ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday, 5 October 2014

പച്ചക്കറികൃഷി വിളവെടുത്തുതുടങ്ങി

സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷിയില്‍ നിന്ന് വിളവെടുത്തു തുടങ്ങി.നേന്ത്രക്കുല, നരമ്പന്‍, കക്കരി,വെണ്ട,വെള്ളരി എന്നിവ വിളവെടുത്ത് ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു.

                                             പച്ചക്കറി വിളവെടുക്കുന്ന കുട്ടികള്‍ 


Thursday, 2 October 2014



                      ക്ലാസ്സ് പി.ടി.എ

 ഒന്നാം ടേം മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകളിലെ ക്ലാസ്സ്തല പി.ടി.എ യോഗം ഒക്ടോബര്‍ ഒന്നിന് നടന്നു. ഏഴാം ക്ലാസ്സില്‍ 26ഉം ആറാം ക്ലാസ്സില്‍ 19ഉം അഞ്ചാം ക്ലാസ്സില്‍ 23ഉം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. 75ശതമാനത്തോളം രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പുതിയ മൂല്യനിര്‍ണയ രീതികള്‍ പരിചയപ്പെടുത്തുകയും നിരന്തരമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കുട്ടികളുടെ പഠനപുരോഗതി റിപ്പോര്‍ട്ട് യോഗത്തില്‍ വിതരണം ചെയ്തു.
                                   ഏഴാം ക്ലാസ്സില്‍ നടന്ന ക്ലാസ്സ് പി.ടി.എ

അഭിനന്ദനങ്ങള്‍


 



തളരാത്ത പോരാട്ടവീര്യവും അചഞ്ചലമായ ആത്മവീര്യവും കൈമുതലാക്കി ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗ് സ്വര്‍ണ്ണം നേടി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തിയ മേരി കോമിന് കൗമാര ദീപിക ക്ലബ്ബിന്റെ അഭിവാദനങ്ങള്‍.


Wednesday, 1 October 2014

ഒക്ടോബര്‍ 2 ഗാന്ധിജയന്തി






മഹാത്മാവിന് പ്രണാമം


സത്യവും അഹിംസയും ആയുധമാക്കി,ഇരുളിലാണ്ടുകിടന്ന ഒരുജനതയെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ച മഹായോഗിയുടെ,എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച കര്‍മധീരന്റെ,കാലത്തിനു മുമ്പേ നടന്ന യുഗപ്രഭാവന്റെ, പ്രകൃതിയെ തൊട്ടറിഞ്ഞ വിദ്യാഭ്യാസ വിചക്ഷണന്റെ,ഏതുകാലത്തേക്കും യോജിച്ച വികസനസങ്കല്‍പ്പം രൂപപ്പെടുത്തിയ പ്രവാചകന്റെ ജന്മദിനത്തില്‍, മഹാത്മാവിന്റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ കരിച്ചേരി ഗവ:യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രണാമം.

സ്കൂള്‍ ബ്ളോഗിന് പുരസ്കാരം

 




ബേക്കല്‍ സബ്‌ജില്ലയിലെ ഏറ്റവും മികച്ച സ്കൂള്‍ ബ്ലോഗിനുള്ള അവാര്‍ഡ് കരിച്ചേരി ഗവ:യു.പി. സ്കൂള്‍ ബ്ലോഗിന് ലഭിച്ചു.ഒക്ടോബര്‍ 1 ന് ബേക്കല്‍ ബി.ആര്‍. സി യില്‍വെച്ചു നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ അവാര്‍ഡ് സമ്മാനിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം അവാര്‍ഡ് ഏറ്റുവാങ്ങി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍,ബി.പി.ഒ ശ്രീ.പി ശിവാനന്ദന്‍,പ്രധാനാധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ.ടി സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ.ശങ്കരന്‍ മാസ്റ്റര്‍ ബ്ലോഗ് സംബന്ധിച്ച വിശദീകരണം നല്‍കി.

Saturday, 27 September 2014

ഉണര്‍ത്ത് സര്‍ഗാത്മകക്യാമ്പ്


   കളിച്ചും ചിരിച്ചും  അറിവുപങ്കുവെച്ചും കുട്ടികള്‍ സാക്ഷരം സര്‍ഗാത്മകക്യാമ്പിനെ ഉണര്‍വ്വിന്റെ ഉല്‍സവമാക്കി മാറ്റി. സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 9.30ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പ് ഡയറക്ടര്‍ ശ്രീ. ദിനേശന്‍ മാസ്റ്റര്‍ പരിപാടികള്‍ വിശദീകരിച്ചു. എസ്.ആര്‍.ജി.കണ്‍വീനര്‍ (എല്‍.പി) ശ്രീമതി.വല്‍സല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എന്‍.പുഷ്പ ടീച്ചര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനചടങ്ങിന് ശേഷം ക്യാമ്പ് പരിപാടികള്‍ ആരംഭിച്ചു.സാക്ഷരം പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ട 26 കുട്ടികളും  അവരുടെ രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. കളികള്‍, ഭാഷാകേളികള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ നടന്നു. ലഘുഭക്ഷണം,ചായ എന്നിവ ഏര്‍പ്പാടാക്കിയിരുന്നു. ഉച്ചയ്ക്ക് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സാമ്പാര്‍, പൊരിച്ച മല്‍സ്യം,വറവ്,പാല്‍പായസം എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യയും തയ്യാറാക്കിയിരുന്നു.പി.ടിഎ പ്രസിഡന്റ് ശ്രീ എ വേണുഗോപാലന്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീമതി എ.ലതിക, അദ്ധ്യാപകരായ ദിനേശന്‍.എം,ശ്രീമതി കെ.എന്‍.പുഷ്പ,ശ്രീമതി ടി.വല്‍സല,ശ്രീ എ.വി. രവി,ശ്രീമതി പി.സനിത,ശ്രീമതി പി.അനിത എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

             വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.അപ്പക്കുഞ്ഞിമാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

                                        വിവിധ ക്യാമ്പ് പ്രവര്‍ത്തനങ്ങളിലൂടെ........