സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റേയും ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കായി ആഗസ്റ്റ് 13 വ്യാഴാഴ്ച കൗമാരപോഷണം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന പോഷകാഹാര ഗവേഷണ കേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശാനുസരണമാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സ് എടുത്തു. കുട്ടികളില്‍ കാണുന്ന പോഷകവൈകല്യങ്ങള്‍, ശരിയായ ആരോഗ്യ-ഭക്ഷണ ശീലങ്ങള്‍, ഫാസ്റ്റ് ഫുഡ്ഡിന്റെയും ബേക്കറി ഉല്‍പ്പന്നങ്ങളുടെയും അമിതോപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ക്ലാസ്സില്‍ വിശദീകരിച്ചു. ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ച ക്ലാസ്സ് 4 മണി വരെ നീണ്ടുനിന്നു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ .എ. വേണുഗോപാലന്‍ ക്ലാസ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എം.പി.ടി.എ യോഗവും നടന്നു.
കൗമാരപോഷണം ക്ലാസ്സ് ശ്രവിക്കുന്ന രക്ഷിതാക്കള്‍
No comments:
Post a Comment