പാഠ്യ-പാഠ്യേതര മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥിക്കുള്ള എം.കെ.ആര്‍ മെമ്മോറിയല്‍ അവാര്‍ഡിന് 2014-15 വര്‍ഷത്തില്‍ മാളവിക.എ അര്‍ഹയായി. പതിനായിരം രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്.സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.അപ്പക്കുഞ്ഞിമാസ്റ്റര്‍ കാഷ് അവാര്‍ഡ് സമ്മാനിച്ചു. ശ്രീമതി ആലക്കാല്‍ മാധവിയമ്മ പ്രശസ്തി ഫലകം നല്‍കി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.എവേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം, ശ്രീ ആലക്കാല്‍ രാഘവന്‍ നായര്‍, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ.പി.ജനാര്‍ദ്ദനന്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.ടി മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു.
മാളവിക.എ എന്‍ഡോവ്മെന്റ് ഏറ്റുവാങ്ങുന്നു
No comments:
Post a Comment