ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Wednesday, 1 June 2016

അക്ഷരമുറ്റത്തേക്ക് സ്വാഗതം



ഗവ.യു.പി സ്കൂള്‍ കരിച്ചേരി
പ്രവേശനോല്‍സവം 2016 ജൂണ്‍ 1

2016-17 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവം വര്‍ണാഭമായ പരിപാടികളോടെ നടന്നു. കിരീടവും ബലൂണുകളും നല്‍കിയാണ് നവാഗതരെ സ്വീകരിച്ചത്. അതിനുശേഷം വാദ്യഘോ- ഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. നവാഗതരെ വേദിയിലേക്ക് ആനയിച്ചു. ക്ഷണിക്കപ്പെട്ട പ്രശസ്ത ചിത്രകാരന്‍മാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ കാന്‍വാസില്‍ വരകളുടെയും വര്‍ണങ്ങളുടേയും വിസ്മയലോകം തീര്‍ത്തു. ശ്രീ.വിനോദ് അമ്പലത്തറ,ശ്രീ.ദിവാകരന്‍ പെരളം, ശ്രീമതി.സജിത എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പി.ടി.എ പ്രസിഡന്റ് ശ്രീ. എ വേണുഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസന്നകുമാരി സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.'സ്വസ്തി ക്ലബ്ബ് കൂട്ടപ്പുന്ന' യാണ് ബാഗ്,നോട്ടുപുസ്തകങ്ങള്‍,ക്രയോണ്‍സ്, പെന്‍സില്‍,ചിത്രപുസ്തകങ്ങള്‍ എന്നിവയടങ്ങിയ സമ്മാനകിറ്റ് സ്പോണ്‍സര്‍ ചെയ്തത്. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം 2016-17 വര്‍ഷത്തെ തനതുപ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നടത്തി.ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിച്ച "ഒന്നില്‍ത്തുടങ്ങി ഒന്നാമതെത്താം"പഠനപരിപോഷണപരിപാടി, 2 മുതല്‍ 7 വരെ കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാശേഷി വികസിപ്പിക്കാനായി ആവിഷ്കരിച്ച ഇംഗ്ലീഷ് പരിപോഷണപരിപാടി EEP(English Enrichment Programme) എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട തനതുപ്രവര്‍ത്തനങ്ങള്‍.പി.ടി.,എം.പി.ടി.,എസ്.എം.സി അംഗങ്ങള്‍,രക്ഷിതാക്കള്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മുഴുവന്‍പേര്‍ക്കും പായസം ഒരുക്കിയിരുന്നു. ഉദ്ഘാടനപരിപാടികള്‍ക്ക് ശേഷം ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കളുടെ യോഗം നടന്നു. "ഒന്നില്‍ത്തുടങ്ങി ഒന്നാമതെത്താം" പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വിവരശേഖരണഫോര്‍മാറ്റ് വിതരണം ചെയ്തു. പരിപാടിയെക്കുറിച്ചും ഫോര്‍മാറ്റ് പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും എസ്.ആര്‍.ജി കണ്‍വീനര്‍ വിശദീകരിച്ചു. ഉച്ചയ്ക്ക് 1.30 ന് പരിപാടികള്‍ അവസാനിച്ചു.

 പ്രവേശനോല്‍സവദൃശ്യങ്ങളിലൂടെ



















No comments:

Post a Comment