പരിസ്ഥിതി
ദിനാഘോഷം
ക്യാമ്പസ്
ഒരു പാഠപുസ്തകം
എന്നുമദ്രാവാക്യമുയര്‍ത്തിക്കൊണ്ട്
പരിസ്ഥിതി വാരാചരണത്തിന്
കരിച്ചേരി ഗവ.യുപി
സ്കൂളില്‍ തുടക്കം കുറിച്ചു.
ജൂണ്‍
മൂന്നാം തീയ്യതി സ്കൂള്‍തല
പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു.ജൂണ്‍
6 തിങ്കളാഴ്ച്ച
രാവിലെ അസംബ്ളി ചേര്‍ന്നു.പരിസ്ഥിതി
ദിന പ്രതിജ്ഞ എടുത്തു.ഈ
വര്‍ഷത്തെ പരിസ്ഥിതി
ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
പി.ജനാര്‍ദ്ദനന്‍
മാസ്റ്റര്‍
വിശദീകരിച്ചു.പരിസ്ഥിതിവാരാചരണത്തിന്റെഭാഗമായിക്ലാസ്‌തലക്വിസ്,പതിപ്പ്,
പരിസ്ഥിതി
വിശേഷങ്ങളുള്‍പ്പെടുത്തിയ
ഡയറി,മരത്തൈ
വിതരണം ,തൊഴിലുറപ്പ്
തൊഴിലാളികളുമായി സഹകരിച്ച്
സ്കൂള്‍ വളപ്പില്‍ മരത്തൈ
നടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത് നടത്താന്‍
തീരുമാനിച്ചു.
ജൂണ്‍
6ന്
മുഴുവന്‍ കുട്ടികള്‍ക്കും
മരത്തൈ വിതരണംചെയ്തു.ഉങ്ങ്,കനിക്കൊന്ന,മഹാഗണി,വേപ്പ്
എന്നീ തൈകളാണ് വിതരണം ചെയ്തത്.
ജൂണ്‍
8ന്
തൊഴിലുറപ്പ് തൊഴിലാളികളുടെ
സഹകരണത്തോടെ സ്കൂള്‍ വളപ്പില്‍
മരത്തെകള്‍ നടുകയുണ്ടായി.
സമ്പൂര്‍ണ്ണ
ശുചിത്വ ദിനം-ജൂണ്‍-6
സംസ്ഥാന
ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം
സ്കൂളില്‍
ശുചിത്വപരിപാടികള്‍ക്ക്
തുടക്കം കുറിച്ചു.എല്ലാ
ക്ലാസ്സിലും ആവശ്യമായ
ശുചിത്വ
ഉപകരണങ്ങള്‍ വിതരണം
ചെയ്തു.മൂത്രപ്പുര,കക്കൂസ്,
അടുക്കള ഭക്ഷണശാല,എന്നിവിടങ്ങളില്‍
ശുചീകരിച്ചു.ടോയ്‌ലറ്റുകളും
മറ്റും ശുചിയാക്കാന്‍
അധ്യാപകരുടെ നേതൃത്വത്തില്‍
കുട്ടികള്‍ക്ക് ഗ്രൂപ്പടിസ്ഥാനത്തില്‍
ചുമതല നല്‍കി.പ്ലാസ്റ്റിക്ക്
മാലിന്യങ്ങള്‍ പ്രത്യേകം
ശേഖരിക്കുവാന്‍ തീരുമാനിച്ചു.ഓരോ
ദിവസവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍
മോണിറ്റര്‍ ചെയ്യുവാന്‍
തീരുമാനിച്ചു.അസംബ്ലിയില്‍
ശുചിത്വ സന്ദേശ
പ്രതിജ്ഞയെടുത്തു.ഓരോ
ക്ലാസിലും ശുചിത്വസേന
രൂപീകരിച്ചു.ഓരോ
ക്ലാസ്സിലും തിളപ്പിച്ചാറ്റിയ
കുടിവെള്ളം പ്രത്യേക പാത്രങ്ങളില്‍
വിതരണം ചെയ്ത് തുടങ്ങി.
No comments:
Post a Comment