ഫ്ളാഷ് ന്യൂസ്



** ......... "സ്കൂള്‍ വികസനസെമിനാര്‍ ജനമഹാസംഗമമായി....50 ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍................. **

വാര്‍ത്ത



** .........സ്കൂള്‍ ജൈവപച്ചക്കറികൃഷിക്കുള്ള കേരളഗവണ്‍മെന്റിന്റെ പുരസ്കാരം കരിച്ചേരി ഗവ.യു.പി സ്കൂളിന്... 2015-16 വര്‍ഷം നടപ്പാക്കിയ ജൈവകൃഷിപദ്ധതിക്കാണ് ജില്ലയിലെ മികച്ച സ്ഥാപനം,സ്ഥാപനമേധാവി,അധ്യാപകന്‍ എന്നിവര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്...ബഹു.കൃഷിമന്ത്രി ശ്രീ.വി.എസ് സുനില്‍കുമാറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.............. **

Sunday, 5 April 2015

മികവുല്‍സവവും വിദ്യാലയവികസനപദ്ധതി പ്രകാശനവും

           2014-15 അധ്യയനവര്‍ഷത്തെ മികവുല്‍സവം മാര്‍ച്ച് 31ന് വിപുലമായ പരിപാടികളോടെ  നടന്നു. ബഹു.എം.എല്‍.എ ശ്രീ.കെ കു‍ഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ബഹു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ ആധ്യക്ഷം വഹിച്ചു. 2015-2018 വര്‍ഷങ്ങളിലേക്കുള്ള വിദ്യാലയ വികസന പദ്ധതി ചടങ്ങില്‍വെച്ച് ബഹു.എം.എല്‍.എ ശ്രീ.കെ കു‍ഞ്ഞിരാമന്‍ അവര്‍കള്‍ പ്രകാശനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീ അപ്പക്കുഞ്ഞി മാസ്റ്റര്‍ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി.എം ഗൗരി അവര്‍കള്‍, ശ്രീ.കെ.വി കൃഷ്ണന്‍,ശ്രീ പി മണിമോഹന്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.എ വേണുഗോപാലന്‍ ,മദര്‍.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക എന്നിവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് "മികവ് 2014-15" സ്ലൈഡ് ഷോ നടന്നു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,ശ്രീ പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.പരിപാടിയില്‍ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

                  വിദ്യാലയവികസന പദ്ധതി ബഹു.എം.എല്‍.എ പ്രകാശനം ചെയ്യുന്നു

കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്തു

   ബഹു.ഉദുമ നിയോജകമണ്ഡലം എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് നടന്നു. ബഹു.പളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ബഹു.എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

          ബഹു.എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അവര്‍കള്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്യുന്നു

പത്രം പ്രകാശനം ചെയ്തു

        2014-15 വര്‍ഷത്തെ സ്കൂള്‍ മികവുകളും കുട്ടികളുടെ സര്‍ഗാത്മകരചനകളും ഉള്‍പ്പെടുത്തി കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്കൂള്‍ വാര്‍ത്താപത്രിക "പൂത്തുമ്പി" പ്രകാശനം ചെയ്തു.മാര്‍ച്ച് 31 ന് മികവുല്‍സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ബഹു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്കമ്മിറ്റി അധ്യക്ഷ ശ്രീമതി.എം.ഗൗരി അവര്‍കള്‍ പത്രം പ്രകാശനം ചെയ്തു. സ്കൂള്‍ ലീഡര്‍ കുമാരി.മാളവിക ഏറ്റുവാങ്ങി.
                 ശ്രീമതി.എം ഗൗരി അവര്‍കള്‍ പത്രം പ്രകാശനം ചെയ്ത് സംസാരിക്കുന്നു

ഗണിതപ്രദര്‍ശനം നടത്തി

 "ഗണിതോല്‍സവം"പഠനപോഷണപരിപാടി ഭാഗമായി 2014-15 അധ്യനവര്‍ഷം നടത്തിയ വിവിധ ഗണിതപഠനപരിപാടികളില്‍ രൂപപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഗണിതപ്രദര്‍ശനം സംഘടിപ്പിച്ചു. മാര്‍ച്ച് 31 ന് മികവുല്‍സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം നടത്തിയത്.ക്ലാസ്സറൂം ഉല്‍പ്പന്നങ്ങള്‍, ഗണിതപതിപ്പുകള്‍,പഠനോപകരണങ്ങള്‍,മോഡലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം കുട്ടികളുടെ പഠനമികവിന്റെ നിദര്‍ശനങ്ങളായി.





Tuesday, 3 March 2015

ഭക്ഷ്യമേള നടത്തി

ഏഴാം ക്ലാസ്സ് അടിസ്ഥാനശാസ്ത്രത്തിലെ സുരക്ഷ ഭക്ഷണത്തിലും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സില്‍ ഭക്ഷ്യമേള നടത്തി. നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റിയതരത്തില്‍ വിവിധ ഉല്‍പന്നങ്ങളാക്കി കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു.അവയുടെ നിര്‍മ്മാണരീതിയും എഴുതിതയ്യാറാക്കി അവതരിപ്പിച്ചു.ഭക്ഷ്യസംസ്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടാനും ഭിന്നനിലവാരക്കാര്‍ക്ക് താല്‍പര്യത്തോടെ പഠനപ്രക്രിയയില്‍ പങ്കാളികളാകാനും ഇതിലൂടെ കഴിഞ്ഞു.വിവിധ ഇനം അച്ചാറുകള്‍,സ്ക്വാഷുകള്‍, ജാം,ഹല്‍വ,ഉപ്പിലിട്ടത്, വിവിധതരം ചിപ്സുകള്‍,ഉപ്പേരികള്‍, പപ്പടങ്ങള്‍ എന്നിവ കുട്ടികള്‍ തയ്യാറാക്കിയിരുന്നു.

                                          വിഭവങ്ങളുമായി കുട്ടികള്‍

Monday, 2 March 2015

വിദ്യാലയ വികസന പദ്ധതി ശില്‍പശാല

കരിച്ചേരി ഗവ.യു.പി.സ്കൂളില്‍ അടുത്ത മൂന്ന് വര്‍,ത്തെ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നതിനായി എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ ഏകദിന ശില്‍പശാല 28.02.2015 ശനിയാഴ്ച  നടന്നു. രാവിലെ 9.30ന്  വാര്‍ഡ് മെമ്പര്‍ ശ്രീ. അപ്പക്കുഞ്ഞിമാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ.പി.ഭാസ്കരന്‍ യോഗം ഉദ്ഘാടനം ചെയ്തു.പി.ടി.എ അക്കാദമിക് സബ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍ സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്മന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് അംഗങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് അവസ്ഥാ വിശകലനം നടത്തി.അവതരണത്തിനും ചര്‍ച്ചക്കും ശേഷം വിഷന്‍ സ്റ്റേറ്റ്മെന്റ് രൂപപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഗ്രൂപ്പ് തിരിഞ്ഞ് അക്കാദമിക,ഭൗതിക,സാമൂഹികപങ്കാളിത്ത മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷം വിഭാവനം ചെയ്യുന്ന പദ്ധതികളുടെ കരട് തയ്യാറാക്കി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്ത് മെച്ചപ്പെടുത്തുകയും ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്റര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരായ ശ്രീമതി.ഉമാദേവി, ശ്രീമതി.വിമലഅലക്സ്,ശ്രീമതി.ശ്രീവിദ്യ അദ്ധ്യാപകരായ ശ്രീ.ജനാര്‍ദ്ദനന്‍.പി, ശ്രീ.പ്രഭാകരന്‍.ടി,ശ്രീ.ദിനേശന്‍ മാവില, ശ്രീമതി.പുഷ്പ.കെ.എന്‍,ശ്രീമതി.വല്‍സല.ടി,ശ്രീ.രവി.എ.വി എന്നിവര്‍ നേതൃത്വം  നല്‍കി.വൈകിട്ട് 4.30ന് യോഗം അവസാനിച്ചു.

               ഡയറ്റ് സീനിയര്‍ ലക്ചറര്‍ ശ്രീ.പി.ഭാസ്കരന്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു