ഏഴാം ക്ലാസ്സ് അടിസ്ഥാനശാസ്ത്രത്തിലെ മണ്ണില്‍പൊന്ന് വിളയിക്കാം എന്ന പാഠഭാഗത്തുനിന്ന് ലഭിച്ച അറിവ് കുട്ടികള്‍ സ്കൂള്‍ കൃഷിയിടത്തില്‍ പ്രയോഗത്തില്‍ വരുത്തി. പരിസ്ഥിതി ക്ലബ്ബിന്റേയും സീഡ് ക്ലബ്ബിന്റേയും നേതൃത്വത്തില്‍ ചെയ്ത പച്ചക്കറികൃഷിക്ക് ജൈവകീടനാശിനി നിര്‍മ്മിച്ചാണ് കുട്ടികള്‍ പാഠങ്ങളില്‍ നിന്ന് പാടത്തേക്കിറങ്ങിയത്. പുകയിലക്കഷായം, സ്കൂള്‍ ഔഷധത്തോട്ടത്തില്‍ നിന്ന് ശേഖരിച്ച വേപ്പില കൊണ്ട് വേപ്പിന്‍ കഷായം എന്നിവയാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. അധ്യാപകരായ ദിനേശന്‍ മാവില,പി.ജനാര്‍ദ്ദനന്‍, ടി മധുസൂദനന്‍, ടി.പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വേപ്പിന്‍കഷായം തയ്യാറാക്കുന്നുപുകയിലക്കഷായം തയ്യാറാക്കുന്ന കുട്ടികള്‍
കൃഷിയിടത്തില്‍ ജൈവകീടനാശിനി തളിക്കുന്നു
No comments:
Post a Comment