇനം അച്ചാറുകള്‍,സ്ക്വാഷുകള്‍, ജാം,ഹല്‍വ,ഉപ്പിലിട്ടത്, വിവിധതരം ചിപ്സുകള്‍,ഉപ്പേരികള്‍, പപ്പടങ്ങള്‍ എന്നിവ കുട്ടികള്‍ തയ്യാറാക്കിയിരുന്നു.
No comments:
Post a Comment