ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Wednesday, 1 June 2016



ഒരുക്കം വിദ്യാലയശില്‍പശാല
ജി.യു.പി.എസ് കരിച്ചേരി

31.05.2016

  2016-17 അധ്യയനവര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്കരിക്കുക, സമ്പൂര്‍ണ ഗുണമേന്‍മാ വിദ്യാലയം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി സ്കൂളിന്റെ ഭൗതിക-അക്കാദമിക അന്തരീക്ഷം ഗുണപരമായി മാറ്റിയെടുക്കാന്‍ സഹായകരമായ തരത്തില്‍ സ്കൂള്‍ കലണ്ടര്‍ തയ്യാറാക്കുക, തനതുപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 31.05.2016ന് ഒരുക്കം ശില്‍പശാല നടന്നു.എസ്.എം.സി അംഗങ്ങള്‍,പി.ടി.എ അംഗങ്ങള്‍,അധ്യാപകര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. എസ്.ആര്‍.ജി കണ്‍വീനര്‍ ശില്‍പശാലയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളിലായി ജൂണ്‍,ജുലൈ,ആഗസ്റ്റ് മാസങ്ങളിലെ കലണ്ടര്‍, തനതുപ്രവര്‍ത്തനങ്ങള്‍, എന്നിവയുടെ കരട് തയ്യാറാക്കി. അവതരണത്തിനുശേഷം പൊതുചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് മെച്ചപ്പെടുത്തിയ പ്രവര്‍ത്തനപരിപാടികളും കലണ്ടറും തയ്യാറാക്കാന്‍ എസ്.ആര്‍.ജിയെ ചുമതലപ്പെടുത്തി. പരിപാടികളുടെ കൃത്യമായ നടത്തിപ്പിന് സഹായകരമായ രീതിയില്‍ ചുമതലാവിഭജനം നടത്തി.
തനതുപ്രവര്‍ത്തനങ്ങള്‍
1. ഒന്നില്‍ത്തുടങ്ങി ഒന്നാമതെത്താം
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്ന പൊതു ഇടങ്ങളായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിയെടുക്കുക എന്നത് നമ്മുടെ പ്രഖ്യാപിത ലക്ഷ്യമാണല്ലോ. കുട്ടിയുടെ വ്യക്തിത്വത്തെ പൂര്‍ണമായും പരിഗണിച്ചുകൊണ്ടും അവരുടെ ക്രിയാത്മകതയും പരിസരത്തു
നിന്ന് അറിവ് ആര്‍ജ്ജിക്കാനുള്ള കഴിവിനെ കണക്കിലെടുത്തുകൊണ്ടുമാണ്. ക്ലാസ് മുറിയില്‍ പഠനാനുഭവങ്ങള്‍ നല്‍കേണ്ടത്. ചെറിയ ക്ലാസ്സുകളില്‍ കുട്ടിയുടെ പഠനവേഗതയും ഗാര്‍ഹികാന്തരീക്ഷവും കണക്കിലെടുക്കാതെ ക്ലാസ്സില്‍ പൊതുവായി നല്‍കുന്ന പഠനപ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പിന്നോക്കക്കാരെ സൃഷ്ടിക്കുന്ന ഒരു കാരണം. ഇതിനുള്ള പരിഹാരപ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍തന്നെയാണ് ആവിഷ്കരിക്കപ്പെടേണ്ടത്. ഈ പശ്ചാത്തലത്തിലാണ് ഒന്നില്‍ തുടങ്ങി ഒന്നാമതെത്താം എന്ന പഠനപരിപോഷണ പരിപാടിക്ക് 2016-17 വര്‍ഷം കരിച്ചേരി ഗവ.യു.പി.സ്കൂള്‍ തനതായി രൂപംനല്‍കിയിട്ടുള്ളത്.
ലക്ഷ്യങ്ങള്‍
1. ഒന്നാം ക്ലാസ്സില്‍ ഈ വര്‍ഷം ചേരുന്ന മുഴുവന്‍ കുട്ടികളേയും വര്‍ഷാവസാനത്തോടെ
പ്രതീക്ഷിത പഠനനേട്ടങ്ങളിലെത്തിക്കുക.
2. എല്ലാ കുട്ടികളേയും എഴുത്ത്,വായന, അക്കശേഷി എന്നിവയില്‍ പ്രാപ്തരാക്കുക.
3. വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തുക.
4. സ്വയം പഠനത്തിനും തുടര്‍പഠനത്തിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനും റഫറന്‍സ്
സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും വായനാമൂല സൃഷ്ടിപരമായി സജ്ജീകരിക്കുക.
5.രക്ഷാകര്‍തൃപരിശീലനങ്ങളിലൂടെ ഗാര്‍ഹികപിന്തുണ വളര്‍ത്തിയെടുക്കുക.
6.രക്ഷിതാക്കളില്‍ വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ വായന
പുഷ്ടിപ്പെടുത്തുക.
7.കോര്‍ണര്‍ പി.ടി.എ കള്‍ സംഘടിപ്പിക്കുന്നതിലൂടെ സ്കൂള്‍ മികവുകള്‍ സമൂഹത്തില്‍
പ്രചരിപ്പിക്കുക.
    1. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുന്നതിന് പര്യാപ്തമായ പഠനാനുഭവങ്ങള്‍ക്ക്
തുടക്കം കുറിക്കുക.
9. സ്പോക്കണ്‍ ഇംഗ്ലീഷില്‍ കുട്ടികളുടെ പ്രായത്തിനും ഭാഷാശേഷിക്കും ഇണങ്ങം വിധം
ലഘുവായ പരിശീലനങ്ങള്‍ നല്‍കുക.
10. ഇംഗ്ലീഷ് ഗാനങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവ കാണാന്‍ സൗകര്യമൊരുക്കുക.
    1. അധ്യയനവര്‍ഷാവസാനത്തില്‍ മികവുല്‍സവത്തില്‍ ഒന്നാം ക്ലാസ് കുട്ടികളുടെ സ്കിറ്റുകളും അവതരണങ്ങളും നടത്തുക.
    2. കുട്ടികളുടെ പതിപ്പുകള്‍ പൊതുപങ്കാളിത്തത്തോടെ പ്രസിദ്ധീകരിക്കുക.
    3. ഒന്നാം ക്ലാസ്സിന്റെ ഭൗതിക-അക്കാദമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക.
    4. മള്‍ട്ടിമീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക.


2. EEP ( English Enrichment Programme)
ഇംഗ്ലീഷ് ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പഠനാനുഭവം ലഭിക്കുന്നതിനും സഹായകരമായ പഠനപരിപോഷണപരിപാടി.

No comments:

Post a Comment